തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ച് മാതൃഭൂമി ന്യൂസ് പി മാര്‍ക് സര്‍വേ. ഡിഎംകെ, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 36 മുതല്‍ 39 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം എന്‍ഡിഎ സഖ്യത്തിന് പരമാവധി രണ്ട് സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് പരമാവധി രണ്ട് സീറ്റ് ലഭിക്കാമെന്നും സര്‍വേ പറയുന്നു. ഇത്തവണ ബിജെപി അണ്ണാഡിഎംകെ സഖ്യമില്ലാതെയാണ് തമിഴ്‌നാട്ടില്‍ മ്ത്സരിക്കുന്നത്. ഇത് തിരിച്ചടിയാവുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്. ...
പാലക്കാട്: ബി ജെ പിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തും. മണ്ഡലത്തില്‍ റോഡ് ഷോ ഉള്‍പ്പെടേയുള്ള പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നേരത്തെ പത്തനംതിട്ടയിലും തൃശൂരിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നെങ്കിലും ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. രാവിലെ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടർന്ന് രാവിലെ 9.30ഓടെ അഞ്ചുവിളക്കു പരിസരത്തു നിന്ന് സുൽത്താൻപേട്ട...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. നിബന്ധനകളോട് ആണ് അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ബി ജെ പി കോയമ്പത്തൂർ ജില്ല പ്രസിഡന്റിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന റോഡ് ഷോയ്ക്ക് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് പോലീസ് നേരത്തെ അനുമതി നിഷേധിച്ചരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. നിബന്ധനകളോട് ആണ് അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ബി...
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയില്‍ എത്തും. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനമെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം ആദ്യാമായിട്ടാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് പ്രചരണത്തിന് എത്തുന്നത്. അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിലേക്ക് എത്തുമ്പോള്‍ റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്തിടെ പാർട്ടിയിലേക്ക് എത്തിയ പത്മജ വേണുഗോപാല്‍ ഉള്‍പ്പെടേയുള്ളവരും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ എന്‍ ഡി എയുടെ പ്രചാരണവിഷയങ്ങളും അജൻഡയും വ്യക്തമാക്കുന്ന തരത്തിലുള്ള പ്രസംഗമായിരിക്കും...
ആപ്പിളിനെ കുറിച്ചും ഐഫോണിനെ കുറിച്ചുമുള്ള വാർത്തകൾ എത്ര കേട്ടാലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മതിയാവില്ല. സംഭവം ആൾക്ക് ഇത്തിരി വില കൂടുതലാണെങ്കിലും അതിനൊത്ത ആരാധകരും ഐഫോണിനുണ്ട് എന്നതാണ് വാസ്‌തവം. ഏതൊക്കെ മോഡലുകൾ വിപണിയിൽ എത്തിയാലും ഐഫോണിന്റെ ജനപ്രീതി ഒരു കോട്ടവും സംഭവിക്കാൻ ഇടയില്ല എന്നതിനെ ഉദാഹരണമാണ് ഐഫോൺ 15 സീരീസിന് ഉൾപ്പെടെ ലഭിച്ച സ്വീകാര്യത. ഇപ്പോഴിതാ ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16നെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സജീവമാകുന്ന വേളയിൽ അത് ഏറ്റെടുക്കുകയാണ് ഇന്ത്യൻ ആപ്പിൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ( ശനിയും ഞായറും) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39° സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38° സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36° സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യത ഉള്ളതായി കലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി...
ന്യൂദല്‍ഹി: പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധം പുനരാരംഭിക്കുന്നു. മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപകമായി തീവണ്ടി തടയല്‍ സമരം നടത്തിയാണ് പ്രതിഷേധം പുനരാരംഭിക്കുക എന്ന് കര്‍ഷക നേതാക്കളായ സര്‍വാന്‍ സിംഗ് പന്ദേറും ജഗ്ജിത് സിംഗ് ദല്ലേവാളും പ്രഖ്യാപിച്ചു. കര്‍ഷകര്‍ മാര്‍ച്ച് 6 ന് സമാധാനപരമായ രീതിയില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ ജന്മദേശമായ പഞ്ചാബിലെ ബല്ലോഹ് ഗ്രാമത്തില്‍...
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൗരത്വ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും പൗരത്വ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൗരത്വ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറായിട്ടുണ്ട്. ഇതിന്റെ ട്രയല്‍ റണ്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30 ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും 9...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് ഇനി പുതിയ ലക്ഷ്യസ്ഥാനം. ഇതിന്റെ ദൈർഘ്യം മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേ ഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. റെയില്‍വേ ബോര്‍ഡ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. എന്നാൽ മംഗലാപുരം വരെയുള്ള...
മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ നാളായി അതൃപ്തനാണ് അശോക് ചവാന്‍. വരും ദിവസം തന്നെ അശോക് ചവാന്‍ പാര്‍ട്ടി ബി ജെ പിയില്‍ ചേരാനാണ് സാധ്യത. തിങ്കളാഴ്ച മുംബൈയില്‍ വെച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുമായി ചവാന്‍ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിരവധി നേതാക്കള്‍ ബി...