30 in Thiruvananthapuram
TV Next News > News > Blog > 70കാരനായ റഷീദിക്കയും ലുലു ഗ്രൂപ്പില്‍ ജോലി വേണം

70കാരനായ റഷീദിക്കയും ലുലു ഗ്രൂപ്പില്‍ ജോലി വേണം

3 weeks ago
TV Next
38

25 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ വ്യവസായ ശൃംഖലയില്‍ 75000 ത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. മലയാളികള്‍ക്ക് തങ്ങളുടെ റിക്രൂട്ട്മെന്റില്‍ ലുലു ഗ്രൂപ്പ് പ്രത്യേക പരിഗണന നല്‍കാറുണ്ട്. അടുത്തിടേയായി കേരളത്തിലേയും വിദേശത്തേയും ഒഴിവുകളിലേക്കായി ലുലു നിരവധി റിക്രൂട്ട്മെന്റുകളും നടത്തിയിരുന്നു.

സാധാരണയായി ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുമ്പോള്‍ ഒരോ ഒഴിവുകളിലേക്കുമുള്ള കൃത്യമായ പ്രായപരിധി വെക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ലുലുവിന്റെ റിക്രൂട്ട്മെന്റിനായി എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളില്‍ ഒരാള്‍ എഴുപത് കാരനായ റഷീദായിരുന്നു.  ജോലിക്കായി ശ്രമിക്കുന്നതില്‍

ജോലി കിട്ടുമെന്ന പ്രതീക്ഷയോടെ തന്നെയാണ് അഭിമുഖത്തിനായി വന്നതെന്നാണ്  അഭിമുഖത്തില്‍ റഷീദ് വ്യക്തമാക്കിയത്. 1976 മുതല്‍ തന്നെ എനിക്ക് ലുലു ഗ്രൂപ്പിനെ കുറിച്ചും യുസഫലിയെക്കുറിച്ചൊക്കെ അറിയാം. അക്കാലത്ത് ഞാന്‍ അബുദാബിയിലായിരുന്നു. ഇപ്പോഴാണ് എനിക്ക് തോന്നുന്നത് അവരുടെ ഒരു സ്ഥാപനത്തില്‍ ജോലി കിട്ടിയാല്‍ കൊള്ളാമെന്നെന്നും അദ്ദേഹം പറയുന്നു.

സേഫ്റ്റി സൂപ്പർ വൈസർ, സേഫ്റ്റി ഓഫീസർ, സേഫ്റ്റി ട്രെയിനർ തുടങ്ങിയ വിഭാഗങ്ങളിലായി സൗദി അറേബ്യയില്‍ ജോലി ചെയ്തിട്ടുണ്ട്. എച്ച് എസ് സി മാനേജർ വരെയായിട്ടുണ്ട്. ഇപ്പോള്‍ ഒന്ന് കൊടുത്തു നോക്കി. കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന് കരുതിയാണ് അഭിമുഖത്തിന് വന്നത്. ലുലു ഗ്രൂപ്പിനെക്കുറിച്ചോ, യൂസഫലിയെക്കുറിച്ചോ ഇന്നുവരെ ഒരു പരാതിയും ആരും പറഞ്ഞിട്ടില്ല. അതിനുള്ള അവസരം അദ്ദേഹം ഉണ്ടാക്കിയിട്ടുമില്ല.

