24 in Thiruvananthapuram

World

അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ട്രംപ്..

വാഷിംഗ്ടണ്‍:  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. കേവലഭൂരിപക്ഷമായ 270 ഇലക്ട്രറല്‍ കോളേജ് എന്ന മാന്ത്രിക സംഖ്യ ട്രംപ് തൊട്ടു. ഡെണാള്‍ഡ് ട്രംപ് 23 സംസ്ഥാനങ്ങളിലും കമല ഹാരിസ് 11 ലും വിജയിച്ചു. വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ കോളജ് നമ്പറുകളില്‍ ട്രംപ് 270 എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. കമല ഹാരിസ് 214 ഇലക്ടറല്‍ കോളജിലും മുന്നിലാണ്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലെ അന്തിമഫലമായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക . ഇതില്‍ ട്രംപ്...

ഡൊണാൾഡ് ട്രംപും കമല ഹാരിസും നേർക്കുനേർ; ഫലം ഇന്ത്യയിൽ എപ്പോൾ അറിയാം? സമ്പൂർണ വിവരങ്ങൾ …

ന്യൂയോർക്ക്: എല്ലാവരും ഒന്നാകെ കാത്തിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നവംബർ അഞ്ചിനാണ് രാജ്യത്തെ വോട്ടെടുപ്പ് നടക്കുന്നത്. മുൻ പ്രസിഡന്റും ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപും ഇന്ത്യൻ വംശജ കൂടിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള  പോരാട്ടത്തിനാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞൊരു തിരഞ്ഞെടുപ്പാണ് യുഎസിലേത്. പ്രധാനമായും ഈ തിരഞ്ഞെടുപ്പിന്റെ രീതി തന്നെയാണ് അതിനെ...

വൈറ്റ് ഹൗസിൽ ; ദീപാവലി ആഘോഷവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിം​ഗ്ടൺ: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. 600ൽ അധികം ഇന്ത്യൻ അമേരിക്കക്കാർ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് എന്ന നിലിയിൽ വൈറ്റ് ഹൈസിൽ എക്കാലത്തേയും വലിയ ദീപാവലി ആഘോഷ പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ തനിക്ക് ബഹുമതി ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് വലിയൊരു കാര്യമാണെന്നും ജോ ബൈഡൻ‌ പറഞ്ഞു. സെനറ്റർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സൗത്ത് ഏഷ്യൻ അമേരിക്കക്കാർ എന്റെ സ്റ്റാഫിലെ പ്രധാന അം​ഗങ്ങളാണ്. കമല...

യുഎഇയിൽ ഇനി 17 വയസുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ; ട്രാഫിക് നിയമങ്ങളിൽ , കൂടുതലറിയാം

ദുബായ്: യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടാനുള്ള പ്രായപരിധിയിലെ ഇളവ് ഉൾപ്പെടെ പുതിയ മാറ്റങ്ങളുമായി ട്രാഫിക്ക് നിയമങ്ങൾ അവതരിപ്പിച്ച് ഭരണകൂടം. അടുത്ത വർഷം മാർച്ച് 29 മുതൽ നിലവിൽ വരുന്ന രീതിയിലാണ് ഈ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 25 വെള്ളിയാഴ്‌ചയാണ് ഭരണകൂടം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരുപാട് പേർക്ക് ഗുണകരമാവുന്ന മാറ്റമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമ കൂട്ടായ്‌മയായ എക്‌സിലൂടെ ഭരണകൂടം വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്‌തു. ആഗോള തലത്തിൽ തന്നെ നടക്കുന്ന വിപ്ലവകരമായ മാറ്റത്തിന് ഒപ്പം സഞ്ചരിക്കാനാണ്...

ഫിഫ ഇങ്ങനൊരു കരാറൊപ്പിട്ടത് ? സൗദിക്ക് വന്‍ തിരിച്ചടി ;

2034 ലോകകപ്പ് സ്വപ്‌നം കാണുന്ന സൗദി അറേബ്യയ്ക്ക് വന്‍ തിരിച്ചടി. സൗദി അറേബ്യന്‍ സ്റ്റേറ്റ് ഓയില്‍ ഭീമനായ അരാംകോയുമായുള്ള ഫിഫയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ പ്രതിഷേധവുമായി വനിതാ താരങ്ങള്‍ രംഗത്തെത്തി. മുന്‍ യുഎസ് ദേശീയ ടീം ക്യാപ്റ്റന്‍ ബെക്കി സോവര്‍ബ്രണ്ണും നെതര്‍ലന്‍ഡ്‌സ് ഫോര്‍വേഡ് വിവിയാനെ മിഡെമയും ഉള്‍പ്പടെ നൂറിലധികം വനിതാ ഫുട്‌ബോള്‍ താരങ്ങളാണ് ഫിഫയ്ക്ക് തുറന്ന കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. 2027-ല്‍ ബ്രസീലില്‍ നടക്കുന്ന വനിതാ ലോകകപ്പിലെ സ്പോണ്‍സര്‍ഷിപ്പ് സൗദി അരാംകോയെ ആണ് ഫിഫ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ കരാറിനെ സെല്‍ഫ്...

