21 in Thiruvananthapuram

മഞ്ജു വാര്യർ വീഡിയോ കോൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ, പ്രണയം പരസ്യമാക്കുന്നു’; വീണ്ടും സനൽ കുമാർ ശശിധരൻ

Posted by: TV Next January 25, 2025 No Comments

കൊച്ചി: മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് മുൻപ് സംവിധായകൻ സനൽകുമാർ പറഞ്ഞിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാൽ ആ ഇഷ്ടം തുറന്നുപറയാൻ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനൽ കുമാർ ആരോപിച്ചത്. ഇത് സംബന്ധിച്ച് നിരന്തരം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പോലീസിൽ പരാതി നൽകി. തന്നെ പുറകെ നടന്ന് പ്രണയം പറഞ്ഞ് ശല്യപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി കേസ് കൊടുത്തത്. പരാതിയിൽ പോലീസ് സനലിനെ അറസ്റ്റും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

നിലവിൽ അമേരിക്കയിലാണ് സനൽ ഉള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യരെ കുറിച്ച് വീണ്ടും പോസ്റ്റുകൾ പങ്കുവെയ്ക്കുകയാണ് സനൽ. മഞ്ജു വാര്യർക്ക് തന്നോട് പ്രണയമാണെന്നും അവർ തന്നോട് സംസാരിച്ച കോൾ റെക്കോഡുകൾ പങ്കുവെയ്ക്കുകയാണെന്നും അവകാശപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പും സനൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചു. എന്നാൽ അത് മഞ്ജുവിന്റെ ശബ്ദം അല്ലെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തിൽ കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് സനൽ. മഞ്ജുവിന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ആവർത്തിക്കുകയാണ് സംവിധായകൻ.

ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ-”സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനിൽക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോൾ. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തിൽ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവൾക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാൽ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്. അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാൽ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരിതന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോൽവി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നിൽ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോൾ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്പോൾ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയിൽ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയിൽ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം!’, പോസ്റ്റിൽ പറഞ്ഞു.

അതേസമയം പോസ്റ്റിന് താഴെ സനലിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മഞ്ജു വാര്യരെ സനൽ സ്റ്റോക്ക് ചെയ്യുകയാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. ആ ഓഡിയോ കേട്ടാൽ തന്നെ മഞ്ജുവിന്റെ ശബ്ദം അല്ലെന്ന് മനസിലാകുമെന്നും ഇനിയെങ്കിലും ഇതൊക്കെ അവസാനിപ്പിക്കണമെന്നും ചിലർ കുറിച്ചു. എന്നാൽ താൻ പറയുന്നത് കള്ളമാണെങ്കിൽ ആ ഓഡിയോ തന്റേതല്ലെന്ന് എന്തുകൊണ്ടാണ് മഞ്ജു വാര്യർ നിഷേധിക്കാത്തത് എന്നാണ് സമൽ കുമാർ ചോദിക്കുന്നത്. പത്രസമ്മേളനം നടത്തി ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്തേയെന്നും സനൽ ചോദിക്കുന്നുണ്ട്