24 in Thiruvananthapuram

News

നെയ്യാറ്റിന്‍കര അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് ‘നാര്‍ഡ് ‘ ആഭിമുഖ്യത്തിലുള്ള പ്രതിമാസ സാംസ്കാരിക സദസ്സുകള്‍ക്ക് തുടക്കമായി.

സുഗത സ്മൃതി തണലിടത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അതീത കാലത്തെ മഹാപ്രതിഭകളെ യഥാവിധി അനുസ്മരിക്കാനും പുതുതലമുറയിലേയ്ക്ക് അവരുടെ അമൂല്യമായ സംഭാവനകളെ പകര്‍ത്തി നല്‍കാനും നാം ഓരോരുത്തര്‍ക്കും സാംസ്കാരികമായ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   നാര്‍ഡിന്‍റെ ചികിത്സാസഹായ വിതരണം കൗണ്‍സിലര്‍ അഡ്വ. എല്‍.എസ് ഷീലയും ചിത്രകാരന്‍ പ്രജീഷ് രാജിനുള്ള ഉപഹാരം കൗണ്‍സിലര്‍ എസ്.എ ഐശ്വര്യയും വിതരണം ചെയ്തു. മാധ്യമപ്രവര്‍ത്തകരായ എ.പി ജിനന്‍ മുഖ്യപ്രഭാഷണവും ഗിരീഷ് പരുത്തിമഠം...

விஸ்வரூபம் எடுக்கும் வெயில்.. அடுத்த 5 நாட்களுக்கு தமிழகம் இப்படித்தான் இருக்கும்! ஷாக் வார்னிங்

சென்னை: தமிழ்நாட்டில் அடுத்த 5 நாட்களுக்கு வெயில் அதிகமாக இருக்கும் என்று வானிலை ஆய்வு மையம் எச்சரித்திருக்கிறது. எனவே பொதுமக்கள் கவனமாக இருக்குமாறும் அறிவுறுத்தப்பட்டிருக்கிறது. தமிழ்நாட்டில் கடந்த ஆண்டு தொடங்கிய பருவமழை, ஜனவரி 15ம் தேதி பொங்கல் பண்டிகையுடன் முடிவுக்கு வந்தது. இதனையடுத்து அதிகாலை நேரங்களில் பனிப்பொழிவு தீவிரமாக இருந்தது. சில நாட்களில், காலை 10 மணி வரை கூட பனி மூட்டம் பல பகுதிகளில் இருந்து வந்தது. இதனை தொடர்ந்து தற்போது வெயில் தீவிரமடைந்திருக்கிறது.  ...

‘മലയാള സിനിമയിൽ നാഴികക്കല്ലായി ‘ഗോളം’: പ്രേക്ഷകർക്കായി ഇൻ്ററാക്ടീവ് എ.ആർ അനുഭവം

ഇൻ്ററാക്ടീവ് എ.ആർ. സാങ്കേതികവിദ്യ മാർക്കറ്റിംഗിന് ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രം ജൂൺ 07 ന് തിയേറ്ററുകളിൽ     രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലർ ‘ഗോള’ത്തിൻ്റെ മാർക്കറ്റിംഗിന് ഇൻ്ററാക്ടീവ് എ.ആർ. (ഓഗ്മെൻറ്റഡ് റിയാലിറ്റി) അനുഭവം അവതരിപ്പിച്ച് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ഇതാദ്യമായാണ് പ്രേക്ഷകർക്ക് ഇടപഴകാൻ സാധിക്കുന്ന പ്രതീതി യാഥാർഥ്യ മാർക്കറ്റിംഗ് അവതരിപ്പിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്...

രണ്ടു ലക്ഷം രൂപ സമ്മാനിക്കുന്ന ശ്രീചിത്തിര തിരുനാൾ സ്മാരക ട്രസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു.

ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻറ ഓർമ്മയ്ക്കായി ശ്രീചിത്തിര തിരുനാൾ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2022 ലെയും 2023 ലെയും നാഷണൽ അവാർഡുകൾ പ്രഖ്യാപിച്ചു. 2022 ലെ അവാർഡ് രാജ്യം പത്മശ്രീ നൽകി ആദരിച്ച , തിരുവിതാംകൂർ രാജ കുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്കും 2023 ലെ അവാർഡ് വ്യവസായ സംരംഭകനും സാങ്കേതിക വിദഗ്ദ്ധനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനും സമ്മാനിക്കും അവാർഡ് ജേതാക്കൾക്ക് പ്രശംസ ഫലകവും, രണ്ട് ലക്ഷം രൂപ വീതം ക്യാഷ്...

