ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നാൽപ്പതിലധികം സ്ക്കൂളുകൾക്ക് നേരെ ഒരേ സമയം ബോംബ് ഭീഷണി. തിങ്കളാഴ്‌ച രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. ഡിപിഎസ് ആർകെ പുരം, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവയുൾപ്പെടെ 44 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും തിരിച്ചയച്ചു. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇമെയിൽ സന്ദേശം അയച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. സ്‌കൂൾ കെട്ടിടങ്ങളിൽ ഒന്നിലധികം ബോംബുകൾ...
ദമസ്‌കസ്: വിമതർ രാജ്യത്തെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പലായനം ചെയ്‌ത പ്രസിഡന്റ് ബാഷർ അൽ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത. ദമസ്‌കസിലെ അസദിന്റെ ഔദ്യോഗിക വസതിയിലേക്ക് ജനങ്ങൾ ഇരച്ചുകയറുന്നതും കൈയിൽ കിട്ടിയതൊക്കെയും എടുത്ത് കടന്നുകളയുന്നതും പുറത്തുവന്ന വീഡിയോകളിൽ കാണാം. കൊട്ടാരം കൊള്ളയടിക്കുന്ന സിറിയൻ ജനതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കൊട്ടാരത്തിലെ മുറികളിൽ കയറി ഇറങ്ങി, ഫോട്ടോക്ക് പോസ് ചെയ്യുന്ന ആളുകളെയും ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമേ ചിലർ കൊട്ടാരത്തിലെ ഫർണിച്ചറുകൾ ഇവിടെ നിന്ന്...
അടിക്കടി കൂടുന്ന വിമാനടിക്കറ്റ് നിരക്ക് യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. തിരക്കേറിയ സീസണുകളില്‍ രണ്ടും മൂന്നും ഇരട്ടി അധിക നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കാന്നു. . ഇപ്പോഴിതാ ഈ അവസ്ഥയ്ക്ക് പൂർണ്ണമായി അല്ലെങ്കിലും നേരിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുകയാണ്. വിമാനക്കമ്പനികള്‍ക്ക് 24 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് നിരക്ക് മാറ്റാം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ ഈ വ്യവസ്ഥ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ രംമോഹന്‍ നായിഡു...
ഡൽഹി: രാജ്യതലസ്ഥാനം വീണ്ടും കർഷക സംഘടനകളുടെ പ്രതിഷേധത്തിന് വേദിയാകുന്നു. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കർഷകരുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് ആരംഭിക്കുന്നത്. യുപിയിൽ നിന്നുള്ള കർഷകരുടെ നേതൃത്വത്തിലാണ് മാർച്ച്. മാർച്ചിന് തങ്ങൾ തയ്യാറാണ്. ഇന്ന് നോയിഡയിലെ മഹാമായ മേൽപ്പാലത്തിനു താഴെ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഞങ്ങൾ മാർച്ച് ആരംഭിക്കും. ഉച്ചയോടെ ഡൽഹിയിൽ എത്തും, പുതിയ നിയമങ്ങൾ അനുസരിച്ച് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെടും’, ഭാരതീയ കിസാൻ പരിഷത്ത് (ബി കെ പി) നേതാവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്. പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടി, ട്യൂഷൻ...
വാഷിംഗ്ടൺ: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിന് കീഴിലുള്ള നയപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, നിരവധി യു എസ് സർവകലാശാലകൾ അവരുടെ വിദേശ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. ജനുവരി 20 ന് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുമ്പ് അമേരിക്കയിലേക്ക് മടങ്ങിയെത്തുന്നത് പരിഗണിക്കണമെന്ന് സർവകലാശാലകൾ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. യു എസ് പ്രസിഡന്റായി അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റം കേന്ദ്രീകരിച്ചുള്ള ഉത്തരവിൽ ട്രംപ് ഒപ്പിടുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഇത്തരം ഒരു നിർദ്ദേശം ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ മുൻഭരണ കാലത്ത് ഏർപ്പെടുത്തിയ യാത്രനിരോധനം...
ജയ്പൂര്‍: ബി ജെ പി എം എല്‍ എ വിശ്വരാജ് സിംഗിനും അനുയായികള്‍ക്കും സിറ്റി പാലസിലേക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നാലെ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വിശ്വരാജ് സിംഗിന്റെ ചെറിയച്ഛനായ അരവിന്ദ് സിംഗ് മേവാര്‍ ആണ് സിറ്റി പാലസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് എം എല്‍ എയെ വിലക്കിയത്. ഈ മാസമാദ്യം പിതാവ് മഹേന്ദ്ര സിംഗ് മേവാറിന്റെ മരണത്തെ ത്തുടര്‍ന്ന് ചിറ്റോര്‍ഗഡ് കോട്ടയിലെ പഴയ രാജകുടുംബത്തിന്റെ തലവനായി വിശ്വരാജ് സിംഗ് അഭിഷേകം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മഹേന്ദ്ര...
തൃശ്ശൂര്‍: തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ നാട്ടികയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടിസംഘത്തിന് മേലാണ് ലോറി പാഞ്ഞുകയറിയത്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവര്‍. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിക ജെകെ തിയ്യേറ്ററിനടുത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന്...
ചേലക്കരയിലെ പ്രിയപ്പെട്ടവർക്ക് നന്ദി. പ്രചരണ രംഗത്ത് കഠിനാധ്വാനം ചെയ്ത നേതാക്കളെയും സഹപ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു. ആലത്തൂർ ലോകസഭ മണ്ഡലത്തെ സംബന്ധിച്ചും ചേലക്കര അസംബ്ലി മണ്ഡലത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ ഇവ രണ്ടും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നു എന്ന് ഓർക്കണം. മികച്ച പ്രവർത്തനങ്ങളിലൂടെ 2019 ആലത്തൂരിൽ നമ്മൾ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും സീനിയറായ,നിലവിലെ മന്ത്രിയായ നേതാവിനെ തന്നെ ഇറക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം കേവലം 20000 വോട്ടായിരുന്നു. ചേലക്കര ഉപതിരഞ്ഞെടുപ്പിലും മികച്ച...
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റോഡിൽ കയർ കെട്ടിയത് യാതൊരു സുരക്ഷാ മുൻകരുകലുകളും ഇല്ലാതെയാണ് എന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി സിയാദ് മരിക്കുന്നത്. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം.ബൈക്കിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ...