27 in Thiruvananthapuram

Kerala

ഇതാണ് യഥാർത്ഥത്തിൽ നടന്നത്; ജയസൂര്യ ;

കൊച്ചി: വ്യാജമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നും അവസാനം വരെ പോരാട്ടം തുടരുമെന്നും ജയസൂര്യ പറഞ്ഞു. താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. എന്തിനാണ് ഇത്തരത്തിൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാകുന്നില്ല. പരാതിക്കാരിയുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്നും ജയസൂര്യ പ്രതികരിച്ചു.   ആദ്യം ആരോപണം ഉന്നയിച്ചപ്പോൾ പേര് പറഞ്ഞിരുന്നില്ല. ന്ന്സോഷ്യൽ മീഡിയ പൊക്കിയെടുത്ത് അത് ഞാനാണെ. പിന്നീടവർ ഞാനല്ലെന്ന് ചില ചാനലുകളിൽ പറഞ്ഞു. പിന്നീട് പക്ഷെ അവർ ഞാനാണെന്ന് വീണ്ടും പറഞ്ഞു. 2013 ൽ തൊടുപുഴയിൽ പിഗ്മാൻ എന്ന സിനിമയുടെ...

സന്ധ്യയും മക്കളും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങും; ബാധ്യത ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

കൊല്ലം: പറവൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് പെരുവഴിയിലായ സന്ധ്യക്കും കുടുംബത്തിനും തണലായി ലുലു ഗ്രൂപ്പ്. എംഎ യൂസഫലിയുടെ ഇടപെടലിന് പിന്നാലെ ജപ്‌തി ചെയ്‌ത വീടിന്റെ താക്കോൽ സന്ധ്യക്കും മക്കൾക്കും തിരികെ ലഭിച്ചു. വീട് ജപ്‌തി ചെയ്‌ത മണപ്പുറം ഫൈനാൻസിന് ബാധ്യതകൾ മുഴുവൻ അടച്ചു തീർക്കാമെന്ന ഉറപ്പ് നൽകിയതിന് പുറമേ സന്ധ്യക്ക് 10 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.   ലുലു ഗ്രൂപ്പിന്റെ മീഡിയ കോർഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്കും...

ശോഭ സുരേന്ദ്രന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ കൃഷ്ണകുമാറിന് വേണ്ടിയും നേതാക്കൾ ചരടുവലി …

      മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ ശോഭ സുരേന്ദ്രന്റെ പേര് ഉയർന്ന് കേട്ടിരുന്നു. മത്സരിച്ചിടങ്ങളിലെല്ലാം സീറ്റ് ഉയർത്തിയ നേതാവാണ് ശോഭ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ശോഭ സുരേന്ദ്രന് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നു. ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ശോഭ പാലക്കാട് മത്സരിച്ചാൽ സാഹചര്യം ബി ജെ പിക്ക് അനുകൂലമാകുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. പ്രത്യേകിച്ച് സംഘടന തലത്തിൽ ബി ജെ പിക്ക് ശക്തിയുള്ള മണ്ഡലത്തിൽ. ദേശീയ നേതൃത്തിനും ശോഭയെ പരിഗണിക്കുന്നതിനോട് താത്പര്യമുണ്ടെന്നാണ്...

ഓണം ബംപർ 25 കോടി അല്‍ത്താഫിന്: മലയാളികള്‍ക്ക് നിരാശ, ഒന്നാം സമ്മാനം ഇത്തവണയും അതിർത്തി കടന്നു

കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ജേതാവിനെ കണ്ടെത്തി. മലയാളികള്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് ഒന്നാം സമ്മാനം ഇത്തവണയും അതിർത്തി കടന്നിരിക്കുകയാണ്. കർണാടക സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ആ മാഹാഭാഗ്യശാലിയെ കണ്ടെത്തിയത്. വാർത്താ സംഘം അല്‍ത്താഫിന്റെ വീട്ടിലെത്തി ലോട്ടറി വകുപ്പിന്റെ ആപ്പ് വഴി ടിക്കറ്റിലെ ക്യുആർ കോഡ് പരിശോധിച്ച് സമ്മാനം ഉറപ്പിക്കുകയും ചെയ്തു. ഓണം ബംപർ സമ്മാന ജേതാവ് ആരാണെന്ന് അറിയാനുള്ള...