‘ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്ത് പറയേണ്ടത്’; നയ പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി

ന്യൂഡൽഹി: മോദി സർക്കാരിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചെന്നും, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം എടുത്ത് പറയേണ്ടതാണെന്നും രാഷ്‌ട്രപതി. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്‌തു.   സർക്കാർ റിക്രൂട്ട്‌മെന്റുകളിലും പരീക്ഷകളിലും സുതാര്യത അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയും പരീക്ഷകളിലെ ക്രമക്കേടുകളും ഉയർന്ന തലത്തിൽ അന്വേഷിക്കുന്നുണ്ട്. വിഷയത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ദ്രൗപതി മുർമു ആവശ്യപ്പെട്ടു. യുജിസി-നെറ്റ്, നീറ്റ് പരീക്ഷകളിൽ...

യൂട്യൂബിൽ ക്രിസ്റ്റ്യാനോ തരംഗം..

യൂട്യൂബിൽ ക്രിസ്റ്റ്യാനോ തരംഗം.. പുതിയ ചാനൽ ആരംഭിച്ച് ഒന്നര മണിക്കൂർ പിന്നിടും മുമ്പേ 1 മില്യൺ സബ്സ്ക്രൈബേഴ്‌സ് പിന്നിട്ട റോണോ ഒരു ദിവസം കൊണ്ട് 10 മില്യൺ പൂർത്തിയാക്കി. യൂട്യൂബിൻ്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ രണ്ട് നാഴികക്കല്ലും പിന്നിടുന്ന താരമാണ് റോണോ.

ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന, എഡിജിപി കണ്ടതിൽ തെറ്റില്ല’; ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്‌ചയെ ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് എന്നത് രാജ്യത്തെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണെന്നും വ്യക്തിപരമായി അവരുടെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയതിൽ തെറ്റില്ലെന്നും സ്‍പീക്കർ പറഞ്ഞു. വ്യക്തികൾ അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞു.     അദ്ദേഹം തന്നെ പറഞ്ഞു ഒരു സുഹൃത്താണ് കൂട്ടികൊണ്ട് പോയതെന്ന്. ഇതൊന്നും വലിയ ഗൗരവമായി കാണേണ്ട വിഷയമല്ല. ആർഎസ്എസ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണ്. ആ സംഘടനയുടെ...

ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ല’; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചു എന്നാണ് കോടതി പറഞ്ഞത്. 2021 ൽ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറിയിട്ടും എന്ത് കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്ന് കോടതി ചോദിച്ചു. ​ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. ബലാത്സം​ഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകൾ റിപ്പോർട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടി എടുത്തില്ലെന്നത് ആശ്ചര്യമാണെന്നും അഭിപ്രായപ്പെട്ടു.   മൂന്ന് വർഷം സർക്കാർ നടപടിയെടുത്തില്ല...

ശശി തരൂരിന് ആശ്വാസം; മോദിക്കെതിരായ ‘തേൾ’ പരാമർശത്തിൽ നടപടികൾ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെയെടുത്ത മാനനഷ്‌ടക്കേസിൽ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. തരൂരിന്റെ അപ്പീൽ പരിഗണിച്ചാണ് പരമോന്നത കോടതി നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിക്കെതിരെ തരൂർ നടത്തിയ പരാമർശങ്ങളിൽ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത്   നടപടികൾ റദ്ദാക്കണമെന്ന തരൂരിന്റെ ഹർജി ഓഗസ്‌റ്റ് 29ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തു കൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് സുപ്രീം കോടതിയെ...

മുകേഷിന് ജാമ്യം കിട്ടാന്‍ കാരണം സർക്കാറിന്റെ ഗൂഡാലോചന: ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം പൂഴ്ത്തിയ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശം പിണറായി സർക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നടപടി ദുരൂഹമാണെന്ന കോടതിയുടെ പരാമർശം സർക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീവിരുദ്ധമായ സർക്കാരാണിതെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.   സി പി എം, എം എൽ എ തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുന്ന കേസിൽ സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്....