കൊച്ചി: മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് മുൻപ് സംവിധായകൻ സനൽകുമാർ പറഞ്ഞിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാൽ ആ ഇഷ്ടം തുറന്നുപറയാൻ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനൽ കുമാർ ആരോപിച്ചത്. ഇത് സംബന്ധിച്ച് നിരന്തരം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പോലീസിൽ പരാതി നൽകി. തന്നെ പുറകെ നടന്ന് പ്രണയം പറഞ്ഞ് ശല്യപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി കേസ് കൊടുത്തത്. പരാതിയിൽ പോലീസ് സനലിനെ അറസ്റ്റും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു....
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ചെയ്ത ഡൊമനിക് ആന്റ് ദി ലേഡീസ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്. ഗൗതം മേനോന്‌റെ പ്രണയ പടങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ നായകനായി ഗൗതം മേനോൻ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രമേയം പ്രണയമായിരിക്കുമോയെന്ന കൗതുകം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. എന്തായാലും ഗൗതം മേനോന്റെ ചിത്രത്തിൽ...
കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധയകനുമായ ബി ഉണ്ണികൃഷ്‌ണന്‍. ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണെന്നും ശസ്ത്രക്രിയ നടത്തിയെന്നും ബി ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു. സാധ്യമായ എല്ലാ ചികിത്സയും ഷാഫിക്ക് നൽകി വരുന്നുണ്ടെന്നാണ് ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ വെന്റിലേറ്റര്‍ സഹായമുണ്ടെന്നും രോഗം ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങള്‍ ഡോക്‌ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നൽകാനാണ് ശ്രമം. ആരോഗ്യനില മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും ബി ഉണ്ണികൃഷ്‌ണൻ...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണം എന്ന മുറവിളികള്‍ പലകോണില്‍ നിന്നും ഉയരുന്നുണ്ട്. നേതൃമാറ്റം വേണം എന്ന ആവശ്യത്തിന് പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷ പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നേതൃമാറ്റത്തിലെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഇനിയും ഹൈക്കമാന്‍ഡ് കൂടിയാലോചന തുടരും. അതേസമയം സുധാകരന് പകരക്കാരനായി ആര് വരണം എന്നത് സംബന്ധിച്ച് വണ്‍ഇന്ത്യ മലയാളം ഒരു പോള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും മുന്‍ അധ്യക്ഷന്‍ കെ മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്. പോളില്‍ പങ്കെടുത്ത 51...
മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മോഷണം. നടിയും ഭാര്യയുമായ കരീന കപൂറിനൊപ്പം സെയ്ഫ് താമസിക്കുന്ന മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായി ബാന്ദ്ര ഡിവിഷന്‍ ഡിസിപി പറഞ്ഞു. ലീലാവതി ആശുപത്രിയില്‍ ആണ് സെയ്ഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പരിശോധന തുടങ്ങി. കല്ലറയില്‍ ഗോപന്‍ സ്വാമിയുടേതെന്ന് വ്യക്തമാക്കുന്നു മൃതദേഹം കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കുക. മക്കളും ഭാര്യയും മൊഴി നല്‍കിയത് പോലെ കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ചുറ്റും നിന്നും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സബ്കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രം നീക്കി നടത്തിയ പരിശോധനയില്‍ തന്നെ...
മുംബൈ: സമീപകാലത്ത് രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് നിരക്കിലുള്ള ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 58 പൈസ ഇടിഞ്ഞ് റെക്കാഡ് ഇടിവായ 86.62 എന്ന നിരക്കിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയില്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവായിരുന്നു ഇത്. പിന്നീട് റെക്കോർഡ് ഇടിവില്‍ നിന്നും കരകയറിയ രൂപയുടെ ഇന്നത്തെ ഡോളറുമായുള്ള വിനിമയ നിരക്ക് 86.46 രൂപയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളും മികച്ച രീതിയില്‍ മുന്നേറ്റം തുടരുകയാണ്....
കൊച്ചി: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയുമായി ബന്ധപ്പെട്ട സംഭവത്തിൽ കുടുംബത്തിന് തിരിച്ചടി. ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ഹൈക്കോടതി ജില്ലാ കളക്‌ടർക്ക് നൽകി. ഇതോടെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള വഴി തെളിയുകയാണ്. ”സമാധിപീഠം” പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. മരിച്ചു എന്ന് പറയുമ്പോൾ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ച ചോദ്യം. അങ്ങനെ ഒരു മരണസർട്ടിഫിക്കറ്റ്...
കൊച്ചി; നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാവിലെ തന്നെ ജാമ്യം അനുവദിക്കുമെന്ന് വാക്കാൽ കോടതി വ്യക്തമാക്കിയിരുന്നു. 3.30യ്ക്കാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി നിർദേശിച്ചു. ബോബി ഷെയിമിങ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയായ കാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്ന്...
ശബരിമലയിൽ മകരവിളക്ക് ഇന്ന്. പൊന്നമ്പലമേട്ടിൽ വൈകീട്ടോടെ മകരജ്യോതി ദൃശ്യമാകും. രണ്ട് ലക്ഷത്തോളം ഭക്തർ ഇന്ന് ദർശനം നടത്തുമെന്നാണ് വിലയിരുത്തൽ. മകരള വിളക്ക് കാണാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദർശനം സാധ്യമാക്കാൻ എല്ലായിടത്തും പർണശാലകൾ ഒരുക്കിയിട്ടുഒരുക്കിയിട്ടുണ്ട് തിരുവാഭരണ ഘോഷയാത്ര കളിഞ്ഞ് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും.. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുക. മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് അറിയിച്ചു. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ...