ബെംഗളൂരു: രാജ്യത്ത് ബിജെപി അനുകൂല തരംഗമുണ്ടെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയില്‍ നിന്നുള്ള 28 സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും കർണാടക ബി ജെ പി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. രാജ്യത്തെ ബുദ്ധിമാനായ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെ ഗിമ്മിക്കി ഗ്യാരണ്ടികളിൽ വീഴില്ലെന്നും ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസൂത്രണ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം അതിവേഗം വികസനത്തിന്റെ പാതയിലേക്ക് നീങ്ങും....
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ഷാഫി പറമ്പില്‍ എം എല്‍ എ തുടങ്ങിയ നേതാക്കള്‍ രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പുലർച്ചെ അടൂരിലെ രാഹുലിന്റെ വീട്ടിലെത്തി തിരുവനന്തപുരം കന്റോൺമെന്റ്...
ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ആം ആദ്മിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഇന്ത്യാ മുന്നണിയുടെ ഭാഗമായുള്ള ആദ്യ സീറ്റ് വിഭജന ചര്‍ച്ചയാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ആം ആദ്മി ഭരിക്കുന്ന ഡല്‍ഹിയിലും പഞ്ചാബിലും സീറ്റ് പങ്കിടല്‍ സൂത്രവാക്യം ചര്‍ച്ച ചെയ്തതായാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്കും അശോക് ഗെലോട്ടും സീറ്റ് വിഭജന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. എഎപിയെ പ്രതിനിധീകരിച്ച് രാജ്യസഭാ എംപി സന്ദീപ് പഥക്, ഡല്‍ഹി ക്യാബിനറ്റ്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരായ വിവാദ പരാമർശത്തിൽ മന്ത്രിമാർക്കെതിരെ നടപടിയുമായി മാലിദ്വീപ് സർക്കാർ. മന്ത്രി മറിയം ഷിവുന ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് സസ്പെൻഷൻ നടപടി. മറ്റ് മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്‌തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ഇവരുടെ സോഷ്യൽ മീഡിയ പോസ്‌റ്റുകൾ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ആഡംബര റിസോർട്ടുകളാൽ സമ്പന്നമായ നൂറിലധികം ദ്വീപുകളുള്ള മാലിദ്വീപിലേക്ക് നിശ്ചയിച്ച യാത്ര റദ്ദാക്കിയതായി നിരവധി ഇന്ത്യക്കാർ സംഭവത്തിന് പിന്നാലെ...
പുതുവർഷത്തിൽ കെ എസ് ആർ ടി സിയിൽ പുത്തൻ മാറ്റം. തിരുവനന്തപുരം നഗരത്തിന്റെ കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇനി കെ എസ് ആർ ടി സിയുടെ ഇലക്ട്രിക്ക് ഓപ്പൺ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യാം. ഡീസൽ ബസ്സുകൾ ആയിരുന്നു ഇതിന് മുമ്പ് ഈ സംവിധാനത്തിനായി ഉപയോഗിച്ചതെങ്കിൽ ഇപ്പോഴുള്ളത് ഇലക്ട്രിക്ക് ബസ്സാണ് എന്നതാണ് പ്രത്യേകത. രണ്ട് ബസ്സുകൾക്കാണ് കെ എസ് ആർ ടി സി ഓർഡർ നൽകിയത്. അതിൽ ആദ്യത്തെ ബസ്സാണ് എത്തിയത്. സ്വിഫ്റ്റിന്...
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തേക്ക്. പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിയതായി ഇസ്രോ അറിയിച്ചു. 127 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഇന്ന് ഉച്ചയോടെയാണ് അന്തിമ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. വൈകുന്നേരം നാല് മണിക്കാണ് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്....
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഴിച്ചുപണിയുമായി മന്ത്രി ഗണേഷ് കുമാർ. കോർപറേഷനിൽ ചെലവ് ചുരുക്കൽ നടപടി നടപ്പാക്കാനാണ് മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം. ഇനി മുതൽ സ്പെയർ പാർട്സ് വാങ്ങലിൽ ദീർഘകാല കരാറുകൾ ഒഴിവാക്കും. ഡ്രൈവർ-കണ്ടക്ടർ തസ്തികകളിലായിരിക്കും ഇനി കൂടുതൽ നിയമനം നടക്കുക. മിനിസ്‌റ്റീരിയൽ സ്‌റ്റാഫുകൾ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്. ഒരാഴ്‌ചക്കുള്ളിൽ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കണമെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യ സഖ്യത്തില്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ വളരെ കൂടുതല്‍ സീറ്റുകള്‍ തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 40 എണ്ണത്തില്‍ ഭരിക്കുമെന്നും കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കുകയാണ്. അതേസമയം യുപിയില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ അടക്കം അഖിലേഷിനെയും എസ്പിയെയും അവഗണിച്ചിരുന്നു...
ദില്ലി: കേന്ദ്ര സർവീസിന്റെ നാലിലൊന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുകൾ ഉണ്ടെന്നാണ് ധനമന്ത്രാലയത്തിലെ ധനവ്യയവകുപ്പിന്റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 40,46,921 അംഗീകൃത തസ്‌തികയിൽ നികത്തിയത് 30,63,893 എണ്ണം മാത്രമാണ്. അതായത് ഇപ്പോഴും 24.29 ശതമാനം ഒഴിഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോർട്ട്. 2022 മാർച്ച് 31 വരെയുള്ള കണക്കാണിത്. നിലവിൽ ഒഴിവിന്റെ എണ്ണം ഉയരും. തസ്‌തികളിൽ നിന്ന് വിരമിക്കുന്നതിന് ആനുപാതികമായ നിയമനം ഉണ്ടാകുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പ്...
ഇന്ത്യൻ ക്രിക്കറ്റിൽ സവിശേഷമായ ഒരു സ്ഥാനമുള്ള താരങ്ങളിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ വേർസറ്റാലിറ്റി തന്നെയാണ് താരത്തെ വ്യത്യസ്‌തനാക്കുന്നത്. ബാറ്റിംഗിലും, ബൗളിംഗിലും. ഫീൽഡിങ്ങിലും ഒരുപോലെ ശോഭിക്കാൻ കഴിയുന്ന പാണ്ഡ്യയ്ക്ക് പക്ഷേ പരിക്ക് വലിയ വെല്ലുവിളിയാണ് കരിയറിൽ ഉണ്ടാക്കുന്നത്. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ താരം കഴിഞ്ഞ രണ്ട് മാസമായി കളിക്കളത്തിന് പുറത്താണ്. ഐപിഎല്ലിലും പാണ്ഡ്യ കളിക്കുന്ന കാര്യം സംശയത്തിലാണ്. എന്നാൽ ഇപ്പോഴിതാ താരം ഏറ്റവും പുതിയ വർക്ക്ഔട്ട് വീഡിയോ പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. പാണ്ഡ്യ...