ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ താറാവ് മുട്ടയുടെ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ? താറവ് മുട്ടക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് രുചികരവും പോഷക പ്രദവുമാണ്. അവയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, ഇരുമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കൾ ധാരാളമുണ്ട്. കൂടാതെ, കോഴിമുട്ടകളെ അപേക്ഷിച്ച് താറാവ് മുട്ടകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്, ഇത് ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യും. താറാവ് മുട്ടകൾ ചില...
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. വാരാണസിയില്‍ ഇന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും ആണ് നരേന്ദ്ര മോദി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും മോദി പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ 11 ലക്ഷത്തില്‍ നിന്ന് 2022-23 ല്‍ 23.5 ലക്ഷമായി പ്രധാനമന്ത്രിയുടെ നികുതി വിധേയ...
ന്യൂഡല്‍ഹി: 75 വയസായാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേതൃത്വത്തിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ബി ജെ പിയില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നരേന്ദ്ര മോദിക്ക് ശേഷം താന്‍ പ്രധാനമന്ത്രിയാകുമെന്ന അരവിന്ദ് കെജ്രിവാളിന്റെ വാദവും അമിത് ഷാ തള്ളി. പ്രധാനമന്ത്രി മോദി ഈ ഭരണകാലം പൂര്‍ത്തിയാക്കാന്‍...
ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live Updates: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് വെള്ളിയാഴ്ച്ച നടക്കും. 17 സംസ്ഥാനങ്ങള്‍, നാല് കേന്ദ്ര ഭരണ പ്രദേശങ്ങള്‍, അരുണാചല്‍, സിക്കിംഗ് നിയമസഭകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മൊത്തം 102 മണ്ഡലങ്ങളാണ് ഉള്ളത്. ഏഴ് ഘട്ടമായിട്ടാണ് പോളിംഗ് നടക്കുന്നത്. മൊത്തം നാല് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശും സിക്കിമുമാണ് ആ സീറ്റുകള്‍. ആദ്യ ഘട്ടത്തില്‍ അരുണാചല്‍ പ്രദേശും സിക്കിമും മാത്രമാണ് ഉള്ളത്. ബിജെപി ഇത്തവണ...
ഡൽഹി: ഒന്നാം ഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന്‌റെ പരസ്യ പ്രചരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണമാണ്. രാജ്യത്തെ 102 സീറ്റുകളിലേക്കാണ് 19 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.തമിഴ്നാട് (39 സീറ്റുകൾ), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), രാജസ്ഥാൻ (12) മണിപ്പൂർ (2), മേഘാലയ (2), മിസോറാം (1), നാഗാലാൻഡ് (1), സിക്കിം (1), ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും. 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. കഴിഞ്ഞ...
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറിക്കി ബി ജെ പി. സ്ത്രീകളുടെയും ദരിദ്രരുടെയും യുവാക്കളുടെയും കർഷകരുടേയും ഉന്നമനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രകടനപത്രികയാണ് ബി ജെ പി പുറത്തിറക്കിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ ചേർന്ന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീശക്തി, യുവശക്തി, കർഷകർ, പാവപ്പെട്ടവർ എന്നിങ്ങനെ വികസിത് ഭാരതിൻ്റെ...
തിരുവനന്തപുരം: കെബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഒരു സമ്പൂർണ പരിഷ്‌കരണത്തിന് വിധേയമാകുന്ന കെഎസ്ആർടിസിയിൽ യാത്രക്കാർ ആശ്വാസമാവുന്ന പുതിയ തീരുമാനം ഉടൻ വരുന്നു. ഇനി ബസുകളിൽ ആരും ദാഹിച്ചും വിശന്നും ഇരിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നാണ് പുതിയ പദ്ധതി വരുമ്പോൾ മനസിലാവുന്നത്. സൂപ്പർ ഫാസ്‌റ്റ് മുതലുള്ള സർവീസുകളിൽ ഇനി മുതൽ ബസിൽ തന്നെ ലഘുഭക്ഷണവും വെള്ളവും ഉൾപ്പെടെ വാങ്ങാനുള്ള സൗകര്യമാണ് കെഎസ്ആർടിസി നടപ്പാക്കുന്നത്. കൈയിൽ പണമായി സൂക്ഷിക്കാത്തവരും ഇനി പേടിക്കേണ്ടതില്ല. സേവനത്തിന് ഡിജിറ്റലായും പണം നൽകാനുള്ള സംവിധാനവും...
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് വിശ്വാസികൾ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. പൊന്നാനിയില്‍ ഇന്നലെ മാസപ്പിറ കണ്ടെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു. ഇതോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ വിശ്വാസികൾ ആരംഭിച്ചിരുന്നു. ഇന്ന് പുത്തൻ വസ്ത്രങ്ങൾ ധരിച്ചും ഈദ്ഗാഹുകളിൽ പങ്കെടുത്തും കുടുംബവീടുകളിൽ സ്നേഹ സന്ദർശനം നടത്തിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളൊരുക്കിയുമെല്ലാമാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുക. അതേസമയം പെരുന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ രംഗത്തെത്തി. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെ മത്സര ചിത്രം തെളിഞ്ഞു. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഇതിൽ കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ ഉള്ളത്, 14 പേർ. കുറവ് സ്ഥാനാർത്ഥികൾ ആവട്ടെ ആലത്തൂരിലും, 5 പേർ. എന്നാൽ 194 മത്സരാർത്ഥികൾ ഉള്ള കേരളത്തിൽ വെറും 25 വനിതാ സ്ഥാനാർത്ഥികൾ മാത്രമാണ് ഇക്കുറി ജനവിധി തേടുന്നത് എന്നതാണ് ശ്രദ്ധേയം. വനിതാ സംവരണ ബിൽ അടക്കമുള്ള ചരിത്രപരമായ പ്രഖ്യാപനങ്ങൾ...
ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ എംഡിഎംകെയുടെ എ ഗണേശമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീടനാശിനി കലർത്തിയ വെള്ളം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് സംശയം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഗണേശമൂർത്തിയെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.30നാണ് ഗണേശമൂർത്തിയെ റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. കീടനാശിനി വെള്ളത്തിൽ...