ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന നിരക്ക് കുറയാന്‍ കളമൊരുങ്ങുന്നു. യുഎഇയിലെ വേനല്‍ക്കാല അവധി കഴിയുന്നതോടെ വിമാന യാത്രികരുടെ പീക്ക് ടൈം അവസാനിക്കാനിരിക്കുകയാണ്. ഇതാണ് നിരക്ക് കുറയുന്നതിന് കാരണമാകുന്നത്. ജിസിസി രാജ്യങ്ങളിലെ വിമാന റൂട്ടുകളില്‍ ഏറ്റവും തിരക്കേറിയ റൂട്ടാണ് യുഎഇ-ഇന്ത്യ റൂട്ട്. ഇവിടെ ഏകദേശം 1,000 ദിര്‍ഹമോ അതില്‍ താഴെയോ ആയി ടിക്കറ്റ് നിരക്ക് കുറയും. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര ആസൂത്രണം ചെയ്തവരെ സംബന്ധിച്ച് വലിയ ആശ്വാസകരമാണ് ഇത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുഎഇയില്‍ നിന്ന്...
വാഷിംഗ്ടണ്‍: ഭാഗ്യം എപ്പോഴാണ് നമ്മളെ തേടിയെത്തുന്നതെന്ന് പറയാനാവില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അത് നമുക്ക് സര്‍പ്രൈസായി ലഭിക്കുക. ലോട്ടറിയും ഇതുപോലെ തന്നെയാണ്. ഭാഗ്യം നന്നായി കടാക്ഷിച്ചാല്‍ മാത്രമേ ലോട്ടറി അടിക്കാന്‍ വരെ സാധ്യതയുള്ളൂ. ചിലപ്പോള്‍ ആദ്യ തവണ ലോട്ടറി എടുത്താലൊന്നും ഭാഗ്യം നമ്മളെ തേടി വരണമെന്നില്ല. ഇപ്പോള്‍ അമേരിക്കയിലുള്ള ഒരു യുവതിക്ക് വലിയൊരു ലോട്ടറി ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവരികയാണ്. യുഎസ്സിലെ മേരിലാന്‍ഡ് ലോട്ടറിയാണ് ഇവര്‍ എടുത്തത്. അത് ജീവിതം തന്നെ മാറ്റി മറിക്കുന്നതായി മാറുകയായിരുന്നു ലക്ഷങ്ങളാണ് സമ്മാനമായി...
കൊച്ചി: നടിയുടെ പീഡനപരാതിയിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ഹൈക്കോടതിയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിലാണ് നടന്റെ അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. കേസിൽ താൻ നിരപരാധി ആണെന്നായിരുന്നു സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. അതിനാൽ തനിക്ക് ജാമ്യം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യത്തെളിവുകൾ ഉൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ജസ്‌റ്റിസ് ഡിഎസ് ഡയസാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ...
മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വീണ്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സ്വര്‍ണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തലക്ക് വെളിവില്ലാത്തതാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്ക് പങ്കുണ്ട് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടേ ഇരിക്കട്ടെയെന്നും സ്വര്‍ണം കൊണ്ട് കൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും അന്‍വര്‍ ചോദിച്ചു. മനപൂര്‍വമാണ് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു എസ് പി മാത്രം വിചാരിച്ചാല്‍...
ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കും, ഇത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. വൃക്കകൾക്ക് ഇല്ലാതാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ യൂറിക് ആസിഡ് ശരീരത്തിൽ അടിഞ്ഞുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത് ഉയർന്ന യൂറിക് ആസിഡിന് കാരണമാകുന്ന ഘടകങ്ങളിൽ ജനിതകശാസ്ത്രം, റെഡ് മീറ്റ്, സീഫുഡ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണക്രമം, അമിതമായ മദ്യപാനം, ചില മരുന്നുകൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകളൊക്കെ ഉണ്ടാവും. അതിനാൽ, ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് യൂറിക്...
ആഗോള രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം വില ബാരലിന് 70 ഡോളിറിന് താഴേക്ക് വരികയും ചെയ്തു. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഹിസ്ബുള്ള സംഘർഷം രൂക്ഷമായെങ്കിലും താരതമ്യേന ഏറ്റവും താഴ്ന്ന നിലയില്‍ തന്നെയാണ് ഇപ്പോഴും ക്രൂഡ് ഓയില്‍ വില തുടരുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ ഈ ഇടിവ് ഇന്ത്യയിലെ റിഫൈനറികള്‍ക്ക് വലിയ ലാഭമാണ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ഗുണം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന വിമർശനം മറുവശത്ത് ശക്തമാണ്. ക്രൂഡ് ഓയില്‍...
പോഷക സമൃദ്ധമാണ് ചിയ വിത്തുകൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ തുടങ്ങളിയ പോഷങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളാലും സമ്പന്നമാണ് ചിയ. 100 ഗ്രാം ചിയ വിത്തിൽ 16 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 42 ഗ്രാം ആണ് ഡയറ്ററി ഫൈബറിന്റെ അളവ്. ഇതുകൊണ്ടൊക്കെ തന്നെ തടി കുറക്കാൻ വളരെ ഉത്തമമാണ് ഇവ. പലപ്പോഴും ചിയ വിത്തുകൾ ഓട്സിനൊപ്പം...
ജമ്മുകാശ്മീരിൽ കുതിപ്പ് തുടർന്ന് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് കൂറ്റൻ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്. നിലവിൽ 50 ഓളം സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. 23 ഇടത്താണ് ബി ജെ പി മുന്നേറ്റം. പി ഡി പി നാല് സീറ്റുകളിലും മറ്റുള്ളവർ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നത്. 90 അംഗ നിയമസഭയിൽ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മാന്ത്രിക സംഖ്യ തൊട്ടെങ്കിലും സംസ്ഥാനത്ത് പല അട്ടിമറികളും പ്രവചിക്കപ്പെടുന്നുണ്ട്. എന്ത് വിധേനയും...
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റഗറി 5 ല്‍ ഉള്‍പ്പെടുത്തിയ ചുഴലിക്കാറ്റ് പ്രാദേശിക സമയം ബുധാനാഴ്ച രാത്രിയോടെ തീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചുഴലിക്കാറ്റിനെ നേരിടാനായി വലിയ മുന്നൊരുക്കങ്ങള്‍ ഫ്ലോറിഡയിലെ തീരപ്രദേശങ്ങളില്‍ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് ഫ്ലോറിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ചിരിക്കുന്നത്. മേഖലയില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം പത്ത് ലക്ഷത്തില്‍ അധികം ആളുകളോട് മാറിത്താമസിക്കാന്‍ ഫ്ലോറിഡയിലെ ഭരണകൂടം അറിയിച്ചു. അതേസമയം...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് നാളെ ബിജെപി ഹർത്താൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിലാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാവും ഹർത്താൽ. ആവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ സംഘടനകൾ ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിപി ദിവ്യക്കെതിരെ കേസെടുക്കണം...