25 in Thiruvananthapuram
TV Next News > News > National > മറാത്ത മണ്ണിൽ ബിജെപിയ്ക്ക് കാലിടറുന്നോ? കോൺഗ്രസ് സഖ്യം 154 സീറ്റ് വരെ നേടും..ലോക്പോൾ സർവേ ഫലം

മറാത്ത മണ്ണിൽ ബിജെപിയ്ക്ക് കാലിടറുന്നോ? കോൺഗ്രസ് സഖ്യം 154 സീറ്റ് വരെ നേടും..ലോക്പോൾ സർവേ ഫലം

4 weeks ago
TV Next
41

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഒന്നിലേറെ സുപ്രധാന സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. അതിൽ മഹാരാഷ്ട്രയും ഉൾപ്പെടുന്നുണ്ട്. കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവർ വിഭാഗം എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലാണ് ഇവിടെ പോരാട്ടം.

എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ഒരു സർവേ ഫലം ബിജെപിക്കും ഭരണകക്ഷിയിലെ മറ്റ് പ്രധാന അംഗങ്ങളായ ശിവസേന (ഷിൻഡെ), എൻസിപി (അജിത് പവാർ) പാർട്ടികൾക്കും ഒട്ടും ആശാവഹമല്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. പ്രമുഖ ഏജൻസിയായ ലോക് പോൾ നടത്തിയ സർവേയിലാണ് കോൺഗ്രസ് സഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്

ലോക്പോൾ പുറത്തുവിട്ട സർവേ പ്രകാരം മഹാ വികാസ് അഘാഡി സഖ്യം 141 മുതൽ 154 സീറ്റുകൾ വരെ നേടി സംസ്ഥാനത്ത് അധികാരത്തിൽ എത്തിയേക്കും. നിലവിലെ ഭരണകകക്ഷിയായ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ വൻ തിരിച്ചടിയാണ് നേരിടേണ്ടി വരിക എന്നാണ് ലോക്പോൾ സർവേയിൽ പ്രവചിക്കുന്ന

 

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം കേവലം 115 മുതൽ 128 വരെ സീറ്റുകൾ മാത്രമായിരിക്കും നേടുക എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ ബിജെപിയുടെ ഭരണ തുടർച്ച എന്ന മോഹത്തിന് മേൽ സർവേ ഫലം കരിനിഴൽ വീഴ്ത്തുകയാണ് ചെയ്യുന്നത്. മറ്റുള്ളവർ 5 മുതൽ 18 വരെ സീറ്റുകൾ വരെ നേടാനാണ് സാധ്യതയെന്നും സർവേ പറയുന്നു. ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ വോട്ട് ശതമാനത്തിൽ ഉൾപ്പെടെ വലിയ മുന്നേറ്റമാണ് എംവിഎ സഖ്യം കാഴ്‌ച വയ്ക്കുന്നത്. സംസ്ഥാനത്തെ ആകെ 288 സീറ്റുകളിൽ നിന്നായി 44 ശതമാനം വരെ വോട്ട് ഷെയർ വരെ എംവിഎ സഖ്യം നേടുമെന്ന് സർവേഫലം പറയുന്നു. എന്നാൽ എൻഡിഎയുടെ വോട്ട് ശതമാനം പരമാവധി 41 ശതമാനം വരെ മാത്രമായിരിക്കും.

 


മേഖലകൾ തിരിച്ചുള്ള സീറ്റ് നിലയും ലോക്പോൾ പ്രവചിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകളുള്ള വിദർഭ മേഖലയിൽ എംവിഎ വൻ മുന്നേറ്റം നടത്തുമെന്നാണ് സർവേ പറയുന്നത്. ഇവിടെയുള്ള ആകെ 62 സീറ്റുകളിൽ 45 സീറ്റുകളിൽ വരെ എംവിഎ ജയിക്കുമെന്നാണ് പ്രവചനം. മറ്റ് അഞ്ച് പ്രധാന മേഖലകളിൽ ഒരിടത്ത് പോലും എൻഡിഎ സഖ്യം മുന്നിൽ എത്തില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പശ്ചിമ മഹാരാഷ്ട്ര ഉൾപ്പെടയുള്ള മേഖലകളിൽ എംവിഎ മികച്ച പ്രകടനം നടത്തുമെന്നാണ് സർവേ ഫലം പറയുന്നത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തേറ്റ തിരിച്ചടിക്ക് പകരം ചോദിക്കുകയാണ് എൻഡിഎ ലക്ഷ്യമിടുന്നത്. എംവിഎ ആവട്ടെ ജയം ആവർത്തിക്കാനുമാണ് ഇറങ്ങുന്നത്. എന്നാൽ ലോക്പോൾ സർവേ ഫലം ബിജെപിയുടെ മോഹങ്ങളിൽ തിരിച്ചടി നേരിടുന്നതിന്റെ സൂചനയാണോ എന്നാണ് കണ്ടറിയേണ്ടത്.

Leave a Reply