ജോലി കിട്ടിയാല്‍ ഭാഗ്യം. അഭിമുഖം നടത്തിയ ആള്‍ നിലവില്‍ സെലക്ട് ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇനി വിളിച്ചാല്‍ ഓക്കെ. 38 വർഷ ഗള്‍ഫിലായിരുന്നു. 20 അബുദാബിയിലും 18 വർഷം സൗദി ആരാംകോയ്ക്ക് വേണ്ടിയും വർക്ക് ചെയ്തു. പിന്നെ സ്വന്തമായി ഒരു പത്ത് പൈസ ഉണ്ടാക്കുന്നത് നല്ലതല്ലേയെന്നും റഷീദ് ചോദിക്കുന്നു. അയ്യായിരത്തോളം ആളുകള്‍ വന്നിട്ടുണ്ടെങ്കിലും എല്ലാവരോടും നല്ല രീതിയില്‍ തന്നെയാണ് അവർ പെരുമാറുന്നത്. വീട്ടില്‍ വെറുതെ ഇരിക്കുന്ന ആളല്ല ഞാന്‍. ഇത് കിട്ടിയില്ലെങ്കില്‍ വേറെ നോക്കും. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലാണ്. അദ്ദേഹം തീരുമാനിക്കുന്നത് പോലെ നടക്കുമെന്നും റഷീദ് പറഞ്ഞു.

അതേസമയം, എഴുപതാം വയസ്സിലുമുള്ള ഈ ശ്രമത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ റഷീദിന് ലഭിക്കുന്നത്. ‘ഗൾഫിലെ ജോലിയൊക്കെ ഉപേക്ഷിച്ച് ഒരു സ്വസ്ഥ ജീവിതമായിട്ട് വീട്ടിൽ വന്നതാണ്. അദ്ദേഹത്തെ കണ്ടപ്പോൾ അത് നടക്കുന്ന ലക്ഷണമില്ല എന്തായാലും പ്രായം നോക്കാതെ ജോലി ചെയ്യാനുള്ള ആത്മാർത്ഥത കാണിച്ച അദ്ദേഹത്തിന് ലുലു ഗ്രൂപ്പ് 100% വും ജോലി നല്‍കും. യൂസഫലി സാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ നല്ലൊരു പോസ്റ്റും ഉറപ്പ്.’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

നമ്മുടെ മെഗാസ്റ്റാർ 73 വയസ്സിലും സിനിമ ചെയ്യുന്നു, സ്വന്തമായിട്ട് പണം മുടക്കുന്നു . അദ്ദേഹത്തിനോട് ആരെങ്കിലും പറയുമോ പ്രായമായില്ലേ ഇനി വിശ്രമിക്ക് എന്ന്. ഇല്ല അതിന് ധൈര്യമുള്ള ഒരുത്തനും ഇല്ല . പിന്നെ ഇദ്ദേഹം ജോലിക്ക് വരുമ്പോൾ ആ ഒരു കാര്യം പറയേണ്ട. ഒരു സഹാനുഭൂതിയുടെ ആവശ്യവുമില്ല. ജോലി ചെയ്യാനുള്ള മനസ്സ് അദ്ദേഹത്തിന് ശരീരത്തിനുണ്ട്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളുണ്ട്. പക്ഷെ മനസ്സ് ചെറുപ്പം ആണ്. അവസാന നിമിഷം വരെയും ആരെയും ആശ്രയിക്കാതെ സ്വന്തം അധ്വാനത്തിന്റെ ഫലം കൊണ്ട് ജീവിക്കണം എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട് അവരെ വൃദ്ധരെന്ന് വിചാരിച്ച് മാറ്റിനിർത്തേണ്ട ആവശ്യമില്ല- എന്നാണ് മറ്റൊരാളുടെ കമന്റ്. അവർക്ക് ആരോഗ്യമുണ്ട് ജോലി ചെയ്യാൻ മനസ്സുണ്ടെന്ന് ഉണ്ടെങ്കിൽ അവരെയും പരിഗണിക്കണം. പ്രായം അത് ആരും സ്വയം ഉണ്ടാക്കുന്നതല്ല, അത് പ്രകൃതി നമുക്ക് തരുന്നതാണ്. നമ്മുടെ മനസ്സിനെ പ്രായം ബാധിക്കാതെയാണ് നമ്മൾ സൂക്ഷിക്കേണ്ടത്. അദ്ദേഹം ജീവിതത്തിലെ സമ്പാദ്യത്തിലെ വലിയൊരു വിഹിതവും കുടുംബത്തിനുവേണ്ടി ചെലവഴിച്ച് കാണാം. എന്തായാലും ജോലി ലഭിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply