ഇതോടെ എയര്‍ബസ് എ350 ന്റെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ എഡിന്‍ബര്‍ഗ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും എയര്‍ബസ് എ 350 സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സിന്റെ ഏറ്റവും പുതിയ ഇന്റീരിയറുകളാണ് ഈ വിമാനത്തിലുള്ളത് എന്നാതാണ് പ്രധാന സവിശേഷത. സ്മാര്‍ട്ട് ടെക്നോളജികളും ചില ‘അടുത്ത തലമുറ ഓണ്‍ബോര്‍ഡ് ഉല്‍പ്പന്നങ്ങളും’ കൊണ്ടാണ് എയര്‍ബസ് എ 350 സജ്ജീകരിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് അതുല്യമായ സുഖസൗകര്യങ്ങള്‍ ആണ് എമിറേറ്റ്‌സിന്റെ എയര്‍ബസ് എ350 വാഗ്ദാനം ചെയ്യുന്നത്. മുംബൈയിലേക്കും അഹമ്മദാബാദിലേക്കുമുള്ള എമിറേറ്റ്സിന്റെ എ350 സര്‍വീസുകളുടെ സമയ ക്രമം (എല്ലാ സമയവും പ്രാദേശികമാണ്) ഇനിപ്പറയുന്ന രീതിയില്‍ ആയിരിക്കും.
മുംബൈയിലേക്ക് EK502, EK503 എന്ന പേരില്‍ പ്രതിദിന വിമാനങ്ങള്‍ ഉണ്ടായിരിക്കും. EK502 ദുബായില്‍ നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15 ന് പുറപ്പെട്ട് 5.50 ന് മുംബൈയില്‍ എത്തിച്ചേരും. മടക്ക വിമാനമായ EK503 മുംബൈയില്‍ നിന്ന് വൈകിട്ട് 7.20ന് പുറപ്പെട്ട് രാത്രി 9.05ന് ദുബായില്‍ എത്തും. അഹമ്മദാബാദിലേക്ക് EK538, EK539 എന്നീ പ്രതിദിന വിമാനങ്ങള്‍ ആണ് സര്‍വീസ് നടത്തുക. EK538 ദുബായില്‍ നിന്ന് രാത്രി 10.50 ന് പുറപ്പെട്ട് പുലര്‍ച്ചെ 2.55 ന് (അടുത്ത ദിവസം) അഹമ്മദാബാദില്‍ എത്തിച്ചേരും. മടക്ക വിമാനമായ EK539 പുലര്‍ച്ചെ 4.25ന് അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട് 6.15ന് ദുബായില്‍ എത്തും.
എ350 നെ കൂടാതെ എമിറേറ്റ്‌സ് എയര്‍ലൈന്‍ നിലവില്‍ മുംബൈയിലും ബാംഗ്ലൂരിലും കമ്പനിയുടെ മുന്‍നിര എ380 വിമാനങ്ങളില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. പ്രീമിയം ഇക്കോണമി ഉള്‍പ്പെടെ നാല് ക്യാബിന്‍ ക്ലാസുകള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു വിമാനങ്ങളാണ് ഇവ. ആഴ്ചയില്‍ 167 ഫ്‌ലൈറ്റുകളുള്ള എമിറേറ്റ്‌സ് ഇന്ത്യയില്‍ ഒമ്പത് പോയിന്റ് സര്‍വീസ് ആണ് നടത്തുന്നത്.