ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാന സർവീസുകൾക്ക് നേരെയാണ് ഇത്തരത്തിൽ അജ്ഞാതരുടെ ബോംബ് ഭീഷണി സന്ദേശം വന്നത്.രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ വിമാനങ്ങളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്. ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എന്നിവയ്ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ഡൽഹിയിലും അഹമ്മദാബാദിലുമായി ഇരുവിമാനങ്ങളും അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു....
കൊല്ലം: പറവൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് പെരുവഴിയിലായ സന്ധ്യക്കും കുടുംബത്തിനും തണലായി ലുലു ഗ്രൂപ്പ്. എംഎ യൂസഫലിയുടെ ഇടപെടലിന് പിന്നാലെ ജപ്‌തി ചെയ്‌ത വീടിന്റെ താക്കോൽ സന്ധ്യക്കും മക്കൾക്കും തിരികെ ലഭിച്ചു. വീട് ജപ്‌തി ചെയ്‌ത മണപ്പുറം ഫൈനാൻസിന് ബാധ്യതകൾ മുഴുവൻ അടച്ചു തീർക്കാമെന്ന ഉറപ്പ് നൽകിയതിന് പുറമേ സന്ധ്യക്ക് 10 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ മീഡിയ കോർഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്കും...
കഴിഞ്ഞ ദിവസം വിടവാങ്ങിയ രത്തന്‍ ടാറ്റയോളം ഇന്ത്യക്കാരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യവസായി രാജ്യത്ത് വേറെ ഇല്ലെന്ന് പറയേണ്ടി വരും. വിമാന സർവ്വീസ് മുതല്‍ ഉപ്പ് വരെ തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമായി അദ്ദേഹം വിപണിയിലേക്ക് ഇറക്കി. ഓഹരിവിപണിയിലും നിക്ഷേപകർക്ക് ഏറ്റവും വിശ്വാസമുള്ള സ്ഥാപനമായി ടാറ്റയെ മാറ്റിയത് രത്തന്‍ ടാറ്റയുടെ മികവുറ്റ നേതൃത്വമാണ്. ടാറ്റാ ഗ്രൂപ്പിന്റെ 26 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സഹജീവി സ്നേഹിയായ വ്യവസായ പ്രമുഖന്‍ എന്നതാണ് രത്തന്‍ ടാറ്റയെ മറ്റുള്ളവരില്‍ നിന്നും...
മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തിന് തീരാനഷ്‌ടമാണ് രത്തൻ ടാറ്റയുടെ വിയോഗം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ അധികമായി ഇന്ത്യക്കാർ ഏറ്റവുമധികം കേൾക്കുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ പേരിന്റെ ഇടമയാണ് രത്തൻ ടാറ്റ. കേവലമൊരു വ്യവസായി എന്നതിലുപരി മറ്റെന്തൊക്കെയോ സ്ഥാനം രത്തൻ ടാറ്റയ്ക്ക് ഇന്ത്യക്കാർ നൽകി വന്നിരുന്നു എന്നതാണ് യാഥാർഥ്യം. 86ആം വയസിൽ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞ രത്തൻ ടാറ്റയുടെ ജീവിതകഥ ആർക്കും പ്രചോദനമാവുന്നതാണ്. ടാറ്റ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം രത്തൻ ടാറ്റയുടെ വിയർപ്പും രക്തവും നൽകി ഉണ്ടാക്കിയ മഹാ...
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റഗറി 5 ല്‍ ഉള്‍പ്പെടുത്തിയ ചുഴലിക്കാറ്റ് പ്രാദേശിക സമയം ബുധാനാഴ്ച രാത്രിയോടെ തീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചുഴലിക്കാറ്റിനെ നേരിടാനായി വലിയ മുന്നൊരുക്കങ്ങള്‍ ഫ്ലോറിഡയിലെ തീരപ്രദേശങ്ങളില്‍ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് ഫ്ലോറിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ചിരിക്കുന്നത്. മേഖലയില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം പത്ത് ലക്ഷത്തില്‍ അധികം ആളുകളോട് മാറിത്താമസിക്കാന്‍ ഫ്ലോറിഡയിലെ ഭരണകൂടം അറിയിച്ചു. അതേസമയം...
