27 in Thiruvananthapuram
TV Next News > News > International > ജമ്മു-കശ്മീരില്‍ അവസാനഘട്ട വിധിയെഴുത്ത്: തങ്ങളുടെ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

ജമ്മു-കശ്മീരില്‍ അവസാനഘട്ട വിധിയെഴുത്ത്: തങ്ങളുടെ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

1 week ago
TV Next
8

ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. 40 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളുമായി 415 സ്ഥാനാർഥികള്‍ ജനവിധി തേടുന്നു. കുപ്‍വാര, ബാരാമുള, ബന്ദിപോര, ഉധംപുർ, കഠുവ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.

 

തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും എന്നതില്‍ വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ബി ജെ പിയുടെ വിഭജന രാഷ്ട്രീയത്തെ വെല്ലുവിളിക്കാനുള്ള ജനങ്ങളുടെ കൂട്ടുകെട്ടാണെന്നും സഖ്യം സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നാണ് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെകെപിസിസി) തലവൻ താരിഖ് ഹമീദ് കർറ അവകാശപ്പെടുന്നത്.

ആദ്യ ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ സഖ്യത്തിന് മികച്ച പിന്തുണ ലഭിച്ചു. മൂന്നാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള നിലയിലേക്ക് സഖ്യം എത്തും. വിഘടന ശക്തികളെ പരാജയപ്പെടുത്താനും മതേതര ശക്തികൾക്ക് അവസരം നൽകാനും ജമ്മു കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പി സി സി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ, അത് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ മാത്രമാണ് നടക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ മേഖലയിൽ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാറിനും ബി ജെ പിക്കും താൽപ്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരില്‍ ബി ജെ പി വലിയ തോതില്‍ വികസനം കൊണ്ടുവന്നുവെന്നത് വെറും അവകാശവാദങ്ങള്‍ മാത്രമാണ്. ഒന്നും രണ്ടും യു പി എ സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടത്തുക മാത്രമാണ് അവർ ഇപ്പോഴും ചെയ്യുന്നത്. ജനങ്ങള്‍ക്ക് അതെല്ലാം മനസ്സിലാകുമെന്നും താരിഖ് ഹമീദ് കർറ വ്യക്തമാക്കി. ” ‘ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി

“തങ്ങൾ ഇരട്ട എൻജിൻ സർക്കാരാണെന്ന് ബിജെപി സ്വയം പ്രകീർത്തിക്കുകയും എല്ലാം എളുപ്പമാക്കിയെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഈ ഇരട്ട എൻജിൻ ഗവൺമെൻ്റാണ് ജമ്മു മേഖലയിൽ തീവ്രവാദം വർധിച്ചതിന് ഉത്തരവാദിയെന്ന് ഞാൻ വിശ്വസിക്കുന്നു. കാശ്മീർ ബെൽറ്റിൽ തീവ്രവാദം അതിൻ്റെ മൂർദ്ധന്യത്തിൽ ആയിരുന്ന കാലത്ത് ജമ്മു മറ്റൊരുതരത്തിൽ സമാധാനപരമായിരുന്നു. എന്നാൽ നമ്മുടെ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്ന ഭീകര പ്രവർത്തനങ്ങൾക്കാണ് ദിനംപ്രതി ഇന്ന് ജമ്മു സാക്ഷ്യം വഹിക്കുന്നത്. ജമ്മു മേഖലയിലെ ഭീകരപ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന് ഇന്ത്യൻ സർക്കാരും ജമ്മു കശ്മീർ ഭരണകൂടവും ഉത്തരവാദികളാണ്” ജെകെപിസിസി മേധാവി കൂട്ടിച്ചേർത്തു.

അതേസമയം, ഒമർ അബ്ദുള്ളയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്‍ കീഴില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം ജമ്മു കശ്മീരിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന് നാഷണൽ കോൺഫറൻസ് (എൻസി) പ്രവിശ്യാ പ്രസിഡൻ്റ് രത്തൻ ലാൽ ഗുപ്തയും പറഞ്ഞു.

Leave a Reply