Womens ;T20 World Cup 2024: ! കപ്പടിച്ച് കിവികള്‍

ദുബായ്:  ടി20 വനിതകളുടെ  ലോകകപ്പില്‍ക്കിരീടത്തിനു വേണ്ടിയുള്ള ന്യൂസിലാന്‍ഡിന്റെ കാത്തിരിപ്പിനു വിരാമം. ലോക ക്രിക്കറ്റിലെ  സൗത്താഫ്രിക്കയെ മുട്ടുകുത്തിച്ചാണ് വനിതാ ക്രിക്കറ്റിലെ പുതിയ റാണിമാരായി കിവികള്‍ മാറിയിരിക്കുന്നത്. ഫൈനലില്‍ സൗത്താഫ്രിക്കയെ 32 റണ്‍സിനു വീഴ്ത്തിയാണ് ന്യൂസിലാന്‍ഡിന്റെ ചരിത്രവിജയം. ടി20 വനിതാലോകകപ്പില്‍  മുമ്പ് രണ്ടു തവണ കിവികള്‍ ഫൈനല്‍ കളിച്ചുവെങ്കിലും രണ്ടിലും തോല്‍വിയായിരുന്നു ഫലം. 2009ലെ കന്നി എഡിഷനില്‍ ഓസ്‌ട്രേലിയയോടു ആറു വിക്കറ്റിനു കീഴടങ്ങിയ കിവികള്‍ 2010ലെ അടുത്ത ഫൈനലില്‍ ഓസീസിനോടു തന്നെ മൂന്നു റണ്‍സിനും തോല്‍ക്കുകയായിരുന്നു. അതിനു ശേഷമുള്ള ഫൈനലാണ്...

യഹിയക്ക് വെടിയേറ്റത് തലയില്‍; വിരലുകള്‍ മുറിച്ചെടുത്ത് ഇസ്രായേല്‍ .

ജറുസലേം: ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് തലയില്‍ വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യഹിയയ്ക്ക് ടാങ്ക് ഷെല്ലില്‍ നിന്ന് ഉള്‍പ്പെടെ മറ്റ് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും എന്നാല്‍ തലയിലേറ്റ വെടിയുണ്ടയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് എന്നും അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു. ഗ്രൗണ്ട് റെയ്ഡ് നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ സൈന്യം ഒളിത്താവളത്തിന് നേരെ ഒരു ടാങ്ക് വെടിവച്ചിരുന്നു. ഇസ്രായേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ (ഐഡിഎഫ്)...

70കാരനായ റഷീദിക്കയും ലുലു ഗ്രൂപ്പില്‍ ജോലി വേണം

25 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ വ്യവസായ ശൃംഖലയില്‍ 75000 ത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. മലയാളികള്‍ക്ക് തങ്ങളുടെ റിക്രൂട്ട്മെന്റില്‍ ലുലു ഗ്രൂപ്പ് പ്രത്യേക പരിഗണന നല്‍കാറുണ്ട്. അടുത്തിടേയായി കേരളത്തിലേയും വിദേശത്തേയും ഒഴിവുകളിലേക്കായി ലുലു നിരവധി റിക്രൂട്ട്മെന്റുകളും നടത്തിയിരുന്നു. സാധാരണയായി ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുമ്പോള്‍ ഒരോ ഒഴിവുകളിലേക്കുമുള്ള കൃത്യമായ പ്രായപരിധി വെക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ലുലുവിന്റെ റിക്രൂട്ട്മെന്റിനായി എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളില്‍ ഒരാള്‍ എഴുപത് കാരനായ റഷീദായിരുന്നു.  ജോലിക്കായി ശ്രമിക്കുന്നതില്‍ ജോലി...

ഇൻഡിഗോ 12 വിമാനങ്ങൾക്ക് 48 മണിക്കൂറിനിടെ ബോംബ് ഭീഷണി; , വിമാനങ്ങൾ നിലത്തിറക്കി,

ന്യൂഡൽഹി:  കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാന സർവീസുകൾക്ക് നേരെയാണ് ഇത്തരത്തിൽ അജ്ഞാതരുടെ ബോംബ് ഭീഷണി സന്ദേശം വന്നത്.രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ വിമാനങ്ങളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്.   ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എന്നിവയ്ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ഡൽഹിയിലും അഹമ്മദാബാദിലുമായി ഇരുവിമാനങ്ങളും അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു....

സന്ധ്യയും മക്കളും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങും; ബാധ്യത ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

കൊല്ലം: പറവൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് പെരുവഴിയിലായ സന്ധ്യക്കും കുടുംബത്തിനും തണലായി ലുലു ഗ്രൂപ്പ്. എംഎ യൂസഫലിയുടെ ഇടപെടലിന് പിന്നാലെ ജപ്‌തി ചെയ്‌ത വീടിന്റെ താക്കോൽ സന്ധ്യക്കും മക്കൾക്കും തിരികെ ലഭിച്ചു. വീട് ജപ്‌തി ചെയ്‌ത മണപ്പുറം ഫൈനാൻസിന് ബാധ്യതകൾ മുഴുവൻ അടച്ചു തീർക്കാമെന്ന ഉറപ്പ് നൽകിയതിന് പുറമേ സന്ധ്യക്ക് 10 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.   ലുലു ഗ്രൂപ്പിന്റെ മീഡിയ കോർഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്കും...