തിരുവനന്തപുരം: നിയമസഭയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സർക്കാരിനും സ്‌പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്‌പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു. സ്‌പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് രാജ്യ-സംസ്ഥാന താൽപര്യങ്ങളെ മുൻനിർത്തി ഞങ്ങൾ നക്ഷത്രചിഹ്നമിട്ട് ഞങ്ങൾ കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും സ്‌പീക്കറുടെ ഓഫീസും ഗൂഢാലോചന നടത്തി...
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിതമായ തിരിച്ച് വരവാണ് ബി ജെ പി നടത്തിയിരിക്കുന്നത്. ആകെ 90 സീറ്റുകളുള്ള ഹരിയാനയില്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ തങ്ങളുടെ വോട്ട് നില 70 ന് മുകളിലേക്ക് ഉയർത്തിയെങ്കിലും പിന്നീട് ബി ജെ പി അതിശക്തമായി തിരിച്ച് വരികയായിരുന്നു. അതേസമയം നിലവില്‍ ബി ജെ പി മുന്നേറുകയാണെങ്കിലും കോണ്‍ഗ്രസ് തിരിച്ച് വരുമെന്നാണ് പാർട്ടിനേതാവുംമുന്‍മുഖ്യമന്ത്രിയുമായമുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ വ്യക്തമാക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്നും ജനങ്ങളില്‍ വിശ്വാസമുണ്ടെന്നുമാണ്...
കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടി പ്രയാഗ മാർട്ടിനെ പോലീസ് ചോദ്യം ചെയ്യും. നാളെ രാവിലെ മരട് പോലീസ് സ്‌റ്റേഷനിൽ ഹാജരാവാനാണ് നിർദ്ദേശം. രാവിലെ പത്ത് മണിക്ക് സ്‌റ്റേഷനിൽ എത്താനാണ് താരത്തോട് അറിയിച്ചിരിക്കുന്നത്. ലഹരിക്കേസിൽ കസ്‌റ്റഡിയിലുള്ള കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ മുറിയിൽ എത്തിയ സംഭവത്തിലാണ് നടിക്കെതിരെ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. സംഭവത്തിൽ പ്രമുഖ നടൻ ശ്രീനാഥ് ഭാസിയേയും പോലീസ് ചോദ്യം ചെയ്‌തേക്കും എന്നാണ് സൂചന. ഇത് സംബന്ധിച്ച സൂചന ഡിസിപിയാണ് നൽകിയത്....
മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തിന് തീരാനഷ്‌ടമാണ് രത്തൻ ടാറ്റയുടെ വിയോഗം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ അധികമായി ഇന്ത്യക്കാർ ഏറ്റവുമധികം കേൾക്കുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ പേരിന്റെ ഇടമയാണ് രത്തൻ ടാറ്റ. കേവലമൊരു വ്യവസായി എന്നതിലുപരി മറ്റെന്തൊക്കെയോ സ്ഥാനം രത്തൻ ടാറ്റയ്ക്ക് ഇന്ത്യക്കാർ നൽകി വന്നിരുന്നു എന്നതാണ് യാഥാർഥ്യം. 86ആം വയസിൽ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞ രത്തൻ ടാറ്റയുടെ ജീവിതകഥ ആർക്കും പ്രചോദനമാവുന്നതാണ്. ടാറ്റ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം രത്തൻ ടാറ്റയുടെ വിയർപ്പും രക്തവും നൽകി ഉണ്ടാക്കിയ മഹാ...
കഴിഞ്ഞ ദിവസം വിടവാങ്ങിയ രത്തന്‍ ടാറ്റയോളം ഇന്ത്യക്കാരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യവസായി രാജ്യത്ത് വേറെ ഇല്ലെന്ന് പറയേണ്ടി വരും. വിമാന സർവ്വീസ് മുതല്‍ ഉപ്പ് വരെ തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമായി അദ്ദേഹം വിപണിയിലേക്ക് ഇറക്കി. ഓഹരിവിപണിയിലും നിക്ഷേപകർക്ക് ഏറ്റവും വിശ്വാസമുള്ള സ്ഥാപനമായി ടാറ്റയെ മാറ്റിയത് രത്തന്‍ ടാറ്റയുടെ മികവുറ്റ നേതൃത്വമാണ്. ടാറ്റാ ഗ്രൂപ്പിന്റെ 26 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സഹജീവി സ്നേഹിയായ വ്യവസായ പ്രമുഖന്‍ എന്നതാണ് രത്തന്‍ ടാറ്റയെ മറ്റുള്ളവരില്‍ നിന്നും...
ചെന്നൈ: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ നാല് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ ഐടി കമ്പനികളോട് ജീവനക്കാർക്ക് പതിനേഴാം തീയതി വരെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകാനും സ്‌റ്റാലിൻ നിർദ്ദേശിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം,...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് നാളെ ബിജെപി ഹർത്താൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിലാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാവും ഹർത്താൽ. ആവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ സംഘടനകൾ ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിപി ദിവ്യക്കെതിരെ കേസെടുക്കണം...
വെറും വയറ്റിൽ കാപ്പി, പ്രത്യേകിച്ച് കട്ടൻ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പറയുന്നു. ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും, അതുകാെണ്ട് വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല. തക്കാളിയിൽ പോഷകസമൃദ്ധമാണെങ്കിലും ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതെ കഴിക്കുമ്പോൾ വയറിലെ അസിഡിറ്റി വർദ്ധിപ്പിക്കും.. വാഴപ്പഴം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് മികച്ച തിരഞ്ഞെടുപ്പായിരിക്കില്ല. അവയുടെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പെട്ടെന്ന് രക്തപ്രവാഹത്തിൽ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്,...
തലയിലെ താരൻ തീർക്കുന്ന തലവേദന ചെറുതല്ല. മുടി കൊഴിച്ചിൽ, തല ചൊറിച്ചിൽ, തലയിലെ അസ്വസ്ഥത ഇതെല്ലാം പ്രശ്നം തന്നെ. പോരാത്തതിന് ആത്മവിശ്വാസക്കുറവും താരൻ കളയാൻ വിപണിയിലെ ഉത്പന്നങ്ങൾ പരീക്ഷിച്ചാൽ ചിലപ്പോൾ ഫലം നെഗറ്റീവായിരിക്കും. അതിനാൽ ഉത്തമം വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ ഉപയോഗിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ചില ചേരുവകൾ അറിയാം *തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ നാരങ്ങാ നീരിന്റെ ഉപയോഗം സഹായിക്കും. ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങയിൽ കാൽ ഗ്ലാസ് വെള്ളം ചേർത്താണ് തലയോട്ടിയിൽ...