27 in Thiruvananthapuram
TV Next News > News > Lifestyle > ആദ്യമൊന്ന് സംശയിച്ചു, രണ്ടും കല്‍പ്പിച്ച് ആദ്യത്തെ ലോട്ടറി എടുത്തു; യുവതിക്ക് അടിച്ചത് 41 ലക്ഷം

ആദ്യമൊന്ന് സംശയിച്ചു, രണ്ടും കല്‍പ്പിച്ച് ആദ്യത്തെ ലോട്ടറി എടുത്തു; യുവതിക്ക് അടിച്ചത് 41 ലക്ഷം

4 weeks ago
TV Next
47

വാഷിംഗ്ടണ്‍: ഭാഗ്യം എപ്പോഴാണ് നമ്മളെ തേടിയെത്തുന്നതെന്ന് പറയാനാവില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അത് നമുക്ക് സര്‍പ്രൈസായി ലഭിക്കുക. ലോട്ടറിയും ഇതുപോലെ തന്നെയാണ്. ഭാഗ്യം നന്നായി കടാക്ഷിച്ചാല്‍ മാത്രമേ ലോട്ടറി അടിക്കാന്‍ വരെ സാധ്യതയുള്ളൂ. ചിലപ്പോള്‍ ആദ്യ തവണ ലോട്ടറി എടുത്താലൊന്നും ഭാഗ്യം നമ്മളെ തേടി വരണമെന്നില്ല. ഇപ്പോള്‍ അമേരിക്കയിലുള്ള ഒരു യുവതിക്ക് വലിയൊരു ലോട്ടറി ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവരികയാണ്.

യുഎസ്സിലെ മേരിലാന്‍ഡ് ലോട്ടറിയാണ് ഇവര്‍ എടുത്തത്. അത് ജീവിതം തന്നെ മാറ്റി മറിക്കുന്നതായി മാറുകയായിരുന്നു ലക്ഷങ്ങളാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. ബാള്‍ട്ടിമോര്‍ സ്വദേശിയായ യുവതിക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഇവര്‍ ജീവിതത്തിലെ ആദ്യത്തെ ഫാസ്റ്റ് പ്ലേ ലോട്ടറി ടിക്കറ്റാണ് വാങ്ങിയത്. അതില്‍ തന്നെയാണ് വമ്പന്‍ സമ്മാനം അടിച്ചത്. 50000 യുഎസ് ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. 41 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും ഇത്

കൈയ്യില്‍ കുറച്ച് പണം ബാക്കിയുള്ളത് കൊണ്ട് ആദ്യമായി ലോട്ടറി വാങ്ങാന്‍ ഈ യുവതി തീരുമാനിക്കുകയായിരുന്നു. പത്ത് ഡോളര്‍ നല്‍കിയാണ് യുവതി ടിക്കറ്റെടുത്തത്. 7938 ഈസ്‌റ്റേണ്‍ അവന്യൂവിലുള്ള റെഡ്‌നേഴ്‌സ് വെയര്‍ഹൗസ് മാര്‍ക്കറ്റ്‌സില്‍ വെച്ചായിരുന്നു ഇവര്‍ ടിക്കറ്റ് വാങ്ങിയത്. ഇത് മഹാഭാഗ്യമായി മാറുമെന്ന് യുവതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഷോപ്പിങ് കഴിഞ്ഞ ശേഷമാണ് ടിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്ന് യുവതി പറയുന്നു. ബിഗ് വിന്‍ ടിക്കറ്റ് അവര്‍ വാങ്ങുകയായിരുന്നു. എന്നാല്‍ ടിക്കറ്റ് എടുത്തെങ്കിലും ഇതിന്റെ ഫലം എങ്ങനെ പരിശോധിക്കുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തനിക്ക് സമ്മാനം അടിച്ചോ എന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. കടയിലെ മറ്റൊരു ഉപയോക്താവിനോട് ടിക്കറ്റിലെ ഫലം പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തനിക്ക് 50000 ഡോളര്‍ സമ്മാനം അടിച്ചുവെന്ന് മനസ്സിലായത്. മേരിലാന്‍ഡ് ലോട്ടറി ഇവര്‍ക്ക് സമ്മാനം അടിച്ചത് സ്ഥിരീകരിച്ചു. യുവതി സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ്. സെക്കന്‍ഡ് ടിയര്‍ പ്രൈസാണ് യുവതിക്ക് ലഭിച്ചത്. ബംപര്‍ ജാക്‌പോട്ട് അല്ലാത്ത സമ്മാനമാണിത്.

 

അതേസമയം യുവതി സമ്മാനം അടിച്ചെന്ന് അറിഞ്ഞതോടെ സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയി. പിന്നീട് കുടുംബാംഗങ്ങളെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. ജോലിയില്ലാത്തപ്പോള്‍ വീട്ടില്‍ സമയം ചെലവിടാനാണ് യുവതി താല്‍പര്യപ്പെടാറുള്ളത്. അതുകൊണ്ട് വീട്ടിലുള്ളവര്‍ തന്നെ സമ്മാനക്കാര്യം ആദ്യം അറിയണമെന്ന് യുവതിക്കുണ്ടായിരുന്നു. സമ്മാനം അടിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എങ്ങനെ ഈ തുക ചെലവാക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് യുവതി മേരിലാന്‍ഡ് ലോട്ടറിയോട് പറഞ്ഞു. നേരത്തെ സാലിസ്ബറിയിലുള്ള യുവതിക്കും 41 ലക്ഷം രൂപയില്‍ അടക്കം സമ്മാനം അടിച്ചിരുന്നു. 5 ഡോളറിന്റെ ജോക്കേഴ്‌സ് വൈല്‍ഡ് ഇന്‍സ്റ്റന്റ് ടിക്കറ്റായിരുന്നു ഇത്.

Leave a Reply