29 in Thiruvananthapuram

International

ശ്രീലങ്കന്‍ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു

ചെന്നൈ: ശ്രീലങ്കയില്‍ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളമ്പോ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.   പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസർ ജീപ്പ്...

ചന്ദ്രനെ തൊട്ട് ജപ്പാൻ; സ്ലിം വിജയകരമായി ലാൻഡ് ചെയ്തു, ദൗത്യം പൂർത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യം

ബീജിം​ഗ്: ചാന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കി ജപ്പാൻ. ഇതോടെ ചന്ദ്രനിൽ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റി​ഗേറ്റിം​ഗ് മൂൺ‌ (സ്ലിം) ആണ് ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് ഇറക്കിയത്. 2023 സെപ്റ്റംബർ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്.   മൂൺ സ്നൈപ്പർ എന്നും അറിയപ്പെടുന്ന സ്ലിമിന്റെ പ്രിസിഷൻ ലാൻഡിം​ഗ് ടെക്നോളജി ചാന്ദ്ര പര്യവേഷണത്തിലെ ​ഗണ്യമായ പുരോ​ഗതിയെ പ്രതിനിധീകരിക്കുന്നു. വിശാലമായ ലാൻഡിം​ഗ് സോണുകൾ ലക്ഷ്യമിട്ടുള്ള മുൻ...

രാമക്ഷേത്ര ഉദ്ഘാടനം നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടിയെന്ന് രാഹുൽ ഗാന്ധി, മറുപടിയുമായി ബിജെപി

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടി ആണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡിലെ കൊഹിമയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജനുവരി 22ലെ പരിപാടി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നരേന്ദ്ര മോദിയുടെ ഒരു സമ്പൂര്‍ണ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. അത് പൂര്‍ണമായും ഒരു ബിജെപി-ആര്‍എസ്എസ് പരിപാടിയാണ്. അതുകൊണ്ടാണ് ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിയത്, രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ എല്ലാ...

Budget 2024: കേന്ദ്ര ബജറ്റ്; പഴയ നികുതി വ്യവസ്ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും, മറ്റ് സാധ്യതകൾ എന്തൊക്കെ..?

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കണ്ണും നട്ടിരിക്കുകയാണ് രാജ്യം മുഴുവൻ. വിവിധ മേഖലകളെ പരിഗണിച്ചും, ചിലതിനെ തൊട്ടുഴിഞ്ഞും ഒക്കെ കടന്നുപോവുമെന്ന കരുതപ്പെടുന്ന ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്.   അതുകൊണ്ട് തന്നെ ചില ഇളവുകളും ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു....

ഇന്ത്യ ഇടഞ്ഞു… ടൂറിസം വരുമാനം ഇടിയുമെന്നുറപ്പായി; സഹായിക്കണമെന്ന് ചൈനയോട് മാലിദ്വീപ്

മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ചൈനയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ അയയ്ക്കാനുള്ള ശ്രമങ്ങള്‍ ‘തീവ്രമാക്കണം എന്ന്’ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് പിന്നാലെ മാലിദ്വീപിലേക്കുള്ള യാത്ര ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസി മൈ ട്രിപ് മാലിദ്വീപിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് ചൈനീസ് സഹായം തേടിയത്. ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മുയിസു ഫുജിയാന്‍ പ്രവിശ്യയില്‍...

ചരിത്ര നിമിഷം; ആദിത്യ എൽ1 ലക്ഷ്യത്തിലെത്തി, ലഗ്രാഞ്ച് പോയിന്റ് കടന്ന് പേടകം

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തേക്ക്. പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിയതായി ഇസ്രോ അറിയിച്ചു. 127 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഇന്ന് ഉച്ചയോടെയാണ് അന്തിമ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. വൈകുന്നേരം നാല് മണിക്കാണ് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്....

