ദുബായ്: യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടാനുള്ള പ്രായപരിധിയിലെ ഇളവ് ഉൾപ്പെടെ പുതിയ മാറ്റങ്ങളുമായി ട്രാഫിക്ക് നിയമങ്ങൾ അവതരിപ്പിച്ച് ഭരണകൂടം. അടുത്ത വർഷം മാർച്ച് 29 മുതൽ നിലവിൽ വരുന്ന രീതിയിലാണ് ഈ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 25 വെള്ളിയാഴ്‌ചയാണ് ഭരണകൂടം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരുപാട് പേർക്ക് ഗുണകരമാവുന്ന മാറ്റമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമ കൂട്ടായ്‌മയായ എക്‌സിലൂടെ ഭരണകൂടം വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്‌തു. ആഗോള തലത്തിൽ തന്നെ നടക്കുന്ന വിപ്ലവകരമായ മാറ്റത്തിന് ഒപ്പം സഞ്ചരിക്കാനാണ്...
നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി കർശനമായ പരിശോധനയും നിയമപാലകർ നടത്താറുണ്ട്. ഇത്തരത്തില്‍ സുരക്ഷാ സേന ഒരാഴ്ചയ്ക്കിടെ നടത്തിയ വിപുലമായ പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21971 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കർശനമായ ശിക്ഷ നല്‍കുന്ന രാജ്യമാണ് സൗദി അറേബ്യ. വിദേശത്ത് തൊഴിലിനായി എത്തുന്നവർക്കടക്കം കർശനമായ മാർഗ്ഗ നിർദേശങ്ങള്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം പാലിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവർക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ സൗദിയില്‍ ജോലി ചെയ്ത്...
കൊച്ചി:കപ്പല്‍ യാത്രയെന്ന ഗള്‍ഫ് പ്രവാസികളുടെ സ്വപ്നം ഉടന്‍ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്നതിനായി ഒരു സ്വകാര്യ കമ്പനിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. സർവ്വീസിനായി അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള അന്വേഷണം സ്വകാര്യ കമ്പനി തുടങ്ങി കഴിഞ്ഞു വിമാനടിക്കറ്റ് നിരക്കിലെ വർധനവ് പ്രവാസികളെ സംബന്ധിച്ച് എക്കാലത്തും ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണ്. സീസണില്‍ രണ്ടും മൂന്നും മടങ്ങുമൊക്കെയാണ് ടിക്കറ്റിലെ വർധനവ്. ടിക്കറ്റ് നിരക്കിലെ ഈ വർധനവ് സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളെയാണ്...
ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാന സർവീസുകൾക്ക് നേരെയാണ് ഇത്തരത്തിൽ അജ്ഞാതരുടെ ബോംബ് ഭീഷണി സന്ദേശം വന്നത്.രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ വിമാനങ്ങളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്. ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എന്നിവയ്ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ഡൽഹിയിലും അഹമ്മദാബാദിലുമായി ഇരുവിമാനങ്ങളും അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു....
കൊല്ലം: പറവൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് പെരുവഴിയിലായ സന്ധ്യക്കും കുടുംബത്തിനും തണലായി ലുലു ഗ്രൂപ്പ്. എംഎ യൂസഫലിയുടെ ഇടപെടലിന് പിന്നാലെ ജപ്‌തി ചെയ്‌ത വീടിന്റെ താക്കോൽ സന്ധ്യക്കും മക്കൾക്കും തിരികെ ലഭിച്ചു. വീട് ജപ്‌തി ചെയ്‌ത മണപ്പുറം ഫൈനാൻസിന് ബാധ്യതകൾ മുഴുവൻ അടച്ചു തീർക്കാമെന്ന ഉറപ്പ് നൽകിയതിന് പുറമേ സന്ധ്യക്ക് 10 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ മീഡിയ കോർഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്കും...
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റഗറി 5 ല്‍ ഉള്‍പ്പെടുത്തിയ ചുഴലിക്കാറ്റ് പ്രാദേശിക സമയം ബുധാനാഴ്ച രാത്രിയോടെ തീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചുഴലിക്കാറ്റിനെ നേരിടാനായി വലിയ മുന്നൊരുക്കങ്ങള്‍ ഫ്ലോറിഡയിലെ തീരപ്രദേശങ്ങളില്‍ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് ഫ്ലോറിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ചിരിക്കുന്നത്. മേഖലയില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം പത്ത് ലക്ഷത്തില്‍ അധികം ആളുകളോട് മാറിത്താമസിക്കാന്‍ ഫ്ലോറിഡയിലെ ഭരണകൂടം അറിയിച്ചു. അതേസമയം...
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മിഡില്‍ ഈസ്റ്റിനെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ആറ് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധഭീതി കൂടുതല്‍ കനക്കുന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയിലെ പല രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരത്തിന് വിവിധ രാജ്യങ്ങള്‍ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വാഭിവകമായും വരാനിരിക്കുന്ന മാസങ്ങളില്‍ യു എ ഇയിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തേണ്ടതാണ്. നവംബർ, ഡിസംബർ മാസങ്ങളിലായി ശൈത്യകാല ടൂറിസം കൂടുതല്‍ ശക്തമാകും. എന്നാല്‍ ഇതിന്...
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ ആശങ്ക ശക്തമായതാണ് വില വര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. സ്വര്‍ണത്തിന് മാത്രമല്ല, ക്രൂഡ് ഓയിലിനും വില കൂടിയിട്ടുണ്ട്. സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം. ഒക്ടോബര്‍ ഒന്നിന് സ്വര്‍ണം പവന് 240 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന പ്രചാരണവും ഒരുഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനിടെയാണ് പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നതും ആഗോള തലത്തില്‍ ഭീതി ഉയര്‍ന്നിരിക്കുന്നതും. പുതിയ സ്വര്‍ണവില,...
ആഗോള രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം വില ബാരലിന് 70 ഡോളിറിന് താഴേക്ക് വരികയും ചെയ്തു. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഹിസ്ബുള്ള സംഘർഷം രൂക്ഷമായെങ്കിലും താരതമ്യേന ഏറ്റവും താഴ്ന്ന നിലയില്‍ തന്നെയാണ് ഇപ്പോഴും ക്രൂഡ് ഓയില്‍ വില തുടരുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ ഈ ഇടിവ് ഇന്ത്യയിലെ റിഫൈനറികള്‍ക്ക് വലിയ ലാഭമാണ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ഗുണം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന വിമർശനം മറുവശത്ത് ശക്തമാണ്. ക്രൂഡ് ഓയില്‍...
ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. 40 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളുമായി 415 സ്ഥാനാർഥികള്‍ ജനവിധി തേടുന്നു. കുപ്‍വാര, ബാരാമുള, ബന്ദിപോര, ഉധംപുർ, കഠുവ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും എന്നതില്‍ വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വം...