28 in Thiruvananthapuram

നെയ്യാറ്റിന്‍കര അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് ‘നാര്‍ഡ് ‘ ആഭിമുഖ്യത്തിലുള്ള പ്രതിമാസ സാംസ്കാരിക സദസ്സുകള്‍ക്ക് തുടക്കമായി.

9 months ago
TV Next
98

സുഗത സ്മൃതി തണലിടത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അതീത കാലത്തെ മഹാപ്രതിഭകളെ യഥാവിധി അനുസ്മരിക്കാനും പുതുതലമുറയിലേയ്ക്ക് അവരുടെ അമൂല്യമായ സംഭാവനകളെ പകര്‍ത്തി നല്‍കാനും നാം ഓരോരുത്തര്‍ക്കും സാംസ്കാരികമായ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

നാര്‍ഡിന്‍റെ ചികിത്സാസഹായ വിതരണം കൗണ്‍സിലര്‍ അഡ്വ. എല്‍.എസ് ഷീലയും ചിത്രകാരന്‍ പ്രജീഷ് രാജിനുള്ള ഉപഹാരം കൗണ്‍സിലര്‍ എസ്.എ ഐശ്വര്യയും വിതരണം ചെയ്തു. മാധ്യമപ്രവര്‍ത്തകരായ എ.പി ജിനന്‍ മുഖ്യപ്രഭാഷണവും ഗിരീഷ് പരുത്തിമഠം ആമുഖപ്രഭാഷണവും നടത്തി. കവികളായ മണലൂര്‍ മണികണ്ഠന്‍, വിജേഷ് ആഴിമല, നാര്‍ഡ് ഭാരവാഹികളായ ഇളവനിക്കര സാം, കവളാകുളം സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രജീഷ് രാജിന്‍റെ ചിത്രപ്രദര്‍ശനവും നടന്നു.

 

Leave a Reply