27 in Thiruvananthapuram
TV Next News > News > Entertainment > Movies > പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്’; സൂചന നൽകി ഡബ്ല്യൂസിസി

പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്’; സൂചന നൽകി ഡബ്ല്യൂസിസി

1 month ago
TV Next
38

കൊച്ചി: ഹേമ കമ്മിറ്റി നിർ​ദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കുന്നതിന് സിനിമാ പെരുമാറ്റച്ചട്ടവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ്. സിനിമയിലെ എല്ലാവരും ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യൂ സി സി പറഞ്ഞു.

 

പുതിയ നിർദ്ദേശങ്ങളോടെ തങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണെന്നും ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

 

 

 

സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടമാണ് ഇതെന്നാണ് ഡബ്ല്യൂ സി സി പറയുന്നത്ഡബ്ല്യൂ സി സി പങ്കുവെച്ച കുറിപ്പ് ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.

 

ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം ! കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക

Leave a Reply