ചെന്നൈ: ശ്രീലങ്കയില്‍ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളമ്പോ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസർ ജീപ്പ്...
ന്യൂഡൽഹി: രാജ്യത്ത് ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്. വളർച്ചയ്ക്ക് കുതിപ്പേകുന്ന വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും ചില മേഖകളെ തൊട്ടുഴിയാതെ ബജറ്റ് കടന്നുപോവില്ലെന്ന് ഉറപ്പാണ്. അത്തരത്തിൽ വിവിധ മേഖകളെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിക്ഷേപകരും, വിപണി നിരീക്ഷകരും ചില പ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഈ അഭ്യൂഹങ്ങൾ എല്ലാം തന്നെ ധനമന്ത്രി നിരസിക്കുകയാണുണ്ടായത്. തന്റെ ആറാമത്തെ ബജറ്റിൽ “അതിശയകരമായ പ്രഖ്യാപനങ്ങൾ” ഒന്നുമുണ്ടാവില്ലെന്ന നിലപാടാണ് നിർമല സീതാരാമൻ അറിയിച്ചിരിക്കുന്നത്....
അയോധ്യ: ഹൈന്ദവ വിശ്വാസികള്‍ തികഞ്ഞ ഭക്തിയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം. ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും. തുടര്‍ന്ന് വേദിയില്‍ ദര്‍ശകരും പ്രമുഖരും ഉള്‍പ്പെടെ ഉള്ള ഏഴായിരത്തിലധികം ആളുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മുഴുവന്‍ പരിപാടിയും തത്സമയം സംപ്രേക്ഷണം ചെയ്യും. നഗരത്തിലുടനീളം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ടണ്‍ കണക്കിന് പൂക്കളും വര്‍ണ്ണ വിളക്കുകളും കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുകയാണ്. ചടങ്ങിലേക്കുള്ള പ്രത്യേക ക്ഷണിതാക്കള്‍...
ബീജിംഗ്: ചാന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കി ജപ്പാൻ. ഇതോടെ ചന്ദ്രനിൽ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (സ്ലിം) ആണ് ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് ഇറക്കിയത്. 2023 സെപ്റ്റംബർ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്. മൂൺ സ്നൈപ്പർ എന്നും അറിയപ്പെടുന്ന സ്ലിമിന്റെ പ്രിസിഷൻ ലാൻഡിംഗ് ടെക്നോളജി ചാന്ദ്ര പര്യവേഷണത്തിലെ ഗണ്യമായ പുരോഗതിയെ പ്രതിനിധീകരിക്കുന്നു. വിശാലമായ ലാൻഡിംഗ് സോണുകൾ ലക്ഷ്യമിട്ടുള്ള മുൻ...
ന്യൂഡൽഹി: ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർശനമായ ആചാരങ്ങളും വ്രതങ്ങളും പാലിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കർശനമായി “യാം നിയമങ്ങൾ” പാലിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 11 ദിവസം അദ്ദേഹം വ്രതം തുടരും. ധ്യാനവും മനസ്സും ശരീരവും ശുദ്ധീകരിക്കലും ഉള്ളി, വെളുത്തുള്ളി എന്നിങ്ങനെയുള്ള പല വസ്തുക്കളും ഒഴിവാക്കുന്ന പ്രത്യേക “സാത്വിക്” ഭക്ഷണവും ഉൾപ്പെടുന്നു. ഒരു പുതപ്പ് മാത്രം പുതച്ച് തറിയിലാണ് അദ്ദേഹം കിടക്കുക. തേങ്ങാ വെള്ളം...
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടി ആണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡിലെ കൊഹിമയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജനുവരി 22ലെ പരിപാടി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നരേന്ദ്ര മോദിയുടെ ഒരു സമ്പൂര്‍ണ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. അത് പൂര്‍ണമായും ഒരു ബിജെപി-ആര്‍എസ്എസ് പരിപാടിയാണ്. അതുകൊണ്ടാണ് ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിയത്, രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ എല്ലാ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കണ്ണും നട്ടിരിക്കുകയാണ് രാജ്യം മുഴുവൻ. വിവിധ മേഖലകളെ പരിഗണിച്ചും, ചിലതിനെ തൊട്ടുഴിഞ്ഞും ഒക്കെ കടന്നുപോവുമെന്ന കരുതപ്പെടുന്ന ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്. അതുകൊണ്ട് തന്നെ ചില ഇളവുകളും ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു....
പത്തനംതിട്ട: ശബരിമലയിൽ മകര വിളക്ക് ദർശനം ഇന്ന്. മകര ജ്യോതി, വിളക്ക് ദർശനത്തിനായി സന്നിധാനത്ത് ഭക്തജന പ്രവാഹം തുടരുകയാണ്. തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ട് ആറ് മണിയോടെ സന്നിധാനത്തെത്തും. തുടർന്നാണ് ദീപാരാധാന നടക്കുക. ഇതിന് പിന്നാലെ പൊന്നമ്പലമേട്ടിൽ വിളക്കും തെളിയും. ദർശന സായൂജ്യത്തിനായി ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തന്നെ തുടരുകയാണ്. മകര സംക്രമ പൂജ ഇന്ന് പുലർച്ചെ 2.45ന് നടന്നു. സൂര്യൻ ധനു രാശിയിൽ നിന്നു മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് സംക്രമ പൂജ. ശക്തമായ സുരക്ഷാ...
തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. ശബരിമല മകരവിളക്ക്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് ഈ ജില്ലകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. മകരശീവേലി പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടും അവധി...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറിസ്റ്റില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം. വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നൈറ്റ് മാര്‍ച്ച് എന്ന പ്രതിഷേധം. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ക്ലിഫ് ഹൗസിലും പരിസരപ്രദേശത്തും ഒരുക്കിയത്. രാജ്ഭവന് മുന്നില്‍ നിന്നും ആരംഭിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്കായിരുന്നു മാര്‍ച്ച്. നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. പ്രതിഷേധക്കാര്‍...