ബാര്‍ബഡോസ്: 11 വര്‍ഷത്തിന് ശേഷം ഒരു ഐസിസി ട്രോഫിയെന്ന ഇന്ത്യയുടെ മോഹം പൂവണിഞ്ഞു. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യക്ക് കിരീടം. ജയിച്ചുവെന്ന് ഉറപ്പിച്ച മത്സരമാണ് ദക്ഷിണാഫ്രിക്ക കളഞ്ഞുകുളിച്ചത്. അവസാന മൂന്നോവറിലെ ഗംഭീര ബൗളിംഗാണ് ഇന്ത്യക്ക് മത്സരം സമ്മാനിച്ചത്. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ ഓവറുകളായിരുന്നു ഇത്. അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക് പാണ്ഡ്യ ഗംഭീര പ്രകടനവും പുറത്തെടുത്തു. മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അവസാന ഓവറില്‍ ഞെട്ടിച്ച ക്യാച്ചെടുത്താണ്...
തിരുവനന്തപുരം: കളിയാക്കാവിളയിൽ ക്വാറി വ്യവസായി ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽ കുമാറിന്റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ എടുത്ത വാഹനം തക്കല ഡി വൈ എസ് പി ഓഫീസിലേക്ക് മാറ്റി. കേസിവ്‍ സുനിൽ കുമാറിനായി തമിഴ്നാട് പോലീസ് തിരച്ചിൽ ഊർജീതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ദീപുവിനെ കൊലപ്പെടുത്താൻ സർജിക്കൽ ബ്ലേഡും ഗ്ലൗസും...
Karakonam SP RENJITH, the man who attracted the eyes of whole world through dedicating adventurous attempt in karate which may even end his life.He is known for his innovative ideas and passion with karate. At the moment he introduced a new module of attempt to the world which is running expeditiously through social media.Taking pushups...
ന്യൂഡൽഹി: മോദി സർക്കാരിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചെന്നും, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം എടുത്ത് പറയേണ്ടതാണെന്നും രാഷ്‌ട്രപതി. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്‌തു. സർക്കാർ റിക്രൂട്ട്‌മെന്റുകളിലും പരീക്ഷകളിലും സുതാര്യത അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയും പരീക്ഷകളിലെ ക്രമക്കേടുകളും ഉയർന്ന തലത്തിൽ അന്വേഷിക്കുന്നുണ്ട്. വിഷയത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ദ്രൗപതി മുർമു ആവശ്യപ്പെട്ടു. യുജിസി-നെറ്റ്, നീറ്റ് പരീക്ഷകളിൽ...
നമ്മുടെ രാജ്യത്തെ സാർവത്രിക തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് മാറിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. നിലവിൽ ഒട്ടുമിക്ക സർക്കാർ-സ്വകാര്യ സേവനങ്ങൾക്കും ബാങ്ക് ഇടപാടുകൾക്കും ഒക്കെ ആധാർ നിർബന്ധമാണ്. അതുകൊണ്ട് തന്നെ വിവിധ രേഖകളുമായി ആധാർ ബന്ധപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്. രാജ്യത്തെ പൗരന്മാരുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി യഥാർത്ഥത്തിൽ ജൂൺ മുപ്പതിന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് സർക്കാർ ഇതിന്റെ സമയപരിധി നീട്ടിയത്. നിലവിൽ...
പാറശ്ശാല :- മഹാദേവ യോഗ സെന്ററിന്റെ നേതൃത്വത്തിൽ യോഗാദിന വാരാഘോഷങ്ങളുടെ ഭാഗമായി “യോഗ ബോധന ക്യാമ്പൈനും, എട്ടാമത് വാർഷികാഘോഷങ്ങളും” പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.L.മഞ്ചുസ്മിത ഉത്ഘാടനം ചെയ്തു. യോഗ സെന്റർ പ്രിൻസിപ്പൾ R.S അംബികയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ളോക്കുപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ ശ്രീമതി.വിനിതകുമാരി മുഖ്യ അതിഥിയായി പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ പാറശ്ശാല ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.M.സെയ്ദലി യോഗാവബോധന ക്ലാസെടുത്തു. തദവസരത്തിൽ പ്രശസ്ത സിനിമാ, സീരിയൽ,നാടക നടൻ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. വടക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ബാക്കിയുള്ള അഞ്ച് ജില്ലകളിലും ഇന്ന്...
നിത അംബാനി ആഡംബര പ്രിയയാണെന്ന് അറിയാത്തവര്‍ ആരുമുണ്ടാവില്ല. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം നിത ഏറ്റവും ബെസ്റ്റ് ലുക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ആനന്ദ് അംബാനിയുടെ രണ്ടാം പ്രീവെഡ്ഡിംഗിലെ നിതയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ തരംഗമായി നില്‍ക്കുന്നത്. ക്രൂയിസ് ഷിപ്പില്‍ വെച്ചായിരുന്നു ഈ പ്രീവെഡ്ഡിംഗ് നടന്നത്. ഇറ്റലി മുതല്‍ ദക്ഷിണ ഫ്രാന്‍സ് വരെ നീളുന്നതായിരുന്നു ഈ യാത്ര. പോപ്പ് ഗായകരായ ബാക് സ്ട്രീറ്റ് ബോയ്‌സ് അടക്കമുള്ളവര്‍ ചടങ്ങില്‍ പാടാന്‍ എത്തിയിരുന്നു. എന്നാല്‍ നിതയുടെ ലുക്ക് വൈറലാവാന്‍ കാരണം ഹെയര്‍ സ്റ്റൈലിസ്റ്റായ അമിത്...
ന്യൂഡൽഹി: നീറ്റ് യു ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ബീഹാർ, ഗുജറാത്ത് ഹരിയാന എന്നിവിടങ്ങളിലെ അറസ്റ്റുകൾ, നീറ്റ് പരീക്ഷ പ്രക്രിയയിൽ ആസൂത്രിതവും സംഘടിതവുമായ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവ കേന്ദ്രമായി മാറി. 24 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുൽ ഗാന്ധി...
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗള്‍ഫിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. ഒരാള്‍ ഐസിയുവിലാണ്. എന്നാല്‍ ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്....