ഇന്ത്യ സന്ദർശനത്തിനെത്തിയ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിക്ക് വേണ്ടി അടിയന്തര സാഹചര്യങ്ങളിലെല്ലാം ആദ്യമായി പ്രതികരിച്ച രാജ്യമാണ് ഇന്ത്യയെന്നും കൊവിഡ് അടക്കമുള്ള സാമ്പത്തികവും ആരോഗ്യപരവുമായ ആവശ്യങ്ങൾക്കിടയിലെല്ലാം മാലിക്ക് സഹായം ഉറപ്പക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരക്കുകൾ ആവശ്യമുള്ളപ്പോഴും കൊവിഡ് കാലത്ത് വാക്സിൻ എത്തിക്കേണ്ട സമയത്തും കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിലും മാലിക്ക് വേണ്ടി നല്ല അയൽക്കാരാകാൻ ഞങ്ങൾക്ക് സാധിച്ചു. മാലിയിലെ ഒരു വിമാനത്താവളം ഇന്ത്യ ഉദ്ഘാനം ചെയ്തു, 700 ഓളം...
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മിഡില്‍ ഈസ്റ്റിനെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ആറ് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധഭീതി കൂടുതല്‍ കനക്കുന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയിലെ പല രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരത്തിന് വിവിധ രാജ്യങ്ങള്‍ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വാഭിവകമായും വരാനിരിക്കുന്ന മാസങ്ങളില്‍ യു എ ഇയിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തേണ്ടതാണ്. നവംബർ, ഡിസംബർ മാസങ്ങളിലായി ശൈത്യകാല ടൂറിസം കൂടുതല്‍ ശക്തമാകും. എന്നാല്‍ ഇതിന്...
பெய்ரூட்: பாலஸ்தீனத்துக்கு ஆதரவாக களமிறங்கிய ஹிஸ்புல்லா அமைப்பினர் இஸ்ரேலை சீண்டிய நிலையில் லெபனான் மீதான தாக்குதலை இஸ்ரேல் தீவிரபடுத்தி உள்ளது. இந்த நிலையில் தாக்குதல் காரணமாக இதுவரை பலியானோர் எண்ணிக்கை ஆயிரத்தை கடந்துள்ள நிலையில் தரைவழி தாக்குதலையும் இஸ்ரேல் தொடங்கி இருக்கிறது. இதனால் போர் பதற்றம் அங்கு அதிகரித்துள்ள நிலையில், பேச்சுவார்த்தைக்கு ஐநா கோரிக்கை விடுத்துள்ளது. லெபனான் தலைநகர் பெய்ரூட்டில் நடந்த பேஜர் தாக்குதலில் ஏராளமானோர் பலியான நிலையில், 2500க்கும் மேற்பட்டோர் பலியாயினர். இந்நிலையில் இஸ்ரேல்...
ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ...
ടോക്കിയോ: ജപ്പാനിലെ ദ്വീപുകളില്‍ സുനാമി ഉണ്ടായതായി കാലാവസ്ഥാ ഏജന്‍സി. ചൊവ്വാഴ്ച പുലര്‍ച്ചെ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത ദ്വീപില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നാണ് ജപ്പാനില്‍ ചെറിയ സുനാമിയുണ്ടായത് എന്നാണ് വിവരം. ഭൂകമ്പത്തിന് 40 മിനിറ്റിനുശേഷം 50 സെന്റിമീറ്റര്‍ (1.6 അടി) ഉയരത്തില്‍ സുനാമിത്തിരകള്‍ ഇസു ദ്വീപുകളിലൊന്നായ ഹച്ചിജോജിമ ദ്വീപില്‍ പ്രവേശിച്ചു എന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിക്കുന്നത്. മറ്റ് മൂന്ന് ദ്വീപുകളായ കൊസുഷിമ, മിയാക്കേജിമ, ഇസു ഒഷിമ എന്നിവിടങ്ങളില്‍ ചെറിയ സുനാമികള്‍ കണ്ടെത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു....