പ്രഭാതഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങളുടെ മെറ്റാബോളിസത്തിന് ഇത് സഹായിക്കും. ഒരുപാട് നേരം ഒന്നും കഴിക്കാതെ പിന്നീട് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം ഊർജ്ജം വർദ്ധിപ്പിക്കുകയും, അമിതമായി കഴിക്കാനുള്ള ആസക്തി കുറയ്ക്കുകയും, ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്
അതുകൊണ്ട് തന്നെ നിങ്ങൾ അമിതഭാരം കുറയ്ക്കാനുള്ള യാത്രയിലാണെങ്കിൽ ബ്രേക്ക്ഫാസ്റ്റിൽ പ്രത്യേകം ശ്രദ്ധിക്കേണം. ചില ആരോഗ്യകരമായ കോമ്പിനേഷനുകൾ നിങ്ങളുടെ അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. നിങ്ങളും ശരീരഭാരം കുറയ്ക്കുന്ന യാത്രയിലാണെങ്കിൽ, വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ചതും എന്നാൽ ആരോഗ്യകരവുമായ ചില ഭക്ഷണ കോമ്പിനേഷനുകൾ ആണ് ഇവിടെ പറയുന്നത്
ശരീരഭാരം കുറയ്ക്കാൻ ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷനുകൾ: ഓട്‌സ്, തൈര്, ബെറീസ്; ഓട്സും തൈരും ബൈറീസും ചേർന്ന കോമ്പിനേഷൻ മികച്ചതാണ്. ഓട്‌സിലെ ലയിക്കുന്ന നാരുകൾ വിശപ്പിനെ നിയന്ത്രിക്കും. തൈരിൻ്റെ പ്രീബയോട്ടിക്സ് കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കും. ബറീസിലെ ആന്റി ഓക്സിഡന്റുകൾ കൊഴുപ്പ് കത്തിച്ച് കളയാൻ സഹായിക്കും
ക്വിനോവ ഉപ്പുമ മികച്ച ഭക്ഷണമാണ്ക്വിനോവ പേശികൾക്ക് ആവശ്യമായ അമിനോ ആസിഡുകളുള്ള സമ്പൂർണ്ണ പ്രോട്ടീൻ നൽകും, അതേസമയം പച്ചക്കറികൾ നാരുകൾ നൽകുന്നതാണ്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു, വിശപ്പ് കുറയ്ക്കുകയും ചെയ്യും. മുട്ടയുടെ വെള്ളയും മുഴുവൻ ഗോതമ്പ് ബ്രഡും: മുട്ടയുടെ വെള്ളയും ഗോതമ്പ് ബ്രെഡും മികച്ചതാണ്. ഹോൾ വീറ്റ് ബ്രെഡിൽ നാരുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളയിൽ കലോറി കുറവാണെങ്കിലും പ്രോട്ടീൻ ധാരാളമായുണ്ട്.
തൈരും ചിയ വിത്തുകളും പഴങ്ങളും: തൈരും ചിയ വിത്തുകളു പഴങ്ങളും രാവിലെ കഴിക്കുന്നത് തടി കുറയാൻ നല്ലതാണ്. തൈരിൻ്റെ പ്രോട്ടീൻ മെറ്റാബോളിക് പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും പഴങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തിയെ കുറയ്ക്കാൻ സ്വാഭാവിക മധുരവും നാരുകളും നൽകുന്നതാണ്. ചിയ വിത്തുകൾ ക്രഞ്ചും ഒമേഗ -3 യും ചേർക്കുന്നു. മികച്ച ഒരു തിരഞ്ഞെടുപ്പാണ്. നുറുക്ക് ഗോതമ്പും പച്ചക്കറികളും ചേർത്ത ഭക്ഷണം ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമാണ്. ഇതിൽ നാരുകളുണ്ട്. നുറുക്ക് ഗോതമ്പിലെ കാർബോഹൈഡ്രേറ്റുകൾ ദഹനത്തെ മന്ദഗതിയിലാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു, അതേസമയം പച്ചക്കറികൾ വിറ്റാമിനുകളും ധാതുക്കളും ആൻ്റി ഓക്‌സിഡൻ്റുകളും ചേർക്കുന്നു. ഇത് രണ്ടും ചേരുമ്പോൾ ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് സഹായകമാകും