മുഖ്യമന്ത്രി പിണറായി വിജയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ എംഎൽഎ. പിണറായി എന്ന സര്യൻ കെട്ട് പോയെന്നും പി ശശി കാട്ടുകള്ളനാണെന്നും അദ്ദേഹം വിമർശിച്ചു. ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിന് ഇല്ലെന്നും പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വിമർശിച്ചു. ‘അഞ്ചുമിനിറ്റാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരമണിക്കൂര്‍ കണ്ടെന്ന് ഞാന്‍ തള്ളാന്‍ ഉദ്ദേശിച്ചതല്ല. മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചതെന്ന് കേരളത്തിലെ സഖാക്കൾ അറിയണം. പോലീസിന്റെ ഏകപക്ഷീയവും വർഗീയവുമായ നിലപാടിനെതിരെ...
നിലമ്പൂർ: സി പി എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതിന് പിന്നാലെ നിലമ്പൂരിലെ ഇടത് സ്വതന്ത്ര എം എല്‍ എ പിവി അന്‍വറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് നിലമ്പൂരിലെ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരിയാണ് അന്‍വറിനെ സ്വാഗതം ചെയ്തിരിക്കുന്നത്. അന്‍വർ പറയുന്ന പലകാര്യങ്ങളും സത്യമാണെന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യസമരസേനാനിയായ ഷൗക്കത്ത് അലി സാഹിബിന്റെ മകന്‍ പി വി അന്‍വറിന്റെ യഥാര്‍ഥ മുഖം ഇനിയാണ് പിണറായി വിജയന്‍ കാണേണ്ടത്. ഈ...
തൃശൂര്‍: തൃശൂര്‍ പൂരം വിവാദം സംബന്ധിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍, ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട് തള്ളി സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. റിപ്പോര്‍ട്ടില്‍ എന്ത് പറഞ്ഞാലും തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതില്‍ എനിക്ക്...
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകും. എയിംസിനാണ് മൃതദേഹം വിട്ടു നൽകുക എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹി എയിംസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും നാളെയും മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. മറ്റന്നാൾ എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നിലവിൽ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തി ആയതിനാൽ തന്നെ യെച്ചൂരിയുടെ മരണത്തിൽ നിരവധി നേതാക്കളാണ് അനുശോചനവുമായി...
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്‌ചയെ ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് എന്നത് രാജ്യത്തെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണെന്നും വ്യക്തിപരമായി അവരുടെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയതിൽ തെറ്റില്ലെന്നും സ്‍പീക്കർ പറഞ്ഞു. വ്യക്തികൾ അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞു. അദ്ദേഹം തന്നെ പറഞ്ഞു ഒരു സുഹൃത്താണ് കൂട്ടികൊണ്ട് പോയതെന്ന്. ഇതൊന്നും വലിയ ഗൗരവമായി കാണേണ്ട വിഷയമല്ല. ആർഎസ്എസ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണ്. ആ സംഘടനയുടെ...