പെർഫ്യൂം ഹറാം ആണെന്ന് പറഞ്ഞവൾ ദേ കുട്ടി ട്രൗസറും ഇട്ട് വെള്ളത്തിൽ: ജാസ്മിന് വേണ്ടി കിടിലന്‍ മറുപടി

ഏത് ഭാഷയിലെ ബിഗ് ബോസ് ആയാലും പുതിയ പല സൗഹൃദങ്ങള്‍ക്കും വേദിയാകാറുണ്ട്. എന്നാല്‍ പലപ്പോഴും ഷോയിലെ തങ്ങളുടെ മുന്നേറ്റത്തിന് വേണ്ടിയാണ് പലരും ഈ സൗഹൃദങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പിന്നീട് വ്യക്തമാകും. അതായത് ബിഗ് ബോസ് കഴിയുന്നതോടെ തങ്ങളുടെ ബന്ധങ്ങളെല്ലാം തന്നെ ഇവർ അവസാനിപ്പിക്കും. മലയാളം ബിഗ് ബോസിലെ പല സീസണുകളിലും നാം ഇത് കണ്ടിട്ടുണ്ട്.   എന്നാല്‍ ഷോയ്ക്ക് അകത്തും പുറത്തും തങ്ങളുടെ സുഹൃദ് ബന്ധം ഒരുപോലെ കൊണ്ടുപോകുന്ന രണ്ടുപേരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6...

ഓണം ബംപറില്‍ കോടിപതിയായി നാഗരാജു: കർണാടകയില്‍ നിന്നും വയനാട്ടിലെത്തിയത് കൂലിപ്പണിക്ക്

25 കോടിയുടെ ഒന്നാം സമ്മാനം നല്‍കുന്ന കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപർ നറുക്കെടുത്ത് കഴിഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പനമരത്തെ പ്രധാന ഏജന്‍സിയായ എസ് ജെ സെന്ററില്‍ നിന്നും ടിറ്റക്ക് എടുത്ത സബ് ഏജന്റായ സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആർ ലോട്ടറി ഏജന്‍സി ഉടമ നാഗരാജാണ് 25 കോടിയുടെ ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നത്.   ഒരു മാസം മുമ്പാണ് ടിക്കറ്റ് വില്‍പ്പന നടത്തിയതെന്നാണ് നാഗരാജ് വ്യക്തമാക്കുന്നത്. ആദ്യ...

ലഹരിക്കേസ്; നടി പ്രയാഗ മാർട്ടിനെ പോലീസ് ചോദ്യം ചെയ്യും, നാളെ മരട് സ്‌റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശം

കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടി പ്രയാഗ മാർട്ടിനെ പോലീസ് ചോദ്യം ചെയ്യും. നാളെ രാവിലെ മരട് പോലീസ് സ്‌റ്റേഷനിൽ ഹാജരാവാനാണ് നിർദ്ദേശം. രാവിലെ പത്ത് മണിക്ക് സ്‌റ്റേഷനിൽ എത്താനാണ് താരത്തോട് അറിയിച്ചിരിക്കുന്നത്. ലഹരിക്കേസിൽ കസ്‌റ്റഡിയിലുള്ള കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ മുറിയിൽ എത്തിയ സംഭവത്തിലാണ് നടിക്കെതിരെ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.   സംഭവത്തിൽ പ്രമുഖ നടൻ ശ്രീനാഥ് ഭാസിയേയും പോലീസ് ചോദ്യം ചെയ്‌തേക്കും എന്നാണ് സൂചന. ഇത് സംബന്ധിച്ച സൂചന ഡിസിപിയാണ് നൽകിയത്....

നടൻ ടിപി മാധവൻ അന്തരിച്ചു

കൊച്ചി: നടൻ ടിപി മാധവൻ അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മറവിരോഗം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ കഴിഞ്ഞ ദിവസം ഉദരസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്റ് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.     മലയാള സിനിമയിലെ താരസംഘടനയായ എ എം എം എയുടെ സ്ഥാപക ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു...

പിണറായി നരേന്ദ്ര മോദിയാവാൻ ശ്രമിക്കുന്നുവെന്ന് സതീശൻ; ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: നിയമസഭയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സർക്കാരിനും സ്‌പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്‌പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു.   സ്‌പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് രാജ്യ-സംസ്ഥാന താൽപര്യങ്ങളെ മുൻനിർത്തി ഞങ്ങൾ നക്ഷത്രചിഹ്നമിട്ട് ഞങ്ങൾ കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും സ്‌പീക്കറുടെ ഓഫീസും ഗൂഢാലോചന നടത്തി...

12 വയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വര്‍ഷം തടവ്; കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം

മലപ്പുറം: പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വര്‍ഷത്തെ തടവ്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. 19 വയസ്സുള്ള സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തടവിന് പുറമേ 7 ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക പെണ്‍കുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.   പീഡനത്തെ തുടര്‍ന്ന് അരീക്കോട് സ്വദേശിയായ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും, കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. നേരത്തെ കേസിന്റെ സമയത്ത് പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാവും ബന്ധുക്കളും അടക്കം ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസിന്റെയും ജുഡീഷ്യറിയുടെയും ശക്തമായ ഇടപെടലാണ് പ്രതിക്ക്...