28 in Thiruvananthapuram
TV Next News > News > Entertainment > Movies > പ്രണവ് മോഹൻലാൽ ഇപ്പോൾ ആടിനെയോ കുതിരയേയോ നോക്കുന്ന ജോലിയിലാണ്,പൈസയൊന്നും കിട്ടില്ല,ഭക്ഷണം കിട്ടും’; സുചിത്ര

പ്രണവ് മോഹൻലാൽ ഇപ്പോൾ ആടിനെയോ കുതിരയേയോ നോക്കുന്ന ജോലിയിലാണ്,പൈസയൊന്നും കിട്ടില്ല,ഭക്ഷണം കിട്ടും’; സുചിത്ര

Posted by: TV Next November 11, 2024 No Comments

സാധാരണ താരപുത്രൻമാരെ പോലെയല്ല പ്രണവ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. യാത്രകൾ പോകുന്നതിലും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചിലവഴിക്കുന്നതുമെല്ലാമാണ് പ്രണവിന്റെ താത്പര്യങ്ങൾ. വർഷത്തിൽ ഒരു സിനിമ എന്നതാണ് പ്രണവിന്റെ പോളിസി. ഇപ്പോഴിതാ മകന്റെ ഈ ജീവിത രീതിയെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ.

അപ്പുവിന് അങ്ങനെ പിടിവാശിയില്ല. ഞാൻ അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞാലും അവന് എന്താണോ തോന്നുന്നത് അതെ ചെയ്യുള്ളൂ. സിനിമ തിരഞ്ഞെടുപ്പുകളും അങ്ങനെത്തന്നെയാണ്. അവൻ കഥകേൾക്കുമ്പോൾ ഞാനും കേൾക്കും. പക്ഷെ ഏത് സിനിമ ചെയ്യണമെന്ന് അവനാണ് തീരുമാനിക്കുന്നത്. അവന്റെ തീരുമാനം വർഷത്തിൽ ഒരുപടം ചെയ്യാനാണ്. രണ്ടെണ്ണം ചെയ്യൂവെന്ന് ഞാൻ പറയാറുണ്ടെങ്കിലും എനിക്ക് എന്റെ കാര്യം ചെയ്യാനുണ്ടെന്ന് പറയും. അവൻ പറയുമ്പോൾ ചിലപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നാറില്ല. എന്നാൽ ചിലപ്പോൾ തോന്നും ഇതൊരു ബാലൻസിംഗ് അല്ലേയെന്ന്.

ഇപ്പോൾ സ്പെയിനിലാണ്. അവിടെ ഏതോ ഫാമിലോ മറ്റോ ജോലി ചെയ്യുകയാണ്. പൈസയൊന്നും കിട്ടില്ല. താമസവും ഭക്ഷണവും കിട്ടും. അവനെ സംബന്ധിച്ച് അതൊരു അനുഭവമാണ്. അവിടെ ചിലപ്പോൾ ആട്ടിൻകുട്ടിയെ നോക്കാനായിരിക്കും. അല്ലെങ്കിൽ കുതിരകളെ നോക്കാൻ. അങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും.

മോഹൻലാൽ ചെയ്ത സിനിമകൾ പ്രണവ് ചെയ്യണമെന്ന് ആഗ്രഹമില്ല. കാരണം അവൻ തുടങ്ങിയിട്ടേ ഉള്ളൂ. ആളുകൾ താരതമ്യം ചെയ്ത് തുടങ്ങും. അച്ഛനെ പോലെ അല്ലെന്ന് പറയും. അത്തരം ചർച്ചകൾക്ക് താത്പര്യമില്ല. പ്രണവ് അമ്മയുടെ മകനാണെന്നൊക്കെയാണ് എല്ലാവരും പറയുന്നത്. എന്നാൽ ഞാൻ അങ്ങനെ കരുതുന്നില്ല. ഞാൻ പറഞ്ഞാലേ അവൻ കേൾക്കൂവെന്ന് പലരും പറയാറുണ്ട്. എന്നാൽ ഒരിക്കലുമല്ല, അവൻ അവന്റെ ഇഷ്ടത്തിനാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.

മകൾ  വിസ്‌മയാ   ഞാൻ എന്നും വഴക്കാണ്. എന്നാലും ഞങ്ങൾ വളരെ കണക്ടഡ് ആണ്. അവൾ ചെന്നൈയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ഞങ്ങളെ വളരെ സ്നേഹത്തിലായിരിക്കും. എന്നാൽ ഇവിടെ കാല് കുത്തിയാൽ വഴക്കാണ്. അച്ഛനും മക്കളും അവരുടേതായ രീതിയിൽ പരസ്പരം കണക്ടഡ് ആണ്.


ഒരു വിവാഹത്തിൽ വെച്ചാണ് മോഹൻലാലിനെ താൻ നേരിട്ട് കാണുന്നത്. ചേട്ടന്റെ സിനിമകളൊക്കെ ഞാൻ കാണാറുണ്ടായിരുന്നു. എന്റെ ആന്റിമാരൊക്കെ കോഴിക്കോടാണ്. അവിടെ പോകുമ്പോഴൊക്കെ തീയറ്ററിൽ പോയി കാണും. മഞ്ഞിൽ വിരിഞ്ഞ പൂക്കളൊക്കെ കണ്ടിരുന്നു. അതൊന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. എസ് കെ പി എന്ന കോഡ് വേഡ് (സുന്ദരക്കുട്ടപ്പൻ) ഉപയോഗിച്ചായിരുന്നു കുടുംബത്തിൽ ചേട്ടനെ കുറിച്ച് സംസാരിച്ചിരുന്നത്. അമ്മയോടും ആന്റിയോടുമാണ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പങ്കുവെച്ചത്. സുകുമാരി ആന്റി വഴിയാണ് ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചത്’, സുചിത്ര പറഞ്ഞു.