വാഷിംഗ്ടണ്‍: ഭാഗ്യം എപ്പോഴാണ് നമ്മളെ തേടിയെത്തുന്നതെന്ന് പറയാനാവില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അത് നമുക്ക് സര്‍പ്രൈസായി ലഭിക്കുക. ലോട്ടറിയും ഇതുപോലെ തന്നെയാണ്. ഭാഗ്യം നന്നായി കടാക്ഷിച്ചാല്‍ മാത്രമേ ലോട്ടറി അടിക്കാന്‍ വരെ സാധ്യതയുള്ളൂ. ചിലപ്പോള്‍ ആദ്യ തവണ ലോട്ടറി എടുത്താലൊന്നും ഭാഗ്യം നമ്മളെ തേടി വരണമെന്നില്ല. ഇപ്പോള്‍ അമേരിക്കയിലുള്ള ഒരു യുവതിക്ക് വലിയൊരു ലോട്ടറി ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവരികയാണ്. യുഎസ്സിലെ മേരിലാന്‍ഡ് ലോട്ടറിയാണ് ഇവര്‍ എടുത്തത്. അത് ജീവിതം തന്നെ മാറ്റി മറിക്കുന്നതായി മാറുകയായിരുന്നു ലക്ഷങ്ങളാണ് സമ്മാനമായി...
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന നിരക്ക് കുറയാന്‍ കളമൊരുങ്ങുന്നു. യുഎഇയിലെ വേനല്‍ക്കാല അവധി കഴിയുന്നതോടെ വിമാന യാത്രികരുടെ പീക്ക് ടൈം അവസാനിക്കാനിരിക്കുകയാണ്. ഇതാണ് നിരക്ക് കുറയുന്നതിന് കാരണമാകുന്നത്. ജിസിസി രാജ്യങ്ങളിലെ വിമാന റൂട്ടുകളില്‍ ഏറ്റവും തിരക്കേറിയ റൂട്ടാണ് യുഎഇ-ഇന്ത്യ റൂട്ട്. ഇവിടെ ഏകദേശം 1,000 ദിര്‍ഹമോ അതില്‍ താഴെയോ ആയി ടിക്കറ്റ് നിരക്ക് കുറയും. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര ആസൂത്രണം ചെയ്തവരെ സംബന്ധിച്ച് വലിയ ആശ്വാസകരമാണ് ഇത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുഎഇയില്‍ നിന്ന്...
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകും. എയിംസിനാണ് മൃതദേഹം വിട്ടു നൽകുക എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹി എയിംസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും നാളെയും മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. മറ്റന്നാൾ എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നിലവിൽ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തി ആയതിനാൽ തന്നെ യെച്ചൂരിയുടെ മരണത്തിൽ നിരവധി നേതാക്കളാണ് അനുശോചനവുമായി...
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദ പരിപാടിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാഴ്‌ചക്കാരനാക്കി വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രകടനം. ട്രംപിനെക്കാളും കമല തന്നെയാണ് മികവ് പുലർത്തിയതെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചനയും. അമേരിക്കൻ വോട്ടർമാരുടെ അഭിപ്രായ സർവേയിൽ ഈ മുന്നേറ്റം പ്രകടമാണ് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എസ്എസ്ആർഎസ് നടത്തിയ സംവാദ കണ്ട ആളുകളുടെ ഇടയിൽ നടത്തിയ സർവേയിലാണ് ട്രംപിനെ ബഹുദൂരം പിന്നിലാക്കി കമൽ കുത്തികുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സർവേ കണ്ടവരിൽ 63...
