കോട്ടയം: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി. സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയ ബിജെപി പ്രവർത്തകരെ അധിക്ഷേപിച്ചു എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയായ കണ്ണൻ പായിപ്പാട് ആണ് പരാതിക്കാരൻ. ഇന്നലെ കോട്ടയം ചങ്ങനാശ്ശേരിയിൽ നടന്ന പൊതുപരിപാടിക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പരിപാടി നടക്കുന്ന...
തിരുവനന്തപുരം: എൽ ഡി എഫിലെ രണ്ട് എം എൽ എമാരെ കൂറുമാറ്റാൻ എൻ സി പി എം എൽ എ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ചതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഈ സംഭവമാണ് തോമസ് കെ തോമസിന്റെ മന്ത്രിമോഹത്തിന് തിരിച്ചടിയായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജനാധപത്യ കേരള കോൺഗ്രസ് എം എൽ എ ആന്റണി രാജു, ആർ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്,...
വയനാട് : തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നി മത്സരത്തിന് അങ്കം കുറിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി, മല്ലികാർജ്ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി, ഭർത്താവ് റോബർട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലാ വരണാധികാരിക്ക് മുമ്പില്‍ നാമനിർദേശ പ്രതിക സമർപ്പിച്ചത്. ജനം നല്‍കുന്ന ഈ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നായിരുന്നു പത്രിക സമർപ്പണത്തിന് പിന്നാലെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികയണം. നാമനിർദേശ പത്രികയോടൊപ്പം പ്രിയങ്ക ഗാന്ധി സമർപ്പിച്ച. എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ...
പാലക്കാട്; ഇന്നലെ നടന്ന ഡി എം കെ കൺവൻഷനിൽ വെച്ചായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഡി എം കെ സ്ഥാനാർത്ഥിയായ മിൻഹാജിൻ്റെ സ്ഥാനാർഥിത്വം പിൻവലിക്കുകയാണെന്നും ഒരു ഉപാധിയുമില്ലാതെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയ്ക്കുകയാണെന്നുമായിരുന്നു അൻവറിന്റെ വാക്കുകൾ. പാർട്ടി നടത്തിയ സർവ്വേയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും അൻവർ വ്യക്തമാക്കി. സർവേയിൽ ഡി എം കെ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കൂടുതൽ ഗുണം ചെയ്യുക ബി ജെ പിയ്ക്കാണെന്നാണ് കണ്ടെത്തൽ എന്നാണ് അൻവർ അറിയിച്ചത്. പാലക്കാട്...
വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി റാലിയും റോഡ്‌ഷോയും ഒക്കെ നടത്തിക്കൊണ്ട് നെഹ്‌റു കുടുംബത്തിലെ അംഗത്തിന്റെ വരവിനെ നാടെങ്ങും അറിയിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒക്കെ പങ്കെടുക്കുന്ന റോഡ്ഷോയാണ് ഇന്നത്തെ പ്രധാന പരിപാടി. ഇരുവരും ഇതിനായി വയനാട്ടിൽ എത്തി കഴിഞ്ഞു. കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്ന്...
നടൻ ബാല വീണ്ടും വിവാഹിതനായി. നടന്റെ അമ്മാവന്റെ മകളായ കോകില ആണ് വധു. താൻ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടൻ പറഞ്ഞത്. മുൻ ഭാര്യ അമൃത സുരേഷുമായുണ്ടായ വിവാദങ്ങൾക്കും അറസ്റ്റിനും പിന്നാലെയായിരുന്നു വാർത്താസമ്മേളനത്തിൽ നടന്റെ പ്രഖ്യാപനം. ‘എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയില്‍ അഭിനയിക്കണം. എന്‍റെ കുടുംബജീവിതത്തില്‍ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാല്‍...
പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്‌തു കൊണ്ട് പാർട്ടിവിട്ട പി സരിൻ ഇടതുമുന്നണിയുടെ ഭാഗമായതിന് പിന്നാലെ കലാപക്കൊടി ഉയർത്തിയതിന്റെ പേരിൽ നേതൃത്വം പുറത്താക്കിയ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിബും മത്സരരംഗത്തേക്ക്. പാലക്കാട് ഏത് വിധേനയും സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കഠിന പ്രയത്നം നടത്തുന്ന കോൺഗ്രസിന് തിരിച്ചടിയാവുന്നതാണ് [ഷാനിബിന്റെ നീക്കം. പാലക്കാട് പാർട്ടിയിൽ പ്രതിസന്ധിയുണ്ടെന്നും ഒരുകൂട്ടം ചെറുപ്പക്കാർ മാറി നിൽക്കുന്നത് വസ്‌തുതയാണെന്നും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ സമ്മതിച്ചിരുന്നു. കൂടാതെ...
കല്‍പ്പറ്റ: വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രിയങ്ക ഗാന്ധി വരുന്നത് ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും ഒപ്പമുണ്ടാവും. ഗാന്ധി കുടുംബം മൊത്തം വയനാട്ടിലെത്തുന്ന സാഹചര്യത്തില്‍ പരിപാടികള്‍ ഗംഭീരമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെത്തും. പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് വയനാട്ടിലേത്. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇടതുമുന്നണിയും, ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മത്സരം സജീവമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ്...
പാലക്കാട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രണ്ട് തട്ടിലാണെന്നാണ് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. സുധാകരൻ അൻവറിനെ തള്ളാതെ പ്രതികരിച്ചപ്പോൾ കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. അൻവറിനെ ഇനിയും നിർബന്ധിക്കേണ്ട എന്ന പ്രതിപക്ഷ നേതാവ് സംസാരിച്ചത്. അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് തുറന്നടിച്ചു. പിവി അൻവറിന് സൗകര്യം ഉണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിക്കാം. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥിക്ക്...