23 in Thiruvananthapuram

മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോ; അനുമതി നൽകി മ​ദ്രാസ് ഹൈക്കോടതി

7 months ago
TV Next
74

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. നിബന്ധനകളോട് ആണ് അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ബി ജെ പി കോയമ്പത്തൂർ ജില്ല പ്രസിഡന്റിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാ​ഗമായി തിങ്കളാഴ്ച നടത്താനിരുന്ന റോഡ് ഷോയ്ക്ക് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് പോലീസ് നേരത്തെ അനുമതി നിഷേധിച്ചരുന്നത്.

എന്നാൽ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ തുല്യ ഉത്തരവാദിത്തം പോലീസ് ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. മാർച്ച് 18 നാണ് കോയമ്പത്തൂർ ന​ഗരത്തിൽ നാല് കിലോ മീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ . 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പൊതുവേ ബി ജെ പിക്ക് മേൽക്കൈ ലഭിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഈ വാരാന്ത്യത്തിൽ പ്രധാനമന്ത്രി മെ​ഗാ പ്രചാരണം നടത്തുന്നത്. ഈ തിരഞ്ഞെടുപ്പിൽ 370 സീറ്റുകൾ നേടുക എന്നതാണ് ബി ജെപി യുടെ ലക്ഷ്യം. ബി ജെ പിക്ക് തമിഴ്നാട്ടിൽ ശക്തമായ സാന്നിധ്യമില്ല. പക്ഷേ കോയമ്പത്തൂരിൽ പാർട്ടിക്ക് താരതമ്യേന ശക്തമായ സാന്നിദ്ധ്യം ഉണ്ട്. 1998 ൽ മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്ധ്വാനിയെ ലക്ഷ്യമിട്ട് ന​ഗരത്തിലുണ്ടായ സ്ഫോടന പരമ്പരകൾ നടന്നിരുന്നു. ആ സ്ഫോടനങ്ങളിൽ 60 പേർ മരിച്ചിരുന്നു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വളരെ കുറഞ്ഞ വോട്ട് വിഹിതം മാത്രമാണ് ലഭിച്ചത്. ബി ജെ പി – എ ഡി എം കെ ബന്ധം തകർന്നുവെങ്കിലും തന്റെ മുൻ സഖ്യകക്ഷികളിലേക്ക് എത്തുന്നതിൽ നിന്ന് പ്രധാനമന്ത്രിയെ തടഞ്ഞിട്ടില്ല. ഈ ആഴ്ച ആദ്യം എ ഐഎ ഡി എം കെ ഐക്കണും മുൻ മുഖ്യമന്ത്രിയുമായ ജെ ജയലളിതയെ അദ്ദേഹം പ്രശംസിച്ചിരുന്നു. അതേ സമയം എ ഐ എ ഡി എം കെ തളർച്ചയുടെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല, തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉറച്ചുനിൽക്കുകയാണ്

Leave a Reply