ഏത് ഭാഷയിലെ ബിഗ് ബോസ് ആയാലും പുതിയ പല സൗഹൃദങ്ങള്‍ക്കും വേദിയാകാറുണ്ട്. എന്നാല്‍ പലപ്പോഴും ഷോയിലെ തങ്ങളുടെ മുന്നേറ്റത്തിന് വേണ്ടിയാണ് പലരും ഈ സൗഹൃദങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പിന്നീട് വ്യക്തമാകും. അതായത് ബിഗ് ബോസ് കഴിയുന്നതോടെ തങ്ങളുടെ ബന്ധങ്ങളെല്ലാം തന്നെ ഇവർ അവസാനിപ്പിക്കും. മലയാളം ബിഗ് ബോസിലെ പല സീസണുകളിലും നാം ഇത് കണ്ടിട്ടുണ്ട്. എന്നാല്‍ ഷോയ്ക്ക് അകത്തും പുറത്തും തങ്ങളുടെ സുഹൃദ് ബന്ധം ഒരുപോലെ കൊണ്ടുപോകുന്ന രണ്ടുപേരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6...
കൊച്ചി: നടിയുടെ പീഡനപരാതിയിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ഹൈക്കോടതിയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിലാണ് നടന്റെ അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. കേസിൽ താൻ നിരപരാധി ആണെന്നായിരുന്നു സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. അതിനാൽ തനിക്ക് ജാമ്യം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യത്തെളിവുകൾ ഉൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ജസ്‌റ്റിസ് ഡിഎസ് ഡയസാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ...
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖിന് കുരുക്ക് മുറുകുന്നു. സിദ്ദീഖിന് എതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. യുവനടിയാണ് സിദ്ദീഖിനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡീപ്പിച്ചു എന്നാണ് നടിയുടെ പരാതി. നടി നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ വിശദമായ മൊഴി നല്‍കിയിരുന്നു. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കിയേക്കും...
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിൽ മോചിതനായിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെയാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. പൂമാലയിട്ടായിരുന്നു സുനിയെ ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ സ്വീകരിച്ചത്. ജയ് വിളികളും ഇവർ നടത്തി. ഇപ്പോഴിതാ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ. പൾസർ സുനിയെ മാലയിട്ട് സ്വീകരിച്ചതിന് കാരണം ഏഴര വർഷം വിചാരണ തടവുകാരനായാണ് അയാളെ സബ് ജയിലിൽ പാർപ്പിച്ചത്. അയാൾ തെറ്റുകാരനാണോ അല്ലയോ...
കൊച്ചി: മുതിർന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളാല്‍ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരുന്നില്ല. വടക്കന്‍ പറവൂരിലെ കരിമാളൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതം നയിക്കവെ കഴിഞ്ഞ ദിവസം ആരോഗ്യ നില ഗുരതരമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വെളിപ്പെടുത്തലുകൾക്കും പിന്നാലെ ആഷിഖ് അബു ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ അടുത്തിടെ പ്രഖ്യാപിച്ച സംഘടനയിൽ താൻ നിലവിൽ അംഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പേരിലുള്ള സംഘടനയുടെ പേരിൽ പ്രസ്‌താവന വന്നതിന് പിന്നാലെയാണ് സംഘടനയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഉത്തരം കൂട്ടായ്‌മയിൽ താൻ നിലവിൽ അംഗമല്ലെന്നും ഈ പ്രചരിക്കുന്ന കാര്യങ്ങൾ ഒന്നും തന്റെ അറിവോടെയല്ലെന്നും ലിജോ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചു എന്നാണ് കോടതി പറഞ്ഞത്. 2021 ൽ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറിയിട്ടും എന്ത് കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകൾ റിപ്പോർട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടി എടുത്തില്ലെന്നത് ആശ്ചര്യമാണെന്നും അഭിപ്രായപ്പെട്ടു. മൂന്ന് വർഷം സർക്കാർ നടപടിയെടുത്തില്ല...
ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്ക് തർക്കത്തെ തുടർന്നാണ് വിനായകനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ എത്തിയതായിരുന്നു വിനായകൻ. അവിടെ നിന്ന് വിനായകന് ഗോവയിലേക്ക് കണക്ഷൻ ഫ്ലൈറ്റുണ്ടായിരു ന്നു ഐ എസ് എഫ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചെന്നാണ് വിനായകൻ പറയുന്നത്. തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സി സി ടി വി ദൃശ്യങ്ങൾ തെളിവായിട്ടുണ്ടല്ലോ എന്നും വിനായകൻ...
കൊച്ചി: ഹേമ കമ്മിറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കുന്നതിന് സിനിമാ പെരുമാറ്റച്ചട്ടവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ്. സിനിമയിലെ എല്ലാവരും ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യൂ സി സി പറഞ്ഞു. പുതിയ നിർദ്ദേശങ്ങളോടെ തങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണെന്നും ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ പുറത്തുവന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളിലും പ്രതികരണവുമായി നടി ഹണി റോസ്. സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം എന്നും അതാണ് തന്റെ നിലപാട് എന്നും ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്. കുറ്റക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നും അവര്‍ പറഞ്ഞു. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കണം. അതിനുള്ള...