25 in Thiruvananthapuram

News

എൽഡിഎഫിലെ എം എൽ എ മാർക്ക് 100 കോടി കോഴ ഓഫർ; തോമസ് കെ തോമസിന്റ മന്ത്രിസ്ഥാനം തെറിച്ചത് ഇങ്ങനെ ;

തിരുവനന്തപുരം: എൽ‍ ഡി എഫിലെ രണ്ട് എം എൽ എമാരെ കൂറുമാറ്റാൻ എൻ സി പി എം എൽ എ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ചതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഈ സംഭവമാണ് തോമസ് കെ തോമസിന്റെ മന്ത്രിമോഹത്തിന് തിരിച്ചടിയായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജനാധപത്യ കേരള കോൺഗ്രസ് എം എൽ എ ആന്റണി രാജു, ആർ...

വീണ്ടും ട്രെയിന്‍ അപകടം, എഞ്ചിനും കോച്ചുകളും വേര്‍പെട്ട് ഓടിയത് 500 മീറ്റര്‍..! ആളപായമില്ല

ചെന്നൈ: ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ കോച്ചുകളില്‍ നിന്ന് എഞ്ചിന്‍ വേര്‍പ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വെല്ലൂരിലെ കാട്പാഡിക്ക് സമീപമുള്ള തിരുവളം റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. 22 കോച്ചുകളുള്ള ട്രെയിനിന്റെ എഞ്ചിനാണ് വേര്‍പെട്ടത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കാട്പാടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. 500 മീറ്ററോളം ദൂരം എഞ്ചിനും...

തടി കുറയും, ദഹനപ്രശ്നത്തിനും പരിഹാരം; കറിവേപ്പില വെള്ളത്തിന്റെ ​ഗുണങ്ങൾ‌…

ഏറെ ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒന്നാണ് കറിവേപ്പില വെള്ളം..കറിവേപ്പില വെള്ളം കുടിക്കുന്നത്, പ്രത്യേകിച്ച് രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കഴിക്കുന്നത്, ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്തമായ പ്രതിവിധിയായി വർത്തിക്കുന്നു. ശരീരത്തെ ശുദ്ധീകരിക്കുകയും കരളിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും  ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇരുമ്പ്, കാൽസ്യം, എ, ബി, സി, ഇ തുടങ്ങിയ വിറ്റാമിനുകളുടെ ഒരു ശ്രേണി ഉൾപ്പെടെയുള്ള സുപ്രധാന പോഷകങ്ങളുടെ സമൃദ്ധമായ കറിവേപ്പില വെള്ളം ഉള്ളിൽ നിന്ന് മികച്ച ആരോഗ്യം വളർത്തുന്ന നന്മയുടെ ഒരു ശക്തികേന്ദ്രമാണ്. കറിവേപ്പില മെറ്റബോളിസം...

നീലേശ്വരം അഞ്ഞൂറ്റമ്പലം പടക്കശാലയ്ക്ക് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ 150 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പൊള്ളലേറ്റും തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റത്. പൊള്ളലേറ്റ എട്ട് പേരുടെ നില ഗുരുതരമാണ് . അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ് എന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന്...

மண்ணில் புதையுண்ட 7 பேரையும் உயிருடன் மீட்க விரைவாக செயல்படுங்க.. எடப்பாடி வைத்த கோரிக்கை!

திருவண்ணாமலை: திருவண்ணாமலை அடிவாரத்தில் ஏற்பட்ட மண் சரிவில் வீடுகள் மண்ணில் புதைந்துள்ள நிலையில், ஒரு வீட்டில் இருந்த 7 பேர் மண்ணுக்கடியில் சிக்கியுள்ளனர். அவர்களை மீட்பதற்கான பணிகள் நடந்து வருகின்றன. இந்நிலையில், அரசும், தேசிய பேரிடர் மீட்புப் படையும் விரைந்து செயல்பட்டு இந்தப் பேரிடரில் சிக்கித் தவிப்போரை உயிருடன் மீட்க விரைவாக செயல்பட வேண்டும் என எதிர்க்கட்சித் தலைவர் எடப்பாடி பழனிசாமி வலியுறுத்தி உள்ளார். ஃபெஞ்சல் புயல் எதிரொலியாக தமிழ்நாட்டின் பல மாவட்டங்களில் கனமழை கொட்டித் தீர்த்தது....

കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈ, തഞ്ചാവൂർ, മയിലാടുതുറൈ, പുതുക്കോട്ടൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ (ഡിസംബർ 13) തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) നാളെ (ഡിസംബർ 13) തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ...

കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി അരവിന്ദാക്ഷൻ വിഭാഗം) എറണാകുളം കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം, വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും, നിത്യ ഉപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെയും 2025 ജനുവരി ആറാം തീയതി രാവിലെ 10 മണി മുതൽ

കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി അരവിന്ദാക്ഷൻ വിഭാഗം) എറണാകുളം കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം, വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും, നിത്യ ഉപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെയും 2025 ജനുവരി ആറാം തീയതി രാവിലെ 10 മണി മുതൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ്, എറണാകുളം ജില്ലാ സെക്രട്ടറി അഷ്റഫ് വാണിയക്കാട്, കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി അൻഷാദ് ചുള്ളിക്കാട്, കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഷറഫ്...

ബെംഗളൂരു അതിശൈത്യത്തിലേക്കോ? വരും ദിവസങ്ങളിൽ തണുത്ത് വിറക്കും….

ഡിസംബർ, ജനവരി മാസങ്ങളിൽ കഠിനമായ തണുപ്പാണ് പൊതുവെ ബെംഗളൂരുവിൽ ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നഗരത്തിൽ അതികഠിനമായി ശൈത്യം അനുഭവപ്പെടാറില്ല. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. നഗരം അതിശൈത്യത്തിലേക്ക് നീങ്ങുമെന്നാണ് കാലവസ്ഥ പ്രവചനം. വരും ദിവസങ്ങൾ താപനില കുറയും .   ശനിയാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും. ചിലയിടങ്ങളിൽ താപനില 10 ഡിഗ്രി വരെ തൊട്ടു. ഇന്ന് (ഞായറാഴ്ച) അതികഠിന തണുപ്പിനുള്ള സാധ്യതയാണ് വകുപ്പ് പ്രവചിക്കുന്നത്....

എറണാകുളത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം; സമീപവാസികളെ ഒഴിപ്പിച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു …

എറണാകുളം: കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് നിന്ന് സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രികടയിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. ഇവിടെ ഗോഡൗണിൽ സൂക്ഷിച്ച പഴയ ഫ്രഡ്ജ് പെയിന്റ് അടക്കമുള്ള ആക്രിസാധനങ്ങൾ പൊട്ടിത്തെറിക്കുകയും കനത്ത പുക പടരുകയും ചെയ്യുന്നുണ്ട്. നിലവിൽ രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളാണ് സ്ഥലത്തുള്ളത്. ജനവാസ മേഖലയാണിത്. അതുകൊണ്ട് തന്നെ ആളുകളെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു.മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്....