വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്‌കയില്‍ നടന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ചയാണ് ഈ ദിവസങ്ങളിലെ ഏറ്റവും വലിയ വാര്‍ത്ത. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. വിഷയം യുക്രൈന്‍ യുദ്ധം ആയതിനാല്‍ തന്നെ ലോക മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധയും യുഎസിലേക്ക് ആയിരുന്നു യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പ്രത്യേകിച്ച് തീരുമാനം ഒന്നും ചര്‍ച്ചയില്‍ ഉണ്ടായില്ലെങ്കിലും അമേരിക്കയിലെത്തിയ പുടിന്റെ ചില വിചിത്രമായ വിശേഷങ്ങളാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് പുടിന്റെ...
ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമാധാന കരാറിനായി സെലൻസ്‌കിക്ക് മേൽ സമ്മർദ്ദം ചെലുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ഉച്ചകോടി വ്യക്തമായ വഴിത്തിരിവില്ലാതെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപ് യുക്രൈന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. നേരത്തെ പുലർത്തിയിരുന്ന അടിയന്തര വെടിനിർത്തലിന് പകരം സമഗ്ര കരാറിനാണ് ഇപ്പോൾ ട്രംപ് ശ്രമം തുടങ്ങിയത്. അലാസ്‌കയിലെ ഉന്നതതല യോഗത്തിന് മുൻപ് വച്ചുപുലർത്തിയ നിലപാടുകളിൽ നിന്ന് വ്യക്തമായ വ്യതിയാനമാണ് ട്രംപ് വരുത്തിയിരിക്കുന്നത്. നേരത്തെ കൂടിക്കാഴ്‌ചയ്ക്ക് മുൻപ് അടിയന്തര വെടിനിർത്തൽ കരാർ...
ന്യൂയോർക്ക്: അലാസ്‌കയിൽ വച്ച് നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്‌ചയ്ക്ക് പരിസമാപ്‌തി. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ധാരണയിലെത്തിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും കാര്യമായ വിവരങ്ങൾ ഒന്നും പങ്കുവെച്ചില്ലെങ്കിലും, ഇരു കൂട്ടരും പരസ്‌പരം മനസിലാക്കി എന്നാണ് പുടിൻ പറയുന്നത്. പരസ്‌പരം പ്രശംസ ചൊരിയുന്നതിലും രണ്ട് നേതാക്കളും പ്രത്യേകം ശ്രദ്ധിച്ചു. കൂടിക്കാഴ്‌ചയ്ക്ക് ശേഷം, യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായും യൂറോപ്യൻ നേതാക്കളുമായും ചർച്ചകൾ നടത്താൻ താൻ ഉദ്ദേശിക്കുന്നതായി ട്രംപ്...
ഒട്ടാവോ: നിർണായകമായ കനേഡിയൻ തിരഞ്ഞെടുപ്പിൽ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി അധികാരത്തിലേക്കെന്ന് സൂചന. പിയറി പൊയ്‌ലിവ്രെ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തി ലിബറൽ പാർട്ടി നാടകീയമായ ഒരു രാഷ്ട്രീയ തിരിച്ചുവരവിലൂടെ അടുത്ത സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും അവർ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുമോ എന്നത് ഇപ്പോൾ തീർത്തും പറയാൻ കഴിയാത്ത കാര്യമാണ്. അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പാർട്ടി, നേപ്പിയൻ റൈഡിംഗ് നിയോജകമണ്ഡലത്തിൽ നിന്ന് തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഏറെക്കുറെ...
വെസ്റ്റ് ബാങ്ക്: ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഹമാസ് വിരുദ്ധ പ്രക്ഷോഭവുമായി പലസ്‌തീനികൾ. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിനാണ് വടക്കൻ ഗാസ സാക്ഷ്യം വഹിച്ചത്. ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ കടുത്ത ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖലയിൽ ശാന്തിയുടെ നാളുകൾ സമ്മാനിച്ച ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും...
ഡൽഹി: ഇറക്കുമതി തീരുവ സംബന്ധിച്ച യുഎസ് വിമർശനങ്ങൾക്കിടെ യുഎസ് ഉത്പന്നങ്ങൾക്കുള്ള തീരുവ കുറക്കാൻ ആലോചനയുമായി ഇന്ത്യ. ആദ്യ ഘട്ടത്തിൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറക്കാനാണ് നീക്കം. ഏപ്രിൽ 2 മുതൽ ഇന്ത്യക്ക് മേൽ പകരത്തിന് തീരുവ ഈടാക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തിടുക്കപ്പെട്ട നീക്കം. പരസ്പര താരിഫുകൾ യുഎസിലേക്കുള്ള 66 ബില്യൺ ഡോളറിന്റെ കയറ്റുമതിയുടെ 87 ശതമാനത്തേയും ബാധിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള...
ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, സായ്കുമാര്‍, സുരാജ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മോളിവുഡ് കണ്ട എക്കാലത്തേയും മികച്ച ട്രെയിലറുകളിലൊന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ എമ്പുരാന്‍ ആവേശം ഇരട്ടിയായിരിക്കുകയാണ്....
കീവ്: ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം ശുഭപ്രതീക്ഷ പങ്കുവച്ച് സെലൻസ്‌കി. റഷ്യയുമായുള്ള യുദ്ധത്തിൽ ആക്രമണങ്ങൾ വേഗത്തിൽ നിർത്തലാക്കാൻ കഴിയുമെന്നും, മോസ്കോ വെടിനിർത്തൽ നിബന്ധനകൾ ലംഘിച്ചാൽ യുക്രൈനും അതേ രീതിയിൽ പ്രതികരിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി പറഞ്ഞു. ഓവൽ ഓഫീസിലെ വിവാദ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ആദ്യമായാണ് ട്രംപുമായി സെലൻസ്‌കി നേരിട്ട് സംസാരിക്കുന്നത്. യുഎസിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് വിധേയമായേക്കാവുന്ന സൗകര്യങ്ങളുടെ ഒരു പട്ടിക കീവ് തയ്യാറാക്കുമെന്ന് സെലൻസ്‌കി അറിയിച്ചു. ആ പട്ടികയിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല,...
ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത് വച്ചത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ സംഭവവും സുനിതയുടെ മടങ്ങി വരവും ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്. എന്നാൽ ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്രയേക്കാൾ...
കീവ്: യുക്രൈനുള്ള സൈനിക സഹായങ്ങൾ നിർത്തിയ യുഎസ് നടപടിയിൽ പ്രതികരിച്ച് രാജ്യത്തെ മുതിർന്ന നിയമനിർമ്മാതാവ്. പെട്ടെന്നുണ്ടായ ഈ ചരടുവലിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണമാണ് യുക്രൈന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. റഷ്യൻ ആവശ്യങ്ങൾ നേടിയെടുക്കാൻ, അവരുടെ വഴിയിലേക്ക് യുക്രൈനെ കൊണ്ട് വരാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായി മുതിർന്ന നിയമ നിർമ്മാതാവ് പറഞ്ഞു. റഷ്യയെ സഹായിക്കാനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും യുക്രൈൻ ആരോപിക്കുന്നു.”ഇപ്പോൾ സഹായം നിർത്തുക എന്നതിനർത്ഥം പുടിനെ സഹായിക്കുക എന്നതാണ്” യുക്രൈൻ...