30 in Thiruvananthapuram
TV Next News > News > Blog > വൈറ്റ് ഹൗസിൽ ; ദീപാവലി ആഘോഷവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വൈറ്റ് ഹൗസിൽ ; ദീപാവലി ആഘോഷവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

Posted by: TV Next October 29, 2024 No Comments

വാഷിം​ഗ്ടൺ: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. 600ൽ അധികം ഇന്ത്യൻ അമേരിക്കക്കാർ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് എന്ന നിലിയിൽ വൈറ്റ് ഹൈസിൽ എക്കാലത്തേയും വലിയ ദീപാവലി ആഘോഷ പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ തനിക്ക് ബഹുമതി ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് വലിയൊരു കാര്യമാണെന്നും ജോ ബൈഡൻ‌ പറഞ്ഞു.

സെനറ്റർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സൗത്ത് ഏഷ്യൻ അമേരിക്കക്കാർ എന്റെ സ്റ്റാഫിലെ പ്രധാന അം​ഗങ്ങളാണ്. കമല മുതൽ ഡോ. മൂർത്തി വരെ നിങ്ങളിൽ പലരും ഇന്ന് ഇവിടെയുണ്ട്, അദ്ദേഹം പറഞ്ഞു.

മുൻ വൈസ് അഡ്മിറൽ വിവേക് എച്ച് മൂർത്തി, യു എസ് സർജൻ ജനറൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം അയച്ച റിട്ടയേർഡ് നേവി ഓഫീസറും നാസ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ്, ഇന്ത്യൻ അമേരിക്കൻ യൂത്ത് ആക്ടിവിസ്റ്റ് ശ്രുതി അമുല എന്നിവരും സംസാരിച്ചിരുന്നു.

‌  2016 നവംബർ അവസാനത്തിൽ ദക്ഷിണേഷ്യൻ അമേരിക്കക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരോടുള്ള വിദ്വേഷം മൂലം ഒരു ഇരുണ്ടടമേഘം രൂപപ്പെട്ടു. 2024 ൽ നമ്മൾ ഒരിക്കൂടി കേട്ടു. അന്നാണ് ഞാനും ജില്ലും ആദ്യത്തെ ദീപാവലി റിസപ്ഷൻ സംഘടിപ്പിച്ചത്. അത് ഉപരാഷ്ട്രപതിയുടെ വസതിയിലായിരുന്നു. അന്നത്തെ ഒരു ഐറിഷ് കത്തോലിക്ക പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനമതക്കാർ, സിഖുകാർ തുടങ്ങിയവരുടെയും മറ്റും അവധിക്കാല ആഘോഷങ്ങൾക്കായി ഞങ്ങളുടെ വീട് തുറന്നുകൊടുത്തു. നമുക്കെല്ലാവർക്കും വെളിച്ചമാകാനുള്ള നമ്മുടെ ശക്തിയെക്കുറിച്ച് അമേരിക്ക എങ്ങനെ ഓർമ്മിപ്പിക്കുന്നു, അദ്ദേ​ഹം പറഞ്ഞു.


സൗത്ത് ഏഷ്യൻ അമേരിക്കൻ സമൂ​ഹം അമേരിക്കൻ ജീവിതത്തിൻെറ എല്ലാ ഭാ​ഗങ്ങളും സമ്പന്നമാക്കിയെന്ന് വൈറ്റ് ഹൗസിലെ ബ്ലൂ റൂമിൽ ഔപചാരിക ദിയ തെളിച്ച് ബൈഡൻ പറഞ്ഞു. അതാണ് സത്യം. നിങ്ങൾ ഇപ്പോൾ ഉള്ള രാജ്യത്ത് അതിവേ​ഗം വളരുന്ന ഏറ്റവുമധികം ഇടപഴകുന്ന കമ്യൂണിറ്റികളിൽ ഒന്നാണിത് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഈ ദിവസം ആ പ്രകാശ യാത്രയെക്കുറിച്ച് നാം ചിന്തിക്കുന്നു. ഇപ്പോൾ വൈറ്റ് ഹൗസിൽ ദീപാവലി പരസ്യമായും അഭിമാനത്തോടെയും ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.