28 in Thiruvananthapuram

n d a

മറാത്ത മണ്ണിൽ ബിജെപിയ്ക്ക് കാലിടറുന്നോ? കോൺഗ്രസ് സഖ്യം 154 സീറ്റ് വരെ നേടും..ലോക്പോൾ സർവേ ഫലം

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഒന്നിലേറെ സുപ്രധാന സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. അതിൽ മഹാരാഷ്ട്രയും ഉൾപ്പെടുന്നുണ്ട്. കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവർ വിഭാഗം എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലാണ് ഇവിടെ പോരാട്ടം. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ഒരു സർവേ ഫലം ബിജെപിക്കും ഭരണകക്ഷിയിലെ മറ്റ് പ്രധാന അംഗങ്ങളായ ശിവസേന (ഷിൻഡെ), എൻസിപി (അജിത്...

റഷ്യ-യുക്രൈൻ സംഘർഷം; പ്രതിസന്ധിയിലും തളരാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ,വഴിതെളിയിച്ചത് ഈ കേന്ദ്ര നയങ്ങൾ

റഷ്യ -യുക്രൈൻ യുദ്ധത്തിന്റെ അലയൊലികൾ ആഗോള സാമ്പത്തിക രംഗത്തുണ്ടാക്കിയ തിരിച്ചടി ഒട്ടും ചെറുതല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ യുദ്ധം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ പലപ്പോഴും ഇത്തരം ആഗോള സ്ഥിതി വിശേഷങ്ങൾ കണക്കിലെടുക്കാറില്ലെന്നതാണ് യാഥാർത്ഥ്യം യുദ്ധം ആഗോള വിതരണ ശൃംഖലയിൽ വലിയ തടസം സൃഷ്ടിച്ചു. പ്രത്യേകിച്ച് ഊർജ വിപണിയിൽ. ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ഇത് സാരമായി തന്നെ ബാധിച്ചു. എന്നിരുന്നാലും ഈ സാമ്പത്തിക വെല്ലുവിളിയെ സമർത്ഥമായ രീതിയിൽ തന്നെ പ്രതിരോധിക്കാൻ രാജ്യത്തിന്...

സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 11.9 ബില്യൺ റിയാല്‍: 2022 ന് ശേഷമുള്ള ഉയർന്ന നിരക്ക്

റിയാദ്: സൗദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വലിയ വർധനവ്. പ്രവാസികളുടെ പ്രതിമാസ പണമടയ്ക്കൽ മാർച്ചിൽ 11.9 ബില്യൺ റിയാലിലെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവ് അടക്കം ഇതിന് കാരണമായെന്നാണ് വലിയിരുത്തുന്നത്. സൗദി അറേബ്യയിയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരും, പ്രത്യേകിച്ച് മലയാളികളുമാണ്. അതുകൊണ്ട് മാർച്ചില്‍ പ്രവാസികള്‍ സൗദിയില്‍ നിന്നും അയച്ച 11.9 ബില്യൺ റിയാലില്‍ കാര്യമായ പങ്ക് കേരളത്തിലേക്കും...

എഡിജിപിക്കെതിരെ നടപടിയെടുക്കില്ല: കാരണം മുഖ്യമന്ത്രിയുടെ രഹസ്യങ്ങള്‍ അദ്ദേഹത്തിന് അറിയാം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എ ഡി ജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പി ശശിയാവട്ടെ അദ്ദേഹത്തിന്റെ...