24 in Thiruvananthapuram

News

രാജ്യസഭയിൽ ഭരണഘടന ചർച്ച ഇന്ന് തുടങ്ങും; പ്രധാനമന്ത്രി പങ്കെടുക്കില്ല

രാജ്യസഭയിൽ ഇന്ന് ഭരണഘടന ചർച്ച തുടങ്ങും. ധനമന്ത്രി നിർമ്മല സീതാരമാൻ ചർച്ച തുടങ്ങിവെയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുക്കില്ല. അമിത് ഷാ നാളെ ചർച്ചകൾക്ക് മറുപടി നൽകും. ചർച്ചയിൽ ശനിയാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി നൽകിയിരുന്നു. നേരത്തേ അമിത് ഷായാണ് ചർച്ചകൾ തുടങ്ങുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഛത്തീസ്ഗഡിൽ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം അവിടേക്ക് തിരിച്ചു. ജെപി നദ്ദ, നിർമല സീതാരാമൻ, നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂപേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി...

ചൈനയില്‍ പുതിയ വൈറസ് വ്യാപനം, അടിയന്തരാവസ്ഥ ?

ബീജിംഗ്: ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. കൊവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു. ചൈനയിലെ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് നിരവധി പേര്‍ എത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും അവകാശവാദങ്ങളുണ്ട്....

എആർ റഹ്മാന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു …

സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് രാവിലെ 7.30 ഓടെയാണ് റഹ്‌മാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയ പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് റഹ്മാൻ ലണ്ടൻ യാത്ര കഴിഞ്ഞ് എത്തിയത്. നോമ്പ് എടുത്തത് കാരണം ഡിഹ്രൈഡ്രേഷൻ സംഭവിച്ചതാണെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം പരിശോധനയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അടുത്തിടെ അദ്ദേഹത്തിന്റെ ഭാര്യ സൈറ ഭാനുവിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരെ പിന്നീട്...

അഫാനെ കാണണമെന്ന് മാതാവ് ഷെമി; ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട്; സാമ്പത്തികക്കുറ്റം കൂടി ഉള്‍പ്പെടുത്തി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ കാണാന്‍ മാതാവ് ഷെമി വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചതായി ബന്ധുക്കള്‍. തിരുവനന്തപുരത്ത് പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി കഴിയുന്നത്. മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരുടെ ആരോഗ്യസ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ല. ഇന്നലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചിരുന്നു. നാളെ വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. മരണവിവരങ്ങള്‍ അറിഞ്ഞ ശേഷം ആഹാരം കഴിക്കുന്നതിനും മറ്റും ഷെമിക്ക് ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണ്. ഇളയ മകന്റെയും...

സംസ്ഥാനത്ത് ചൂട് തുടരുന്നു. അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു, രണ്ടിടങ്ങളില്‍ റെഡ് അലര്‍ട്ട്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നു. ആശങ്കയുയർത്തി പല സ്ഥലങ്ങളിലും അൾട്രാവയലറ്റ് സൂചിക കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് സ്ഥലത്താണ് അൾട്രാവയലറ്റ് സൂചിക 10 കടന്നത്. മൂന്നാറിൽ അൾട്രാവയലറ്റ് സൂചിക 12 ആണ്. പത്തനംതിട്ട കോന്നിയിൽ പതിനൊന്നാണ്, രണ്ടിടങ്ങളിലും ഏറ്റവും ​ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലർട്ടാണ്.   കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളിൽ അൾട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിൽ രേഖപ്പെടുത്തി. ഇവിടെ ഓറഞ്ച് അലർട്ടാണ്. വിളപ്പിൽശാല, ചെങ്ങന്നൂർ, കളമശ്ശേരി,...

