കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ സിദ്ദീഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം തള്ളിയതിനാല്‍ ഒളിവിലിരുന്നാണ് സിദ്ദീഖ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അതിനാല്‍ തന്നെ സിദ്ദീഖിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് സുപ്രീം കോടതി വിധി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഒരാഴ്ച കഴിഞ്ഞിട്ടും സിദ്ദീഖിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇത് പൊലീസിന് വലിയ വിമര്‍ശനമാണ് വരുത്തിവെച്ചത്. കൊച്ചിയില്‍ തന്നെ...
മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വീണ്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സ്വര്‍ണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തലക്ക് വെളിവില്ലാത്തതാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്ക് പങ്കുണ്ട് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടേ ഇരിക്കട്ടെയെന്നും സ്വര്‍ണം കൊണ്ട് കൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും അന്‍വര്‍ ചോദിച്ചു. മനപൂര്‍വമാണ് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു എസ് പി മാത്രം വിചാരിച്ചാല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ കൊമോറിൻ തീരം മുതൽ റായൽസീമ വരെയാണ് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
ന്യൂഡല്‍ഹി: കാര്‍ വിപണിയില്‍ മാരുതി സുസുക്കൊപ്പം കടുത്ത പോരാട്ടത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. ഒന്നിനൊന്ന് മികച്ച കാറുകളാണ് ടാറ്റ ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു കാര്‍ കൂടി എത്തിയിരിക്കുകയാണ്. ടാറ്റയുടെ നെക്‌സോണ്‍ സിഎന്‍ജിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ദീര്‍ഘകാലമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാറാണിത്. നെക്‌സോണ്‍ എട്ട് വേരിയന്റുകളില്‍ ഇപ്പോള്‍ ലഭ്യമാവും. 8.99 ലക്ഷം രൂപയാണ് ഈ സ്റ്റൈലിഷ് കാറിന്റെ എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍, ഇവി, സിഎന്‍ജി ഓപ്ഷനുകളില്‍ ഇപ്പോള്‍ ടാറ്റയുടെ നെക്‌സോണ്‍ ലഭ്യമാവുക. ...
പാട്‌ന: ബിഹാറില്‍ കുട്ടികളടക്കം 46 പേര്‍ മുങ്ങിമരിച്ച് വന്‍ ദുരന്തം. ‘ജിതിയ’ അഥവാ ‘ജിവിത്പുത്രിക’ എന്ന ചടങ്ങിനിടെയാണ് സംഭവം. മരിച്ചവരില്‍ 37 പേര്‍ കുട്ടികളും ഏഴ് പേര് സ്ത്രീകളുമാണ് എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്ക്, പടിഞ്ഞാറ് ചമ്പാരന്‍, ഔറംഗബാദ്, കൈമൂര്‍, ബക്സര്‍, സിവാന്‍, റോഹ്താസ്, സരണ്‍, പട്ന, വൈശാലി, മുസാഫര്‍പൂര്‍, സമസ്തിപൂര്‍, ഗോപാല്‍ഗഞ്ച്, അര്‍വാള്‍ ജില്ലകളിലാണ് മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം...
മുഖ്യമന്ത്രി പിണറായി വിജയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ എംഎൽഎ. പിണറായി എന്ന സര്യൻ കെട്ട് പോയെന്നും പി ശശി കാട്ടുകള്ളനാണെന്നും അദ്ദേഹം വിമർശിച്ചു. ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിന് ഇല്ലെന്നും പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വിമർശിച്ചു. ‘അഞ്ചുമിനിറ്റാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരമണിക്കൂര്‍ കണ്ടെന്ന് ഞാന്‍ തള്ളാന്‍ ഉദ്ദേശിച്ചതല്ല. മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചതെന്ന് കേരളത്തിലെ സഖാക്കൾ അറിയണം. പോലീസിന്റെ ഏകപക്ഷീയവും വർഗീയവുമായ നിലപാടിനെതിരെ...
ഡൽഹി: കാൽസ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ, പ്രമേഹ ഗുളികകൾ, ഉയർന്ന രക്ത സമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിന്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഏറ്റവും പുതിയ പ്രതിമാസ ഡ്രഗ് അലേർട്ട് ലിസ്റ്റിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ( സി ഡി എസ് സി ഒ ) 50 ലധികം മരുന്നുകളെ നിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു വൈറ്റമിൻ സി, ഡി 3 ഗുണികകൾ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ...
അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാവും. പരിശോധനക്കായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനകം തന്നെ ഫലം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ന് വൈകീട്ടോടെയോ നാളെയോടെയോ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകാനാണ് സാധ്യത. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സാമ്പിൾ ശേഖരിച്ചത്. നിലവിൽ കാർവാർ കിംസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അർജുന്റെ അസ്ഥിയുടെ ഒരു ഭാഗം മംഗളൂരുവിലെ എഫ്എസ്എൽ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ...
ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ...
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മിക്ക മണ്ഡലങ്ങളിലും വിഘടനവാദികളുടെ പ്രവർത്തനങ്ങള്‍ സജീവമായതിനാല്‍ പഴുതടച്ചുള്ള സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ആകെ 239 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 26 ലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദായക അവകാശം ഉപയോഗപ്പെടുത്തുകയും ചെയ്യും. കംഗൻ (എസ്ടി), ഗന്ദർബാൽ, ഹസ്രത്ബാൽ, ഖൻയാർ, ഹബ്ബകടൽ, ലാൽ ചൗക്ക്, ചന്നപ്പോര, സാദിബൽ, ഈദ്ഗാഹ്, സെൻട്രൽ ഷാൽടെങ്, ബുദ്ഗാം, ബീർവ,...