27 in Thiruvananthapuram
TV Next News > News > Kerala > സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 11.9 ബില്യൺ റിയാല്‍: 2022 ന് ശേഷമുള്ള ഉയർന്ന നിരക്ക്

സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 11.9 ബില്യൺ റിയാല്‍: 2022 ന് ശേഷമുള്ള ഉയർന്ന നിരക്ക്

1 month ago
TV Next
29

റിയാദ്: സൗദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വലിയ വർധനവ്. പ്രവാസികളുടെ പ്രതിമാസ പണമടയ്ക്കൽ മാർച്ചിൽ 11.9 ബില്യൺ റിയാലിലെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവ് അടക്കം ഇതിന് കാരണമായെന്നാണ് വലിയിരുത്തുന്നത്. സൗദി അറേബ്യയിയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരും, പ്രത്യേകിച്ച് മലയാളികളുമാണ്. അതുകൊണ്ട് മാർച്ചില്‍ പ്രവാസികള്‍ സൗദിയില്‍ നിന്നും അയച്ച 11.9 ബില്യൺ റിയാലില്‍ കാര്യമായ പങ്ക് കേരളത്തിലേക്കും എത്തിയിട്ടുണ്ടാകും എന്നതില്‍ സംശയമില്ല.

സൗദി സെൻട്രൽ ബാങ്കിൻ്റെ കണക്കുകൾ പ്രകാരം മാർച്ചിലെ പ്രവാസികളുടെ പണമയയ്ക്കൽ കഴിഞ്ഞ വർഷത്തെ മാസത്തെ അപേക്ഷിച്ച് 4 ശതമാനം വർദ്ധിച്ചു. സൗദി വാർത്താ വെബ്‌സൈറ്റ് അഖ്ബർ 24 റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2022 ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണ് ബാങ്ക് രേഖപ്പെടുത്ത

 

 

ഏറ്റവും ശ്രദ്ധേയം നടപ്പുവർഷത്തെ ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിലെ പണമടയ്ക്കൽ 2.6 ബില്യൺ റിയാലോളം വർധിച്ചു. അതായത് മുന്‍മാസത്തേക്കാള്‍ 28 ശതമാനത്തിന്റെ വർധനവ്. ഫെബ്രുവരിയിൽ, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് രാജ്യത്ത് പ്രവാസി പണമയയ്ക്കൽ 4 ശതമാനം കുറഞ്ഞിരുന്നു. മാത്രവുമല്ല ഇത് നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കുമായിരുന്നു

 

 

ഫെബ്രുവരിയിലെ പണമയയ്ക്കൽ ഏകദേശം 9.3 ബില്യൺ റിയാലായിട്ടാണ് കുറഞ്ഞത്. 2019 ജൂണിലായിരുന്നു ഇതിലും താഴ്ന്ന നിലയിലേക്ക് പ്രവാസികളുടെ പണം അയക്കല്‍ എത്തി നിന്നത്. സമീപ വർഷങ്ങളിൽ, സൗദി അറേബ്യ “സൗദിസേഷൻ” എന്നറിയപ്പെടുന്ന തൊഴിൽ നയത്തിൻ്റെ ഭാഗമായി തങ്ങളുടെ പൗരന്മാർക്ക് ജോലി നൽകാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്നും പതിനായിരക്കണക്കിന് പ്രവാസികളാണ് സൗദി യില്‍ ജോലി ചെയ്യുന്നത്.

Leave a Reply