കൊച്ചിയില്‍ അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: അര്‍ധരാത്രിയില്‍ കൊച്ചിയില്‍ അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുമായാണ് സംഘര്‍ഷമുണ്ടായത്. പത്തിലേറെ വിദ്യാര്‍ഥികള്‍ക്കും ഒമ്പത് അഭിഭാഷകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. അര്‍ധരാത്രി 12 മണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലുമായാണ് ഇരുവിഭാഗവും തമ്മില്‍ ആക്രമണമുണ്ടായത് ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന ബാര്‍ അസോസിയേഷന്‍ വാര്‍ഷിക പരിപാടിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് അഭിഭാഷകര്‍...

டெல்லியில் டிக் அடிக்கப்பட்ட பெயர்? தமிழ்நாட்டின் புதிய ஆளுநர் யார்? அமித் ஷா எடுத்த லிஸ்ட்!

சென்னை: தமிழ்நாடு ஆளுநராக இருக்கும் ஆர். என் ரவியின் பதவிக்காலம் வரும் ஜூலை மாதத்தோடு முடிந்துவிட்டது. அவரின் பதவிக்காலம் அதிகாரபூர்வமாக நீட்டிக்கப்படுமா என்ற கேள்வி எழுந்துள்ளது. இந்த நிலையில் விரைவில் புதிய ஆளுநர் நியமிக்கப்படலாம் என்றும் தகவல்கள் வருகின்றன ‎ ரவீந்திர நாராயண ரவி எனப்படும் ஆர்என் ரவி தமிழக ஆளுநராக பணியாற்றி வருகிறார். இவர் முன்னாள் வெளியுறவுத்துறை, ஐபி அதிகாரி ஆவார். ஆர். என் ரவி ஆகஸ்ட் 1, 2019 முதல் 9 செப்டம்பர் 2021...

‘കെഎസ്ആര്‍ടിസി ലാഭത്തിലാക്കാൻ കഴിയില്ല, അപകടാവസ്ഥയിൽനിന്ന് കരകയറ്റാന്‍ ശ്രമിക്കും’; കെബി ഗണേഷ് കുമാർ…

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ആദ്യമായി പ്രതികരിച്ച് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും. കെഎസ്ആർടിസിയെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റുമെന്ന പറഞ്ഞ ഗണേഷ് കുമാർ പ്രതിപക്ഷ പ്രതിഷേധത്തെ ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞു. ഏത് വകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്നായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രി ഗണേഷ്‌കുമാർ പ്രഖ്യാപിച്ചു. അതിന് കഴിയുമെന്ന നല്ല പ്രതീക്ഷയുണ്ട്. തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ....

‛‛மோடியால் தான் முடியும்’’.. இஸ்ரேல்-ஹமாஸ் போரை நிறுத்துங்க! டெல்லி ஜமா மசூதி இமாம் கூறிய வார்த்தை

டெல்லி: ஹமாசுக்கு எதிராக காசா மீதான இஸ்ரேல் போரை பிரதமர் மோடியால் மட்டுமே தடுத்து நிறுத்த முடியும். இஸ்லாமிய நாட்டு தலைவர்களால் அதனை செய்ய முடியாது. இதனால் பிரதமர் மோடி போரை நிறுத்த வேண்டும் என டெல்லி ஜமா மசூதியின் ஷாஹி இமாம் சையத் அகமது புகாரி பரபரப்பாக தெரிவித்துள்ளார். இஸ்ரேலுக்கும், பாலஸ்தீனத்தின் காசா பகுதியில் செயல்பட்டு வரும் ஹமாஸ் அமைப்புக்கும் இடையே நீண்டகாலமாக மோதல் என்பது இருந்து வருகிறது. கடந்த அக்டோபர் மாதம் 7 ம்...

ചരിത്ര നിമിഷം; ആദിത്യ എൽ1 ലക്ഷ്യത്തിലെത്തി, ലഗ്രാഞ്ച് പോയിന്റ് കടന്ന് പേടകം

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തേക്ക്. പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിയതായി ഇസ്രോ അറിയിച്ചു. 127 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഇന്ന് ഉച്ചയോടെയാണ് അന്തിമ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. വൈകുന്നേരം നാല് മണിക്കാണ് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്....