24 in Thiruvananthapuram

News

താരനെ തുരത്താം ഇനി വളരെ എളുപ്പത്തിൽ;

തലയിലെ താരൻ തീർക്കുന്ന തലവേദന ചെറുതല്ല. മുടി കൊഴിച്ചിൽ, തല ചൊറിച്ചിൽ, തലയിലെ അസ്വസ്ഥത ഇതെല്ലാം പ്രശ്നം തന്നെ. പോരാത്തതിന് ആത്മവിശ്വാസക്കുറവും താരൻ കളയാൻ വിപണിയിലെ ഉത്പന്നങ്ങൾ പരീക്ഷിച്ചാൽ ചിലപ്പോൾ ഫലം നെഗറ്റീവായിരിക്കും. അതിനാൽ ഉത്തമം വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ ഉപയോഗിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ചില ചേരുവകൾ അറിയാം   *തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ നാരങ്ങാ നീരിന്റെ ഉപയോഗം സഹായിക്കും. ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങയിൽ കാൽ ഗ്ലാസ് വെള്ളം ചേർത്താണ് തലയോട്ടിയിൽ...

നീലേശ്വരം അഞ്ഞൂറ്റമ്പലം പടക്കശാലയ്ക്ക് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ 150 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പൊള്ളലേറ്റും തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റത്. പൊള്ളലേറ്റ എട്ട് പേരുടെ നില ഗുരുതരമാണ് . അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ് എന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന്...

തുടർക്കഥയായി വ്യാജ ബോംബ് ഭീഷണി; ഒറ്റ ദിവസം വന്നത് നൂറിലേറെ , നഷ്‌ടം 1000 കോടിയിലധികം …

ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്‌ച ഒറ്റ ദിവസം നൂറോളം വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒറ്റ ദിവസം ഇത്രയധികം വിമാനങ്ങളെ വ്യാജ ബോംബ് ഭീഷണി ബാധിക്കുന്ന സംഭവം വിരളമാണ്. കഴിഞ്ഞ രണ്ടാഴ്‌ച കാലയളവിനിടെ ഏകദേശം അഞ്ഞൂറിലധികം വിമാന സർവീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചിരിക്കുന്നത്. ആകെ 510 വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടുന്നുണ്ട്.  എല്ലാ ഭീഷണികളും പിന്നീട് പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.  ഭൂരിഭാഗവും സമൂഹ...

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍;

കൊച്ചി: മലയാള സിനിമയിലെ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍. 43 വയസായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പല മലയാള സിനിമകളിലും എഡിറ്റിംഗ് നിര്‍വഹിച്ചത് നിഷാദ് യൂസഫ് ആയിരുന്നു. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം,  ഉണ്ട,...

പ്രണവ് മോഹൻലാൽ ഇപ്പോൾ ആടിനെയോ കുതിരയേയോ നോക്കുന്ന ജോലിയിലാണ്,പൈസയൊന്നും കിട്ടില്ല,ഭക്ഷണം കിട്ടും’; സുചിത്ര

സാധാരണ താരപുത്രൻമാരെ പോലെയല്ല പ്രണവ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. യാത്രകൾ പോകുന്നതിലും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചിലവഴിക്കുന്നതുമെല്ലാമാണ് പ്രണവിന്റെ താത്പര്യങ്ങൾ. വർഷത്തിൽ ഒരു സിനിമ എന്നതാണ് പ്രണവിന്റെ പോളിസി. ഇപ്പോഴിതാ മകന്റെ ഈ ജീവിത രീതിയെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ. അപ്പുവിന് അങ്ങനെ പിടിവാശിയില്ല. ഞാൻ അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞാലും അവന് എന്താണോ തോന്നുന്നത് അതെ ചെയ്യുള്ളൂ. സിനിമ തിരഞ്ഞെടുപ്പുകളും അങ്ങനെത്തന്നെയാണ്. അവൻ കഥകേൾക്കുമ്പോൾ ഞാനും കേൾക്കും. പക്ഷെ...

