ലണ്ടന്‍: നോസ്ട്രഡാമസ് പ്രവചനങ്ങള്‍ ലോകമാകെ അതിപ്രശസ്തമാണ്. നിരവധി കാര്യങ്ങള്‍ അദ്ദേഹം പ്രവചിക്കുകയും ശരിയായി വരികയും ചെയ്തിട്ടുണ്ട്. ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയെ അദ്ദേഹവുമായി പലപ്പോഴും താരതമ്യം ചെയ്യാറുമുണ്ട്. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം അടക്കം നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വരുന്നതാണ്. അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ച് ചാള്‍സ് രാജാവിനെ കുറിച്ചും അദ്ദേഹം നടത്തിയ പ്രവചനങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചാള്‍സ് രാജാവ് അധിക കാലം അധികാരത്തുണ്ടാവില്ലെന്നാണ് നോസ്ട്രഡാമസ് നടത്തുന്ന പ്രവചനം. ചാള്‍സ് രാജാവിന്റെ ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് വലിയ വിവാദം...
റഫ: ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 45 പേര്‍ കൊല്ലപ്പെട്ടു. റാഫയിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനോട് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിയാണ് ഇസ്രായേല്‍ റഫയ്ക്ക് നേരെ ആക്രമണം ആരംഭിച്ചത്. യുദ്ധക്കെടുതിയില്‍ ഗാസയിലെ അവസാന അഭയകേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന റഫയില്‍ ആണ് ഇസ്രായേല്‍ സൈന്യം ആക്രമണ പരമ്പര നടത്തിയത്. ഇവിടെ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ യുഎന്‍ ഉന്നത കോടതി കഴിഞ്ഞയാഴ്ച...
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. വാരാണസിയില്‍ ഇന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും ആണ് നരേന്ദ്ര മോദി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും മോദി പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ 11 ലക്ഷത്തില്‍ നിന്ന് 2022-23 ല്‍ 23.5 ലക്ഷമായി പ്രധാനമന്ത്രിയുടെ നികുതി വിധേയ...
ആപ്പിളിനെ കുറിച്ചും ഐഫോണിനെ കുറിച്ചുമുള്ള വാർത്തകൾ എത്ര കേട്ടാലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മതിയാവില്ല. സംഭവം ആൾക്ക് ഇത്തിരി വില കൂടുതലാണെങ്കിലും അതിനൊത്ത ആരാധകരും ഐഫോണിനുണ്ട് എന്നതാണ് വാസ്‌തവം. ഏതൊക്കെ മോഡലുകൾ വിപണിയിൽ എത്തിയാലും ഐഫോണിന്റെ ജനപ്രീതി ഒരു കോട്ടവും സംഭവിക്കാൻ ഇടയില്ല എന്നതിനെ ഉദാഹരണമാണ് ഐഫോൺ 15 സീരീസിന് ഉൾപ്പെടെ ലഭിച്ച സ്വീകാര്യത. ഇപ്പോഴിതാ ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16നെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സജീവമാകുന്ന വേളയിൽ അത് ഏറ്റെടുക്കുകയാണ് ഇന്ത്യൻ ആപ്പിൾ...
ന്യൂഡല്‍ഹി: ആഭ്യന്തര വിനോദസഞ്ചാരത്തിന് മുന്‍തൂക്കം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തുറമുഖ കണക്റ്റിവിറ്റി, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള പദ്ധതികള്‍ ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള നമ്മുടെ ദ്വീപുകളില്‍ കൈക്കൊള്ളുമെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അടങ്കല്‍ 25 സാമ്പത്തിക വര്‍ഷത്തില്‍ 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സംരംഭകത്വത്തിന് ആത്മീയ ടൂറിസത്തിന് മികച്ച അവസരങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐതിഹാസിക...
വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപ് പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 80 മില്യണ്‍ ഡോളര്‍ നല്‍കണം എന്ന് കോടതി വിധിച്ചു. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയുടേതാണ് വിധി. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി അധികം തുകയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷമായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ ട്രംപ് അപ്പീല്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. വിധി വരും മുന്‍പേ മാന്‍ഹട്ടന്‍...
ചെന്നൈ: ശ്രീലങ്കയില്‍ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളമ്പോ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസർ ജീപ്പ്...
ബീജിംഗ്: ചാന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കി ജപ്പാൻ. ഇതോടെ ചന്ദ്രനിൽ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (സ്ലിം) ആണ് ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് ഇറക്കിയത്. 2023 സെപ്റ്റംബർ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്. മൂൺ സ്നൈപ്പർ എന്നും അറിയപ്പെടുന്ന സ്ലിമിന്റെ പ്രിസിഷൻ ലാൻഡിംഗ് ടെക്നോളജി ചാന്ദ്ര പര്യവേഷണത്തിലെ ഗണ്യമായ പുരോഗതിയെ പ്രതിനിധീകരിക്കുന്നു. വിശാലമായ ലാൻഡിംഗ് സോണുകൾ ലക്ഷ്യമിട്ടുള്ള മുൻ...
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടി ആണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡിലെ കൊഹിമയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജനുവരി 22ലെ പരിപാടി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നരേന്ദ്ര മോദിയുടെ ഒരു സമ്പൂര്‍ണ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. അത് പൂര്‍ണമായും ഒരു ബിജെപി-ആര്‍എസ്എസ് പരിപാടിയാണ്. അതുകൊണ്ടാണ് ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിയത്, രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ എല്ലാ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കണ്ണും നട്ടിരിക്കുകയാണ് രാജ്യം മുഴുവൻ. വിവിധ മേഖലകളെ പരിഗണിച്ചും, ചിലതിനെ തൊട്ടുഴിഞ്ഞും ഒക്കെ കടന്നുപോവുമെന്ന കരുതപ്പെടുന്ന ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്. അതുകൊണ്ട് തന്നെ ചില ഇളവുകളും ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു....