31 in Thiruvananthapuram

National

‘ടൊവിനോയും അനന്യയുമൊന്നും രാജി വെക്കാൻ തയ്യാറായിരുന്നില്ല’; എന്താണ് സംഭവിച്ചത്? തുറന്നടിച്ച് സരയു

ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർ വിവാദങ്ങൾക്കും പിന്നാലെ താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമ മേഖലയെ ‘ഞെട്ടിച്ച’ പ്രഖ്യാപനം സംഘടന അറിയിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി അനിവാര്യമാണെന്ന നിലപാട് സംഘടന അധ്യക്ഷൻ മോഹൻലാൽ അറിയിക്കുകയായിരുന്നുവെന്നും ഭരണസമിതിയിലെ മറ്റുള്ളവർ രാജിയെ അനുകൂലിക്കുകയുമായിരുന്നുവെന്നുമാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. രാജിവെയ്ക്കാൻ തയ്യാറല്ലെന്ന നിലപാടാണ് യോഗത്തിൽ അറിയിച്ചതെന്ന് നടി സരയു വ്യക്തമാക്കി. മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്,...

‘ ഇത് അനിവാര്യമായിരുന്നു’ ഡബ്ല്യുസിസിയുടെ പോസ്റ്റ് പങ്ക് വെച്ച് മഞ്ജു വാര്യര്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം നേരിടുന്നതിനിടെ വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യു സി സി) ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച് നടി മഞ്ജു വാര്യര്‍. അനിവാര്യമായ വിശദീകരണം എന്ന കുറിപ്പോടെ പവര്‍, ലൗ സ്‌മൈലികളോടെയാണ് മഞ്ജു ഡബ്ല്യു സി സിയുടെ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മഞ്ജു വാര്യരെ ലക്ഷ്യമിട്ട് വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു. ഡബ്ല്യു സി സി സ്ഥാപക അംഗങ്ങളിലൊരാള്‍ മലയാള സിനിമയില്‍ ഒരു...

യൂട്യൂബിൽ ക്രിസ്റ്റ്യാനോ തരംഗം..

യൂട്യൂബിൽ ക്രിസ്റ്റ്യാനോ തരംഗം.. പുതിയ ചാനൽ ആരംഭിച്ച് ഒന്നര മണിക്കൂർ പിന്നിടും മുമ്പേ 1 മില്യൺ സബ്സ്ക്രൈബേഴ്‌സ് പിന്നിട്ട റോണോ ഒരു ദിവസം കൊണ്ട് 10 മില്യൺ പൂർത്തിയാക്കി. യൂട്യൂബിൻ്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ രണ്ട് നാഴികക്കല്ലും പിന്നിടുന്ന താരമാണ് റോണോ.

ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്; കര്‍ഫ്യൂ ഇന്ന് പിന്‍വലിക്കുമെന്ന് സൈന്യം

ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് രാജ്യം വിട്ടതോടെയാണ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ഷെയ്ഖ് ഹസീന രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ ഏറ്റവും വലിയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി രാഷ്ട്രീയ എതിരാളികളാണ് ഹസീനയും സിയയും. അതിനിടെ രാജ്യത്ത് ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് ബംഗ്ലാദേശ്...

യുഎഇക്കാര്‍ക്ക് ആശ്വസിക്കാം, ഈര്‍പ്പത്തിന്റെ അളവ് കുറയുന്നു; ഇന്നത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

അബുദാബി: യു എ ഇയില്‍ ഇന്ന് സാമാന്യം ഭേദപ്പെട്ട കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായ ആകാശം ദൃശ്യമാകും എന്നും എന്‍ എം സി പ്രവചിക്കുന്നു. ദിവസം മുഴുവന്‍ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. ഈ കാറ്റ് ഇടയ്ക്കിടെ ഉന്മേഷദായകമായേക്കാം എന്നും എന്‍ എം സി ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതേസമയം ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ക്കും കാരണമാകും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായേക്കും....

റഷ്യ ഇന്ത്യയുടെ വിശ്വസ്‌തനായ കൂട്ടാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; പുടിന്റെ നേതൃത്വത്തിനും പ്രശംസ

മോസ്‌കോ: റഷ്യയെ വിശ്വസ്‌ത സഖ്യകക്ഷിയെന്നും എത് സാഹചര്യത്തിലും തുണയ്ക്ക് എത്തുന്ന സുഹൃത്തെന്നും വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിൽ എത്തിയതായിരുന്നു മോദി. യാത്രയും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനായി കസാനിലും യെക്കാറ്റെറിൻബർഗിലും രണ്ട് പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചോവ്വാഴ്‌ച രാവിലെ മോസ്‌കോയിൽ നടന്ന ഒരു സമ്മേളനത്തിലാണ് മോദിയുടെ പ്രസ്‌താവന. റഷ്യയിലെ ഇന്ത്യൻ സമൂഹത്തിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മോദി. “റഷ്യ എന്ന വാക്ക് കേൾക്കുമ്പോൾ, ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം...

ഓൾ ഗവൺമെന്റ് കോൺട്രാക്ടർസ് ഫെഡറേഷൻ രാജ്ഭവൻ മാർച്ച് പിടിഎ റഹിം MLA ഉദ്ഘാടനം ചെയ്തു.

  കരാറുകാരുടെ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണ മെന്ന് ഉദ്ഘാടന പ്രസംഗത്തിൽ AGCF സംസ്ഥാന പ്രസിഡന്റ് പിടിഎ റഹിം MLA ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻ്റ് കെ. രത്നാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഞ്ചേശ്വരം MLA എ.കെ.എം. അശ്റഫ്, ജനറൽ സെക്രട്ടറി പി. നാഗരത്നൻ, ജോയിൻ്റ് സെക്രട്ടറിമാരായ വി. മോഹനൻ, എം. അബൂബക്കർ, വൈസ് പ്രസിഡൻ്റ് എം. സുകുമാരൻ, സെൻട്രൽ കമ്മറ്റി അംഗം എൻ. റിയാസ് എൻ എന്നിവർ പ്രസംഗിച്ചു. തൊഴിൽ എന്ന നിലയിൽ...

ഹാത്രാസ് ദുരന്തം: മരിച്ച 116 പേരിൽ 72 പേരെ തിരിച്ചറിഞ്ഞു, അപകട സ്ഥലം യോ​ഗി ആദിത്യനാഥ് സന്ദർശിക്കും

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരിക്കിലും പെട്ട് മരിച്ച 116 പേരിൽ 72 പേരെ തിരിച്ചറിഞ്ഞു. അപകട സ്ഥലം മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ പരിക്കേറ്റവരോട് സംസാരിച്ചിട്ടുണ്ടെന്നും തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിക്കുകയും 22 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ബി ജെ പി എം എൽ എ അസിം അരുൺ പറഞ്ഞു.   സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടും. ഡി...

കിരീടം ചൂടി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് വീഴ്ത്തി

ബാര്‍ബഡോസ്: 11 വര്‍ഷത്തിന് ശേഷം ഒരു ഐസിസി ട്രോഫിയെന്ന ഇന്ത്യയുടെ മോഹം പൂവണിഞ്ഞു. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യക്ക് കിരീടം. ജയിച്ചുവെന്ന് ഉറപ്പിച്ച മത്സരമാണ് ദക്ഷിണാഫ്രിക്ക കളഞ്ഞുകുളിച്ചത്. അവസാന മൂന്നോവറിലെ ഗംഭീര ബൗളിംഗാണ് ഇന്ത്യക്ക് മത്സരം സമ്മാനിച്ചത്.   ജസ്പ്രീത് ബുംറ,  അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ ഓവറുകളായിരുന്നു ഇത്. അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക് പാണ്ഡ്യ ഗംഭീര പ്രകടനവും പുറത്തെടുത്തു. മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അവസാന ഓവറില്‍ ഞെട്ടിച്ച ക്യാച്ചെടുത്താണ്...

‘ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്ത് പറയേണ്ടത്’; നയ പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി

ന്യൂഡൽഹി: മോദി സർക്കാരിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചെന്നും, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം എടുത്ത് പറയേണ്ടതാണെന്നും രാഷ്‌ട്രപതി. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്‌തു.   സർക്കാർ റിക്രൂട്ട്‌മെന്റുകളിലും പരീക്ഷകളിലും സുതാര്യത അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയും പരീക്ഷകളിലെ ക്രമക്കേടുകളും ഉയർന്ന തലത്തിൽ അന്വേഷിക്കുന്നുണ്ട്. വിഷയത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ദ്രൗപതി മുർമു ആവശ്യപ്പെട്ടു. യുജിസി-നെറ്റ്, നീറ്റ് പരീക്ഷകളിൽ...