27 in Thiruvananthapuram
TV Next News > News > Entertainment > Movies > പുതിയ ചലച്ചിത്ര കൂട്ടായ്‌മയിൽ ഞാൻ ഭാഗമല്ല’; പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെയല്ലെന്ന് ലിജോ ജോസ്

പുതിയ ചലച്ചിത്ര കൂട്ടായ്‌മയിൽ ഞാൻ ഭാഗമല്ല’; പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെയല്ലെന്ന് ലിജോ ജോസ്

3 weeks ago
TV Next
21

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വെളിപ്പെടുത്തലുകൾക്കും പിന്നാലെ ആഷിഖ് അബു ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ അടുത്തിടെ പ്രഖ്യാപിച്ച സംഘടനയിൽ താൻ നിലവിൽ അംഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പേരിലുള്ള സംഘടനയുടെ പേരിൽ പ്രസ്‌താവന വന്നതിന് പിന്നാലെയാണ് സംഘടനയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്.

 

 

എന്നാൽ ഉത്തരം കൂട്ടായ്‌മയിൽ താൻ നിലവിൽ അംഗമല്ലെന്നും ഈ പ്രചരിക്കുന്ന കാര്യങ്ങൾ ഒന്നും തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്‌മ എന്ന ആശയത്തോട് താൻ യോജിക്കുന്നതായും ലിജോ ജോസ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നുണ്ട്. അത്തരത്തിൽ അംഗത്വം സ്വീകരിക്കുമ്പോൾ താൻ ഔദ്യോഗികമായി അറിയിക്കാമെന്നും ലിജോ പറയുന്നുണ്

 

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല . ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്‌മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്‌മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല’ എന്നായിരുന്നു ലിജോയുടെ പ്രതികരണം.

 

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അലയൊലികൾ തുടരുന്നതിനിടെയാണ് മലയാളത്തിലെ പ്രമുഖ സംവിധായകരും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും ഉൾപ്പെടുന്ന കൂട്ടായ്‌മ എന്ന പേരിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനെന്ന സംഘടനയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്.സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അഞ്ജലി മേനോൻ, രാജീവ് രവി, അഭിനേത്രിയായ റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകനായ ബിനീഷ് ചന്ദ്ര എന്നിവരുടെ പേരിൽ വന്ന പ്രസ്‌താവനയിൽ ആയിരുന്നു ഇത്തരമൊരു സംഘടന വരുമെന്ന സൂചന നൽകിയിരുന്നത്. ഒരു സ്വതന്ത്ര കൂട്ടായ്‌മ ആയിരിക്കും ഇതെന്നായിരുന്നു വിവരം.

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ ഇല്ലെന്നാണ് ചലച്ചിത്ര പ്രവർത്തകനായ ബിനീഷ് ചന്ദ്രയും അറിയിചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്നാലെയാണ് ബിനീഷ് ചന്ദ്രയും ഈ വിഷയത്തിൽ സമാനമായ നിലപാടുമായി രംഗത്ത് വരുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഇക്കാര്യം അറിയിച്ചെന്നാണ് ബിനീഷ് ചന്ദ്ര വ്യക്തമാക്കിയത്.ഇതോടെയാണ് രൂപീകരണത്തിന് മുൻപ് തന്നെ സംഘടനയുടെ നിലനിൽപ്പ് പ്രതിസന്ധിയിൽ ആവുന്നത്. ലിജോയും ബിനീഷ് ചന്ദ്രയും ഉൾപ്പെടെ ഇക്കാര്യത്തിൽ സമാന നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ എന്താവും ഇനി മറ്റ് അംഗങ്ങളുടെ തീരുമാനം എന്നാണ് കണ്ടറിയേണ്ടത്. ആഷിഖ് അബു, റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ളവർ സംഘടനയുടെ ഭാഗമാകും എന്നാണ് അറിയിച്ചിരുന്നത്.

Leave a Reply