23 in Thiruvananthapuram
TV Next News > News > Kerala > Local > നീറ്റ് പരീക്ഷ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവ കേന്ദ്രമായി മാറിയെന്ന് രാഹുൽ

നീറ്റ് പരീക്ഷ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവ കേന്ദ്രമായി മാറിയെന്ന് രാഹുൽ

4 months ago
TV Next
80

ന്യൂഡൽഹി: നീറ്റ് യു ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ വിമർശിച്ച് രാഹുൽ ​ഗാന്ധി. ബീ​ഹാർ, ​ഗുജറാത്ത് ഹരിയാന എന്നിവിടങ്ങളിലെ അറസ്റ്റുകൾ, നീറ്റ് പരീക്ഷ പ്രക്രിയയിൽ ആസൂത്രിതവും സംഘടിതവുമായ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവ കേന്ദ്രമായി മാറി. 24 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. തങ്ങളുടെ പ്രകടന പത്രികയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശനമായ നിയമങ്ങൾ കൊണ്ട് വന്ന് യുവതയുടെ ഭാവി സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റും. രാജ്യത്തെ യുവതയുടെ ശബ്ദം തെരുവുകൾ മുതൽ പാർലമെന്റ് വരെ ഉയർത്തും. കർശന നയങ്ങൾ വികസിപ്പിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലത്താനും പ്രതിജ്ഞാബദ്ധരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

നീറ്റ് യു ജി പരീക്ഷ ചോദ്യ പേപ്പർ ചോർച്ച വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി എൻ ടി എ യ്ക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വ വിമർശനം. നീറ്റ് പരീക്ഷ ക്രമക്കേടിൽ 0. 01 ശതമാനം വീഴ്ച ഉണ്ടായെങ്കിൽ പോലും നടപടി വേണം എന്നും പരീക്ഷ നടത്തിപ്പിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ എൻ ടി എ തിരുത്താൻ തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

ദേശീയ മെഡിക്കല്ഡ‍ പ്രവേശന പരീക്ഷയായ നീറ്റ് – യു ജി പരീക്ഷയിൽ ഇത്തവണ 67 പേരാണ് ഒന്നാം റാങ്ക് നേടിയത്. ഇത്രയേറെ പേർ ഒന്നാം റാങ്ക് നേടുന്നത് ആദ്യമായാണ്. ഹരിയാനയിലെ ഒരു സെന്റരിൽ നിന്ന് മാത്രം ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതായി ആരോപണം ഉയർന്നിരുന്നു.

2020 ൽ രണ്ട് പേർക്കും 2021 ൽ മൂന്ന് പേർക്കും 2023 ൽ രണ്ട് പേർക്കുമാണ് മുഴുവൻ മാർക്ക് ലഭിച്ചത്. 2022 ൽ നാല് പേർ ഒന്നാം റാങ്ക് നേടിയിരുന്നെങ്കിലും 715 ആയിരുന്നു സ്കോർ. ഇത്തവണ ഒന്നാം റാങ്കിൽ മാത്രമല്ല, താഴയുള്ള മറ്റ് റാങ്കുകളിലും സ്കോർ ഉയർന്നതാണ്. ആരോപണങ്ങൾ ശക്തമായതോടെ 44 പേർക്ക് മുഴുവൻ മാർക്കും കിട്ടിയത് ​ഗ്രേസ് മാർക്കിലൂടെയാണ് എന്ന് എൻ ഐ ടി എ ചെയർമാൻ സുബോദ് കുമാർ സിം​ഗ് പറഞ്ഞു,

Leave a Reply