26 in Thiruvananthapuram

News

ഒമ്പതാം തവണ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നിതീഷ് കുമാർ: രണ്ട് ബിജെപി ഉപമുഖ്യമന്ത്രിമാർ

പാട്ന: ബിഹാർ മുഖ്യമന്ത്രിയായി ജെ ഡി യു നേതാവ് നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു. ഒമ്പതാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയിൽ നിന്നുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സന്തോഷ് കുമാർ സുമൻ, ശ്രാവൺ കുമാർ തുടങ്ങി ആറ് മന്ത്രിമാരും രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായി അധികാരമേറ്റു. ആർ ജെ ഡി, കോണ്‍ഗ്രസ് സഖ്യം വിട്ട നിതീഷ് കുമാർ ഇന്ന് രാവിലെ...

ന്യായ് യാത്ര യോഗത്തിൽ നിന്നും വിട്ട് നിന്ന് 9 എംഎൽഎമാർ; ബിഹാറിൽ കോൺഗ്രസിനും ആശങ്ക

പാട്ന: ബിഹാറിൽ കോൺഗ്രസിന്റെ ന്യായ് യാത്രയുമായി ബന്ധപ്പെട്ട യോഗത്തിൽ നിന്നും വിട്ട് നിന്ന് 9 എം എൽ എമാർ. യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പൂണിയയിൽ നടന്ന യോഗത്തിൽ ആകെയുള്ള 19 എം എൽ എമാരിൽ 10 പേർ മാത്രമാണ് എത്തിയത്. എന്നാൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ അഭ്യൂഹങ്ങൾ തള്ളി. യാത്രയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയവരുടെ യോഗമാണ് നടന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.   നിയമസഭാ കക്ഷി യോഗമായിരുന്നില്ല നടന്നത്. അതുകൊണ്ട് തന്നെ...

മാനനഷ്ടക്കേസ്: ട്രംപിന് തിരിച്ചടി; പരാതിക്കാരിക്ക് 83 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപ് പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 80 മില്യണ്‍ ഡോളര്‍ നല്‍കണം എന്ന് കോടതി വിധിച്ചു. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയുടേതാണ് വിധി. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി അധികം തുകയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്.   അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷമായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ ട്രംപ് അപ്പീല്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. വിധി വരും മുന്‍പേ മാന്‍ഹട്ടന്‍...

ഗ്യാൻവാപിയിൽ ക്ഷേത്രം നിലനിന്നിരുന്നു; എഎസ്ഐ റിപ്പോർട്ട് ഉദ്ധരിച്ച് ഹർജിക്കാർ, നിർണായക വഴിത്തിരിവ്

ലക്‌നൗ: വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദ് നിർമ്മിക്കുന്നതിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്ന കണ്ടെത്തലുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമ പോരാട്ടത്തിൽ നിർണായക വഴിത്തിരിവ് ആയേക്കാവുന്ന ഈ സംഭവ വികാസം ഹർജിക്കാരായ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകർ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മസ്‌ജിദ് സമുച്ചയത്തിൽ സ്ഥിരമായി ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകളായ ഹർജിക്കാരുടെ പ്രധാന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് പ്രഖ്യാപനം നടത്തിയത്, 839 പേജുള്ള രേഖ...

ശ്രീലങ്കന്‍ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു

ചെന്നൈ: ശ്രീലങ്കയില്‍ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളമ്പോ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.   പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസർ ജീപ്പ്...

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ – കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ .

ധ്യാൻ ശ്രീനിവാസനും ഷീലുഏബ്രഹാമും മുഖ്യ വേഷങ്ങളിൽ …………………………………….. ശുദ്ധനർമ്മത്തിലൂടെ രസാ കരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനവരി ഇരുപത്തിയൊന്ന് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. ഇതു താൻടാ പൊലീസ്, :സിഗ്‌നേച്ചേർ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനോജ് പാലാടനാണ് .ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം...

പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന്; ഡയസ്‌നോൺ ഉൾപ്പെടെ കടുത്ത നടപടിയുമായി സർക്കാർ

തിരുവനന്തപുരം: ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം...

കേന്ദ്ര ബജറ്റ്; വളർച്ചയ്ക്ക് കുതിപ്പേകുമോ..? ഈ അഞ്ച് കാര്യങ്ങൾ നിർണായക ഘടകങ്ങളാവും…

ന്യൂഡൽഹി: രാജ്യത്ത് ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്. വളർച്ചയ്ക്ക് കുതിപ്പേകുന്ന വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും ചില മേഖകളെ തൊട്ടുഴിയാതെ ബജറ്റ് കടന്നുപോവില്ലെന്ന് ഉറപ്പാണ്. അത്തരത്തിൽ വിവിധ മേഖകളെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിക്ഷേപകരും, വിപണി നിരീക്ഷകരും ചില പ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഈ അഭ്യൂഹങ്ങൾ എല്ലാം തന്നെ ധനമന്ത്രി നിരസിക്കുകയാണുണ്ടായത്. തന്റെ ആറാമത്തെ ബജറ്റിൽ “അതിശയകരമായ പ്രഖ്യാപനങ്ങൾ” ഒന്നുമുണ്ടാവില്ലെന്ന നിലപാടാണ് നിർമല സീതാരാമൻ അറിയിച്ചിരിക്കുന്നത്....

അയോധ്യ രാമക്ഷേത്രം: പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം, നഗരത്തിലെമ്പാടും വന്‍ സുരക്ഷാവിന്യാസം

അയോധ്യ: ഹൈന്ദവ വിശ്വാസികള്‍ തികഞ്ഞ ഭക്തിയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം. ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും. തുടര്‍ന്ന് വേദിയില്‍ ദര്‍ശകരും പ്രമുഖരും ഉള്‍പ്പെടെ ഉള്ള ഏഴായിരത്തിലധികം ആളുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മുഴുവന്‍ പരിപാടിയും തത്സമയം സംപ്രേക്ഷണം ചെയ്യും. നഗരത്തിലുടനീളം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ടണ്‍ കണക്കിന് പൂക്കളും വര്‍ണ്ണ വിളക്കുകളും കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുകയാണ്. ചടങ്ങിലേക്കുള്ള പ്രത്യേക ക്ഷണിതാക്കള്‍...

ചന്ദ്രനെ തൊട്ട് ജപ്പാൻ; സ്ലിം വിജയകരമായി ലാൻഡ് ചെയ്തു, ദൗത്യം പൂർത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യം

ബീജിം​ഗ്: ചാന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കി ജപ്പാൻ. ഇതോടെ ചന്ദ്രനിൽ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റി​ഗേറ്റിം​ഗ് മൂൺ‌ (സ്ലിം) ആണ് ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് ഇറക്കിയത്. 2023 സെപ്റ്റംബർ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്.   മൂൺ സ്നൈപ്പർ എന്നും അറിയപ്പെടുന്ന സ്ലിമിന്റെ പ്രിസിഷൻ ലാൻഡിം​ഗ് ടെക്നോളജി ചാന്ദ്ര പര്യവേഷണത്തിലെ ​ഗണ്യമായ പുരോ​ഗതിയെ പ്രതിനിധീകരിക്കുന്നു. വിശാലമായ ലാൻഡിം​ഗ് സോണുകൾ ലക്ഷ്യമിട്ടുള്ള മുൻ...