30 in Thiruvananthapuram
TV Next News > News > Lifestyle > Food & Drink > രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങൾ ചില്ലറയല്ല!

രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങൾ ചില്ലറയല്ല!

1 month ago
TV Next
40

വെള്ളം കുടിക്കുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്.

∙ജലാംശം നിലനിർത്തുന്നു
മണിക്കൂറുകളോളം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ ശരീരത്തിന്റെ ജലാംശം ഉണ്ടാവില്ല. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം ഉണ്ടാകാൻ സഹായിക്കും. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുകയും ചെയ്യും.

∙ഉപാപചയ പ്രവർത്തനം
രാവിലെ വെള്ളം കുടിക്കുന്നതു മൂലം ഉപാപചയപ്രവർത്തനം 30 ശതമാനം വരെ വർധിക്കുന്നു. ഇത് പകൽമുഴുവൻ കൂടുതൽ കാലറി കത്തിക്കാൻ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഊർജം നിലനിർത്താനും സഹായിക്കും.

∙വിഷാംശങ്ങളെ നീക്കുന്നു
രാത്രിയിൽ ശരീരം അതിന്റെ കേടുപാടുകൾ പരിഹരിക്കുകയാവും, ഈ സമയത്ത് ശരീരത്തിൽ വിഷാംശം (toxins) അടിഞ്ഞുകൂടും. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ഈ വിഷാംശങ്ങളെ നീക്കും. വൃക്കകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ഇത് സഹായിക്കും.

∙ദഹനത്തിന് സഹായകം
രാവിലെ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും. ദഹനപ്രക്രിയ മെച്ചപ്പെടുകയും മലബന്ധം തടയുകയും ചെയ്യും. ദിവസം മുഴുവൻ പോഷകങ്ങളുടെ മെച്ചപ്പെട്ട ആഗിരണത്തിനും വെള്ളം കുടി സഹായിക്കും.

Leave a Reply