എതിരാളികളുടെ നെഞ്ചത്ത് ആണിയടിച്ചു..! ഇന്റർനെറ്റിനെ വിറപ്പിച്ച് പാണ്ഡ്യയുടെ വർക്ക്ഔട്ട് വീഡിയോ, വൈറൽ..

ഇന്ത്യൻ ക്രിക്കറ്റിൽ സവിശേഷമായ ഒരു സ്ഥാനമുള്ള താരങ്ങളിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ വേർസറ്റാലിറ്റി തന്നെയാണ് താരത്തെ വ്യത്യസ്‌തനാക്കുന്നത്. ബാറ്റിംഗിലും, ബൗളിംഗിലും. ഫീൽഡിങ്ങിലും ഒരുപോലെ ശോഭിക്കാൻ കഴിയുന്ന പാണ്ഡ്യയ്ക്ക് പക്ഷേ പരിക്ക് വലിയ വെല്ലുവിളിയാണ് കരിയറിൽ ഉണ്ടാക്കുന്നത്. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ താരം കഴിഞ്ഞ രണ്ട് മാസമായി കളിക്കളത്തിന് പുറത്താണ്. ഐപിഎല്ലിലും പാണ്ഡ്യ കളിക്കുന്ന കാര്യം സംശയത്തിലാണ്. എന്നാൽ ഇപ്പോഴിതാ താരം ഏറ്റവും പുതിയ വർക്ക്ഔട്ട് വീഡിയോ പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. പാണ്ഡ്യ...

യുഎഇ: വിമാനടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞു, പക്ഷെ മലയാളികള്‍ക്ക് വലിയ ആശ്വാസമില്ല, നേട്ടം അവർക്ക്

അവധി സീസണുകള്‍ കഴിഞ്ഞതോടെ യുഎഇയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവ്. ജനുവരി അവസാനം മുതൽ മാർച്ച് പകുതി വരെ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈ സെക്ടറിലുള്ളതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റംസാന്‍ ഘട്ടത്തിൽ പതിവ് പോലെ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. യുഎഇ-ഇന്ത്യ റൂട്ടുകളിലെ നിരക്കുകൾ റംസാന്‍ സമയത്ത് ഗണ്യമായി വർദ്ധിക്കും. ചെറിയ പെരുന്നാളിന് ശേഷവും ഏതാനും ആഴ്ചകള്‍ കൂടി ഇത് തുടരും. എന്നാൽ ഇന്ത്യയിലേക്കുള്ള...

ആ സിംഹാസനം മസ്‌ക് ഇങ്ങെടുത്തു, സമ്പത്തില്‍ ബില്യണുകളുടെ കുതിപ്പ്, അംബാനിയും മോശമാക്കിയില്ല

ആഗോള സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്. ഫ്രഞ്ച് ആഡംബര കമ്പനികളുടെ അധിപനായ ബെര്‍നാര്‍ഡ് അര്‍നോയുടെ കൈയ്യില്‍ നിന്നാണ് ഒന്നാം സ്ഥാനം മസ്‌ക് തിരിച്ചുപിടിച്ചത്. 95.4 ബില്യണിന്റെ കുതിപ്പാണ് വ്യാഴാഴ്ച്ച ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോഴേക്കും മസ്‌ക് സ്വന്തമാക്കിയത്. ടെസ്ലയുടെയും, സ്‌പേസ് എക്‌സിന്റെയും വമ്പന്‍ വിജയങ്ങളാണ് മസ്‌കിന്റെ കുതിപ്പിന് കാരണം. 2022ല്‍ മസ്‌കിന് 138 ബില്യണിന്റെ നഷ്ടമാണ് ഉണ്ടായത്. അത് നികത്തുന്ന മുന്നേറ്റമാണ് ഈ വര്‍ഷം കാഴ്ച്ചവെച്ചിരിക്കുന്നത്. അര്‍നോയുടെ സമ്പത്തിനേക്കാള്‍ 50 ബില്യണ്‍ യുഎസ്...