പ്രയാഗ് രാജ്: മഹാ കുംഭമേളയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു.നിഷാദ്രജ് ക്രീയിസിലാണ് പ്രധാനമന്ത്രി അരയിൽ ഘട്ട് വഴി ത്രിവേണി സംഗമത്തിലെത്തിയത്. യു പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും പ്രധാനമന്ത്രിക്കൊപ്പം മഹാ കുംഭമേളയിൽ പങ്കെടുത്തു.
ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, തീർത്ഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി തുടർച്ചയായി സജീവമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്,” പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) പ്രസ്താവനയിൽ പറഞ്ഞു.
ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭ മേളയിലേക്ക് ലോരമെമ്പാടുമുള്ള ഭക്തർ എത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സാംസ്കാരിക സമ്മേളനമാണ്. ഫെബ്രുവരി 26 ന് മഹാ ശിവരാത്രി വരെ മഹാ കുംഭ മേള തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ കുംഭമേളയിൽ പങ്കെടുത്തിരുന്നു