നടൻ മേഘനാഥൻ അന്തരിച്ചു …

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബാലൻ കെ നായരുടെ മകനാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. സുസ്‌മിതയാണ് ഭാര്യ, മകൾ പാർവതി.   അൻപതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ഉല്ലാസപ്പൂങ്കാറ്റ്, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ്...

ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 52 പേർ കൊല്ലപ്പെട്ടു,

ബെയ്‌റൂട്ട്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കൂടുതൽ വഷളാക്കി കൊണ്ട് ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ഏറ്റവും ഒടുവിൽ ഇസ്രായേൽ ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളിൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ലെബനൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം നടത്തിയെന്നും ലെബനൻ അറിയിച്ചു. ലെബനന്റെ കിഴക്കൻ മേഖലയായ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ...

ദമസ്‌കസിലെ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത; ഫർണിച്ചറുകളും ആഭരണങ്ങളും വരെ കൈക്കലാക്കി

ദമസ്‌കസ്: വിമതർ രാജ്യത്തെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പലായനം ചെയ്‌ത പ്രസിഡന്റ് ബാഷർ അൽ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത. ദമസ്‌കസിലെ അസദിന്റെ ഔദ്യോഗിക വസതിയിലേക്ക് ജനങ്ങൾ ഇരച്ചുകയറുന്നതും കൈയിൽ കിട്ടിയതൊക്കെയും എടുത്ത് കടന്നുകളയുന്നതും പുറത്തുവന്ന വീഡിയോകളിൽ കാണാം. കൊട്ടാരം കൊള്ളയടിക്കുന്ന സിറിയൻ ജനതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കൊട്ടാരത്തിലെ മുറികളിൽ കയറി ഇറങ്ങി, ഫോട്ടോക്ക് പോസ് ചെയ്യുന്ന ആളുകളെയും ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമേ ചിലർ കൊട്ടാരത്തിലെ ഫർണിച്ചറുകൾ ഇവിടെ നിന്ന്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും; നീക്കങ്ങൾ തുടങ്ങി സർക്കാർ

ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഈ സമ്മേളനകാലത്ത് തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഇതിൻമേൽ വിശദമായ ചർച്ചകൾക്കായി പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാൻ ആലോചിക്കുന്നതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.   ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തയ്യാറാക്കിയ റിപ്പോർട്ടിന് ഇതിനോടകം തന്നെ കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെ...

ലക്ഷങ്ങൾ അടിച്ചുമാറ്റും മുൻപ് ദൈവങ്ങളെ കുമ്പിട്ട് തൊഴുത് കള്ളൻ; പെട്രോൾ പമ്പിലെ മോഷണം ….

നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ദൈവത്തെ പ്രാർത്ഥിക്കുന്നത് സാധാരണമാണ്. എന്നാൽ മോഷണത്തിന് മുൻപ് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്ന മോഷ്ടാവിനെ കണ്ടിട്ടുണ്ടോ? പ്രാർത്ഥനയും കഴിഞ്ഞ് വൻതുക തട്ടിയെടുത്താണ് കള്ളൻ കടന്നുകളഞ്ഞത്.മധ്യപ്രേദശിലെ രാജ്​ഗഡിലെ പെട്രോൾ പമ്പിലാണ് ഈ സംഭവം. മുഖംമൂടി ധരിച്ച കള്ളൻ പെട്രോൾ പമ്പിന്റെ അകത്തേക്ക് കയറിയ ശേഷം വാതിൽ അടയ്ക്കാനായി തിരിയുമ്പോഴാണ് ഓഫീസിന്റെ ഒരു മൂലയിൽ‌ ദൈവങ്ങളുടെ വി​ഗ്രഹം കണ്ടത്. ഒരു നിമിഷം മോഷ്ടാവ് ഭക്തിയിലേക്ക് പോയി. തലകുനിച്ച് വി​ഗ്രഹത്തെ പ്രാർത്ഥിച്ച ശേഷമാണ് മോഷണം ആരംഭിച്ചത്. മോഷണം വിജയിക്കാനാണോ...