തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണം എന്ന മുറവിളികള്‍ പലകോണില്‍ നിന്നും ഉയരുന്നുണ്ട്. നേതൃമാറ്റം വേണം എന്ന ആവശ്യത്തിന് പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷ പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നേതൃമാറ്റത്തിലെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഇനിയും ഹൈക്കമാന്‍ഡ് കൂടിയാലോചന തുടരും.
അതേസമയം സുധാകരന് പകരക്കാരനായി ആര് വരണം എന്നത് സംബന്ധിച്ച് വണ്‍ഇന്ത്യ മലയാളം ഒരു പോള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും മുന്‍ അധ്യക്ഷന്‍ കെ മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്. പോളില്‍ പങ്കെടുത്ത 51 ശതമാനം പേരാണ് കെ മുരളീധരന്‍, കെ സുധാകരന് പകരക്കാരനായി കെപിസിസി അധ്യക്ഷനാകണം എന്ന് അഭിപ്രായപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ഷാഫി പറമ്പിലാണ്.31 ശതമാനം പേര്‍ ഷാഫി പറമ്പില്‍ അടുത്ത കെപിസിസി അധ്യക്ഷനാകട്ടെ എന്ന് അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന് പോളില്‍ ഏറ്റവും കുറച്ച് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. വെറും അഞ്ച് ശതമാനം പേര്‍ മാത്രമാണ് സതീശനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. ശശി തരൂരിന് സതീശനേക്കാള്‍ പിന്തുണയുണ്ട്. 13 ശതമാനം പേരാണ് ശശി തരൂരിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
31 ശതമാനം പേര്‍ ഷാഫി പറമ്പില്‍ അടുത്ത കെപിസിസി അധ്യക്ഷനാകട്ടെ എന്ന് അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന് പോളില്‍ ഏറ്റവും കുറച്ച് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. വെറും അഞ്ച് ശതമാനം പേര്‍ മാത്രമാണ് സതീശനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. ശശി തരൂരിന് സതീശനേക്കാള്‍ പിന്തുണയുണ്ട്. 13 ശതമാനം പേരാണ് ശശി തരൂരിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പോളിന് താഴെയുള്ള കമന്റുകളിലും മുരളീധരന് വലിയ പിന്തുണയാണ് ആളുകള്‍ രേഖപ്പെടുത്തുന്നത്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആളാണ് മുരളീധരന്‍ എന്നാണ് ഒരാള്‍ അഭിപ്രായപ്പെടുന്നത്. 1999-2001 ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായിരുന്നു കെ മുരളീധരന്‍. 2001-2004 കാലഘട്ടത്തില്‍ എകെ ആന്റണി ുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കെ മുരളീധരനായിരുന്നു കെപിസിസി പ്രസിഡണ്ട്.
അതേസമയം പോളിന് താഴെ സുധാകരന്‍ മാറേണ്ടതില്ല എന്ന് അഭിപ്രായം പറയുന്നവരും ഉണ്ട്. പിണറായി വിജയനെ നേരിട്ടെതിര്‍ക്കാന്‍ സുധാകരന് മാത്രമെ സാധിക്കൂ എന്നാണ് ഒരാള്‍ അഭിപ്രായപ്പെടുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് സുധാകരനെ കെപിസിസി പ്രസിഡന്റായി നിയോഗിക്കുന്നത്. അതിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും കോണ്‍ഗ്രസും മികച്ച വിജയം നേടിയിരുന്നു.
എന്നാല്‍ പാര്‍ട്ടി സംവിധാനം അടിത്തട്ടില്‍ ദുര്‍ബലമാണ് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായത്. അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.