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പിനെ ചൊല്ലി എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് തീരുമാനം. ക്രമക്കേട് ആരോപിച്ചു കൊണ്ടാണ് രണ്ട് കൂട്ടരും തമ്മിൽ പരസ്‌പരം ഏറ്റുമുട്ടിയത്. വൻ സംഘർഷത്തിനാണ് സെനറ്റ് ഹാൾ സാക്ഷ്യം വഹിച്ചത്. സുരക്ഷ ഒരുക്കാൻ വൻ പോലീസ് പട തന്നെ ഇവിടെ ഉണ്ടായിരുന്നിട്ടും സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. രജിസ്ട്രാറുടെ സഹായത്തോടെ കെഎസ്‌യു പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു എസ്എഫ്ഐയുടെ പ്രധാന ആരോപണം. ഇത് ചൂണ്ടിക്കാട്ടി അവർ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകര്‍...
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ടു. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് ( 52 ) മുറിക്കുള്ളിൽ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ആളെ മുറിയിൽ പൂട്ടിയിട്ട ശേഷം വാഹനത്തിൽ ഉണ്ടായിരുന്നവർ കടന്നുകളയുകയായിരുന്നു. മുറിയിൽ നിന്ന് ദുർഗന്ധം ഉയർന്നപ്പോഴാണ് നാട്ടുകാർ മുറിയുടെ ജനാല തുറന്ന് നോക്കിയത്. അപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികിൽ നിന്ന് സുരേഷിനെ വാഹനം ഇടിച്ചിടുകയായരുന്നു എന്നാണ് റിപ്പോർട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയിൽ തന്നെയാണ്...
പ്രഭാതഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങളുടെ മെറ്റാബോളിസത്തിന് ഇത് സഹായിക്കും. ഒരുപാട് നേരം ഒന്നും കഴിക്കാതെ പിന്നീട് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം ഊർജ്ജം വർദ്ധിപ്പിക്കുകയും, അമിതമായി കഴിക്കാനുള്ള ആസക്തി കുറയ്ക്കുകയും, ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന് അതുകൊണ്ട് തന്നെ നിങ്ങൾ അമിതഭാരം കുറയ്ക്കാനുള്ള യാത്രയിലാണെങ്കിൽ ബ്രേക്ക്ഫാസ്റ്റിൽ പ്രത്യേകം ശ്രദ്ധിക്കേണം. ചില ആരോഗ്യകരമായ കോമ്പിനേഷനുകൾ നിങ്ങളുടെ അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. നിങ്ങളും ശരീരഭാരം കുറയ്ക്കുന്ന യാത്രയിലാണെങ്കിൽ, വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ...
തിരുവനന്തപുരം: സമീപകാലത്തായി സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ എഡിജിപി എംആർ അജിത്കുമാർ-ആർഎസ്എസ് കൂടിക്കാഴ്‌ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്‌ടമായ പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ഉൾപ്പെടെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. കൂടാതെ ബാബരി മസ്‌ജിദ്, തലശ്ശേരി കലാപം എന്നീ പഴയകാല...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെയെടുത്ത മാനനഷ്‌ടക്കേസിൽ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. തരൂരിന്റെ അപ്പീൽ പരിഗണിച്ചാണ് പരമോന്നത കോടതി നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിക്കെതിരെ തരൂർ നടത്തിയ പരാമർശങ്ങളിൽ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത് നടപടികൾ റദ്ദാക്കണമെന്ന തരൂരിന്റെ ഹർജി ഓഗസ്‌റ്റ് 29ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തു കൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് സുപ്രീം കോടതിയെ...
ന്യൂഡല്‍ഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. ഭാവിയെ മുന്നില്‍ കണ്ടുള്ള നിര്‍ണായക കരാറുകളാണിത്. ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് അഥവാ എല്‍എന്‍ജി വിതരണത്തിലുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടത്. ഇന്ത്യ-യുഎഇ സഹകരണത്തില്‍ നിര്‍ണായക പ്രഖ്യാപനം എല്‍എന്‍ജി തന്നെയാണ്. അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ എല്‍എന്‍ജി വിതരണത്തിനുള്ള കരാറാണിത്. ഒരു മില്യണ്‍...