25 in Thiruvananthapuram

ചന്ദ്രനെ തൊട്ട് ജപ്പാൻ; സ്ലിം വിജയകരമായി ലാൻഡ് ചെയ്തു, ദൗത്യം പൂർത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യം

9 months ago
TV Next
90

ബീജിം​ഗ്: ചാന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കി ജപ്പാൻ. ഇതോടെ ചന്ദ്രനിൽ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റി​ഗേറ്റിം​ഗ് മൂൺ‌ (സ്ലിം) ആണ് ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് ഇറക്കിയത്. 2023 സെപ്റ്റംബർ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്.

 

മൂൺ സ്നൈപ്പർ എന്നും അറിയപ്പെടുന്ന സ്ലിമിന്റെ പ്രിസിഷൻ ലാൻഡിം​ഗ് ടെക്നോളജി ചാന്ദ്ര പര്യവേഷണത്തിലെ ​ഗണ്യമായ പുരോ​ഗതിയെ പ്രതിനിധീകരിക്കുന്നു. വിശാലമായ ലാൻഡിം​ഗ് സോണുകൾ ലക്ഷ്യമിട്ടുള്ള മുൻ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉദ്ദേശിച്ച ലക്ഷ്യത്തിന്റെ 100 മീറ്ററിനുള്ളിൽ ( 328 അടി ) ഇറങ്ങാനാണ് സ്ലിം രൂപ കല്പന ചെയ്തത്.

 

ചന്ദ്രന്റെ മധ്യരേഖയിൽ നിന്ന് 100 മീറ്റർ അടി അകലെയാണ് സ്ലിം ലാൻഡ് ചെയ്തത് എന്നാണ് വിവരം. സാധാരണ ലാൻഡിം​ഗ് മേഖലയെക്കാൾ ഇടുങ്ങിയതാണ് ഈ പ്രദേശം. മറ്റൊരു രാജ്യത്തിനും ഈ നേട്ടം ലഭിച്ചില്ലെന്ന് സ്ലിം പ്രൊജക്ട് മാനേജർ ഷിനിചിറോ സകായ് പറഞ്ഞു. ജപ്പാനിലെ പിൻപോയിന്റെ സാങ്കേതിക വിദ്യ വരാനിരിക്കുന്ന അന്താരാഷ്ട്ര ദൗത്യങ്ങളായ ആർട്ടിമിസ് പോലുള്ള ദൗത്യങ്ങളിൽ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. രണ്ട് ചാന്ദ്ര ദൗത്യങ്ങളം റോക്കറ്റ് വിക്ഷേപണവും പരാജയപ്പെട്ടതിന് ശേഷം ആണ് ഈ വിജയം. നിലവിൽ ഇന്ത്യ , അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ ആണ് ചന്ദ്ര ദൗത്യം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്.

 

Leave a Reply