25 in Thiruvananthapuram
TV Next News > News > Kerala > Local > ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ജൂനിയര്‍ റസിഡന്റ് ഒഴിവുകള്‍: ശമ്പളം 40000 രൂപ വരെ, ഇതാ നിരവധി ഒഴിവുകള്‍

ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ജൂനിയര്‍ റസിഡന്റ് ഒഴിവുകള്‍: ശമ്പളം 40000 രൂപ വരെ, ഇതാ നിരവധി ഒഴിവുകള്‍

4 months ago
TV Next
73

തിരുവനന്തപുരം: യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം.

 


നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്.

യോഗ്യതകൾ: പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്ഭവൻ, പി.എം.ജി. തിരുവനന്തപുരം – 695033. ഇ-മെയിൽ :- keralayouthcommission@gmail.com

 

 

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലേക്ക് ഫുള്‍ ടൈം സ്വീപ്പറായി താത്കാലികമായി ജോലി ചെയ്യുതിന് ആളെ ആവശ്യമുണ്ട്. അപേക്ഷകര്‍ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കേണ്ടതും ജോലി ചെയ്യുതിന് ശാരീരിക ക്ഷമത ഉള്ളവരും ആയിരിക്കണം.

സമീപ പ്രദേശത്തുള്ളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന.താത്പര്യമുള്ളവര്‍ ജൂണ്‍ 15 ന് രാവിലെ 11 ന് കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2623673.

 

 

താത്കാലിക നിയമനം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എംബിബിഎസ്.വേതനം 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

 

താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 11ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍:0484-2754000.

 

മേട്രണ്‍ ഒഴിവ്

എറണാകുളം ഗവ. മഹിളാ മന്ദിരത്തിലെ സ്ഥിരനിയമനത്തിലുള്ള മേട്രണ്‍ അവധിയില്‍ പ്രവേശിക്കുമ്പോഴും പ്രതിവാര ഓഫിനും ഉണ്ടാകുന്ന ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും 45 വയസ് വരെ പ്രായപരിധിയിലുള്ള സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം സൂപ്രണ്ട്, ഗവ. മഹിളാ മന്ദിരം, പൂണിത്തുറ പി.ഒ., ചമ്പക്കര – 682038 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 19 വൈകിട്ട് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2303664, 9495353572.

Leave a Reply