27 in Thiruvananthapuram

Kerala

തമിഴ്‌നാട് എംപി ഗണേശമൂർത്തി ആശുപത്രിയിൽ; ആത്മഹത്യാ ശ്രമം? കീടനാശിനി കലർത്തിയ വെള്ളം കുടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ എംഡിഎംകെയുടെ എ ഗണേശമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീടനാശിനി കലർത്തിയ വെള്ളം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് സംശയം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഗണേശമൂർത്തിയെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.30നാണ് ഗണേശമൂർത്തിയെ റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. കീടനാശിനി വെള്ളത്തിൽ...

മോസ്‌കോയിൽ സംഗീത നിശയ്ക്കിടെ വെടിവെപ്പിൽ 60 മരണം; 145 പേർക്ക് പരിക്ക്, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ സംഗീത നിശയ്ക്കിടെ ഉണ്ടായ വെടിവെപ്പിൽ 60 പേർ കൊല്ലപ്പെട്ടു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് അഞ്ച് ആക്രമികൾ ദുരന്തം വിതച്ചത്. വെടിവെപ്പിന് പിന്നാലെ ഇവിടെ സ്ഫോടനവും ഉണ്ടായത് അപകടത്തിന്റെ വ്യാപ്‌തി കൂട്ടി. രണ്ട് തവണയാണ് സ്ഫോടനം നടന്നത്. ഇതോടെ പരിപാടി നടക്കുന്ന ഹാളിന്റെ മേൽക്കൂര തകർന്നു വീണു. 145 പേർക്കോളം ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു, ടെലിഗ്രാമിലെ ഒരു പോസ്‌റ്റിൽ തങ്ങളുടെ തോക്കുധാരികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി...

തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന്റെ തേരോട്ടം, കര്‍ണാടക, രാജസ്ഥാന്‍, ബീഹാര്‍ കൈവിടുമെന്ന് സര്‍വേ

തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ച് മാതൃഭൂമി ന്യൂസ് പി മാര്‍ക് സര്‍വേ. ഡിഎംകെ, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 36 മുതല്‍ 39 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം എന്‍ഡിഎ സഖ്യത്തിന് പരമാവധി രണ്ട് സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് പരമാവധി രണ്ട് സീറ്റ് ലഭിക്കാമെന്നും സര്‍വേ പറയുന്നു. ഇത്തവണ ബിജെപി അണ്ണാഡിഎംകെ സഖ്യമില്ലാതെയാണ് തമിഴ്‌നാട്ടില്‍ മ്ത്സരിക്കുന്നത്. ഇത് തിരിച്ചടിയാവുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്.  ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്: വോട്ടർമാർക്കായി കരുതിവെച്ച വാഗ്ദാനം എന്ത്?

പാലക്കാട്: ബി ജെ പിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തും. മണ്ഡലത്തില്‍ റോഡ് ഷോ ഉള്‍പ്പെടേയുള്ള പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നേരത്തെ പത്തനംതിട്ടയിലും തൃശൂരിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നെങ്കിലും ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.   രാവിലെ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടർന്ന് രാവിലെ 9.30ഓടെ അഞ്ചുവിളക്കു പരിസരത്തു നിന്ന് സുൽത്താൻപേട്ട...

മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോ; അനുമതി നൽകി മ​ദ്രാസ് ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. നിബന്ധനകളോട് ആണ് അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ബി ജെ പി കോയമ്പത്തൂർ ജില്ല പ്രസിഡന്റിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാ​ഗമായി തിങ്കളാഴ്ച നടത്താനിരുന്ന റോഡ് ഷോയ്ക്ക് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് പോലീസ് നേരത്തെ അനുമതി നിഷേധിച്ചരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. നിബന്ധനകളോട് ആണ് അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ബി...

പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയില്‍: മധ്യകേരളത്തെ സ്വാധീനിക്കുന്ന നിർണ്ണായക പ്രഖ്യാപനമുണ്ടായേക്കും

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയില്‍ എത്തും. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനമെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം ആദ്യാമായിട്ടാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് പ്രചരണത്തിന് എത്തുന്നത്. അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിലേക്ക് എത്തുമ്പോള്‍ റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്തിടെ പാർട്ടിയിലേക്ക് എത്തിയ പത്മജ വേണുഗോപാല്‍ ഉള്‍പ്പെടേയുള്ളവരും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ എന്‍ ഡി എയുടെ പ്രചാരണവിഷയങ്ങളും അജൻഡയും വ്യക്തമാക്കുന്ന തരത്തിലുള്ള പ്രസംഗമായിരിക്കും...

കലക്കൻ മേക്കോവർ നടത്താൻ ഒരുങ്ങി ഐഫോൺ; ഈ മോഡൽ ഞെട്ടിക്കും, എത്തുന്നത് ഈ അസാധ്യ മാറ്റങ്ങളുമായി

ആപ്പിളിനെ കുറിച്ചും ഐഫോണിനെ കുറിച്ചുമുള്ള വാർത്തകൾ എത്ര കേട്ടാലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മതിയാവില്ല. സംഭവം ആൾക്ക് ഇത്തിരി വില കൂടുതലാണെങ്കിലും അതിനൊത്ത ആരാധകരും ഐഫോണിനുണ്ട് എന്നതാണ് വാസ്‌തവം. ഏതൊക്കെ മോഡലുകൾ വിപണിയിൽ എത്തിയാലും ഐഫോണിന്റെ ജനപ്രീതി ഒരു കോട്ടവും സംഭവിക്കാൻ ഇടയില്ല എന്നതിനെ ഉദാഹരണമാണ് ഐഫോൺ 15 സീരീസിന് ഉൾപ്പെടെ ലഭിച്ച സ്വീകാര്യത.   ഇപ്പോഴിതാ ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16നെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സജീവമാകുന്ന വേളയിൽ അത് ഏറ്റെടുക്കുകയാണ് ഇന്ത്യൻ ആപ്പിൾ...

അശ്രദ്ധ അരുത്, ജാ​ഗ്രത വേണം; ചൂട് കൂടുന്നു, ഇന്ന് 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ജാ​ഗ്രതയുടെ ഭാ​ഗമായി അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ( ശനിയും ഞായറും) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39° സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38° സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36° സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യത ഉള്ളതായി കലാവസ്ഥ വകുപ്പ് അറിയിച്ചു.   സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി...

മാര്‍ച്ച് 10 ന് രാജ്യവ്യാപകമായി തീവണ്ടി തടയല്‍; ഡല്‍ഹി ചലോ പുനരാരംഭിക്കാന്‍ കര്‍ഷകര്‍

ന്യൂദല്‍ഹി: പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധം പുനരാരംഭിക്കുന്നു. മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപകമായി തീവണ്ടി തടയല്‍ സമരം നടത്തിയാണ് പ്രതിഷേധം പുനരാരംഭിക്കുക എന്ന് കര്‍ഷക നേതാക്കളായ സര്‍വാന്‍ സിംഗ് പന്ദേറും ജഗ്ജിത് സിംഗ് ദല്ലേവാളും പ്രഖ്യാപിച്ചു. കര്‍ഷകര്‍ മാര്‍ച്ച് 6 ന് സമാധാനപരമായ രീതിയില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ ജന്മദേശമായ പഞ്ചാബിലെ ബല്ലോഹ് ഗ്രാമത്തില്‍...

സർക്കാരിന് ചിരി, ഗവർണർക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരം: വിവാദമായ ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗവർണർക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് നടപടി. അതേസമയം സർക്കാർ – ഗവർണർ പോരിനിടിയിൽ ബില്ലിന് അംഗീകാരം ലഭിക്കുന്നതിന് സർക്കാരിന് നേട്ടമായി. 2022 ഓഗസ്റ്റിലായിരിന്നു ലോകായുക്ത ബിൽ കേരള നിയമസഭ പാസാക്കിയത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നുമായിരുന്നു ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി രാജീവ് പറഞ്ഞത്. അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എന്നിവ എല്ലാം...