30 in Thiruvananthapuram
TV Next News > News > International > ഇറാനും ഇസ്രായേലും നേർക്കുനേർ: യുഎഇ യാത്ര സുരക്ഷിതമോ? യുകെ നല്‍കിയ മുന്നറിയിപ്പ്

ഇറാനും ഇസ്രായേലും നേർക്കുനേർ: യുഎഇ യാത്ര സുരക്ഷിതമോ? യുകെ നല്‍കിയ മുന്നറിയിപ്പ്

1 month ago
TV Next
50

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മിഡില്‍ ഈസ്റ്റിനെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ആറ് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധഭീതി കൂടുതല്‍ കനക്കുന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയിലെ പല രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരത്തിന് വിവിധ രാജ്യങ്ങള്‍ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

സ്വാഭിവകമായും വരാനിരിക്കുന്ന മാസങ്ങളില്‍ യു എ ഇയിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തേണ്ടതാണ്. നവംബർ, ഡിസംബർ മാസങ്ങളിലായി ശൈത്യകാല ടൂറിസം കൂടുതല്‍ ശക്തമാകും. എന്നാല്‍ ഇതിന് ഇടയിലാണ് യുദ്ധഭീതി പൊട്ടിപ്പുറപ്പെടുന്നത്. യുകെ വിദേശകാര്യ ഓഫീസ് നല്‍കിയ യാത്രാ മാർഗ്ഗ നിർദേശത്തില്‍ മറ്റ് വിവിധ രാജ്യങ്ങള്‍ക്കൊപ്പം യു എ ഇയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ, ഖത്തർ, ഒമാൻ, ജോർദാൻ എന്നിവയോടൊപ്പം തന്നെ യു എ ഇ വഴിയുള്ള യാത്രയിലും ശ്രദ്ധ പുലർത്തണം എന്നാണ് യുകെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇസ്രായേലും ലെബനനും തമ്മിലുള്ള നിലവിലുള്ള പ്രശ്നങ്ങള്‍ അതിവേഗം വർദ്ധിക്കുകയും വിശാലമായ പ്രദേശത്ത് അപകടസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാല്‍ യാത്ര നിർദേശം എല്ലാവരും ശ്രദ്ധിക്കണമെന്നാണ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഡെവലപ്‌മെൻ്റ് ഓഫീസ് (FCDO) വ്യക്തമാക്കിയത്.

 

ഹൂത്തികളുടെ വിഷയവും എഫ് സി ഡി ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടയാൻ ഹൂതി തീവ്രവാദികൾ നടത്തുന്ന ശ്രമങ്ങൾക്ക് മറുപടിയായി സൈനിക പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സമീപ രാജ്യങ്ങളിലേക്കും യാത്രാ ഉപദേശം മാറാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.

 

യു എ ഇ മേഖലയുടെ കാര്യത്തിലും ഒരു യാത്രയും സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും ഏജന്‍സി പറയുന്നു. യുകെ, ബ്രിട്ടീഷ് പൗരന്മാരെ ബാധിക്കുന്ന തരത്തിലുള്ള തീവ്രവാദ ആക്രമണത്തിൻ്റെ സാധ്യതകള്‍ എപ്പോഴും ഉയർന്ന് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഏജന്‍സി പറയുന്നു. മറ്റ് പൊതു ഇടങ്ങൾക്കൊപ്പം തന്നെ റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, ഷോപ്പിംഗ് സെൻ്ററുകൾ എന്നിവയും ആക്രമണം ലക്ഷ്യങ്ങളിൽ ഉൾപ്പെടുമെന്ന് എഫ്‌ സി ഡി ഒ പറയുന്നുണ്ട്. അതേസമയം യു എ ഇ മേഖലയിലേക്ക് പൂർണ്ണമായും യാത്ര ഉപേക്ഷിക്കണമെന്ന നിർദേശം എവിടേയും ഇല്ല. ശ്രദ്ധ പുലർത്തുക എന്നതിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്.

 


ഇറാന്‍-ഇസ്രായേല്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ യു എ ഇയിലെ വിമാന സർവ്വീസുകള്‍ താറുമാറായിട്ടുണ്ട്. ഇത്തിഹാദും ഫ്ലൈ ദുബായിയും എമിറേറ്റ്സും അടക്കമുള്ള നിരവധി വിമാന കമ്പനികള്‍ തങ്ങളുടെ നിരവധി സർവ്വീസുകള്‍ റദ്ദാക്കി. ഇതോടൊപ്പം തന്നെ വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വർധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 


ഇറാന്‍-ഇസ്രായേല്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ യു എ ഇയിലെ വിമാന സർവ്വീസുകള്‍ താറുമാറായിട്ടുണ്ട്. ഇത്തിഹാദും ഫ്ലൈ ദുബായിയും എമിറേറ്റ്സും അടക്കമുള്ള നിരവധി വിമാന കമ്പനികള്‍ തങ്ങളുടെ നിരവധി സർവ്വീസുകള്‍ റദ്ദാക്കി. ഇതോടൊപ്പം തന്നെ വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വർധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply